Blog Post

Karanavars > News >

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍

സന്തോഷ് ട്രോഫി ഫുട്ബോള്‍ ജേതാക്കളായ കേരള ടീം അംഗങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപവീതം സര്‍ക്കാര്‍ പാരിതോഷികം നല്‍കും.സംസ്ഥാന മന്ത്രിസഭായോഗത്തിലാണ് തീരുമാനമുണ്ടായത്. 20 കളിക്കാര്‍ക്കും പരിശീലകനും അഞ്ച് ലക്ഷം രൂപ വീതവും സഹപരിശീലകര്‍ക്കും ഫിസിയോയ്ക്കും മൂന്ന് ലക്ഷം വീതവുമാണ് നല്‍കുക.മുഖ്യ പരിശീലകന്‍ ബിനോ ജോര്‍ജ്ജിനും 5 ലക്ഷം രൂപ സമ്മാനമായി നല്‍കാനും കേരള സര്‍ക്കാര്‍ തീരുമാനിച്ചു.അതേസമയം, തീരുമാനം ഏറെ സന്തോഷിപ്പിക്കുന്നുവെന്ന് സന്തോഷ് ട്രോഫ് ടീം പരിശീലകന്‍ ബിനോ ജോര്‍ജ് അഭിപ്രായപ്പെട്ടു.

Read More

വ്‌ളോഗര്‍ റിഫയുടെ മരണം: ഭര്‍ത്താവ് മെഹ്നാസിന്‌ ലുക്കൗട്ട്‌ നോട്ടീസ്‌

കക്കോടി: മലയാളി വ്ലോഗറും ആല്‍ബം താരവുമായ റിഫയുടെ മരണത്തില്‍ ഭര്‍ത്താവ് മെഹ്നാസിനെതിരെ ലുക്കൗട്ട് നോട്ടീസ്.നേരത്തെ കുടുംബത്തിന്റെ മൊഴിയെടുക്കാന്‍ പൊലീസ് കാസര്‍കോട്ടേക്ക് പോയെങ്കിലും മെഹ്നാസിനെ കണ്ടിരുന്നില്ല. പെരുന്നാളിനുശേഷം മെഹ്നാസ് യാത്രയില്‍ ആണെന്നായിരുന്നു വീട്ടുകാര്‍ നല്‍കിയ വിവരം. തുടര്‍ന്ന് മെഹ്നാസിന്റെ മാതാപിതാക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയെടുത്ത് പൊലീസ് മടങ്ങി. അതിനിടെ റിഫയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഇനിയും പൊലീസിന് ലഭ്യമായിട്ടില്ല. മെഡിക്കല്‍ കോളേജ് ആശുപത്രി വകുപ്പ് മേധാവി അവധിയിലായതാണ് കാരണം. മരണത്തിലെ ദുരൂഹത നീക്കാന്‍ ആന്തരികാവയവങ്ങളുടെ രാസപരിശോധന വ്യാഴാഴ്ച നടക്കും. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടുകൂടി […]

Read More

തന്നെ പുറത്താക്കിയെന്ന് സുധാകരന്‍ മാത്രം പറഞ്ഞാല്‍ പോരാ, എഐസിസി അറിയിക്കട്ടെ: കെ വി തോമസ്

തന്നെ പുറത്തിക്കിയെന്ന് കെ സുധാകരന്‍ മാത്രം പറഞ്ഞാല്‍ പോരായെന്നും എഐസിസി അറിയിക്കട്ടെയെന്നും കെ വി തോമസ്.കെ പി സി സി പ്രസിഡന്റ്‌ നുണ പറയാന്‍ തുടങ്ങിഎന്നും കെ വി തോമസ് കൊച്ചിയില്‍ മാധ്യമങ്ങളോട് തുറന്നടിച്ചു. പാര്‍ട്ടിയുടെ മെമ്ബര്‍ഷിപ്പില്‍ നിന്നെ തന്നെ മാറ്റാനാകൂവെന്നും താനൊരു കോണ്‍ഗ്രസുകാരനായി തന്നെ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. ‘കോണ്‍ഗ്രസ്‌ എനിക്ക് സംസ്കാരവും വികാരവും ആണ്. എല്ലാക്കാലവും കോണ്‍ഗ്രസുകാരനായി തുടരും. ഇനിയൊരു രാഷ്ട്രീയ പാര്‍ട്ടിയിലേക്കില്ല‘, കെ വി തോമസ് പറഞ്ഞു. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ വികസനം പറഞ്ഞു […]

Read More

ജവാന്‍ റമ്മിന്റെ വില 10 ശതമാനംകൂട്ടണം; സര്‍ക്കാരിനോട് ബെവ്‌കോ

തിരുവനന്തപുരം: സംസ്ഥാനത്ത് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന് ബെവ്‌കോയുടെ ശുപാര്‍ശ. സ്പിരിറ്റിന്റെ വില കൂടിയ പശ്ചാത്തലത്തിലാണ് ജവാന്‍ റമ്മിന്റെ വില വര്‍ധിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.സര്‍ക്കാര്‍ ഉടമസ്ഥതയിലുളള മദ്യമാണ് ജവാന്‍. ജവാന്‍ റമ്മിന്റെ വില 10 ശതമാനം കൂട്ടണമെന്നാണ് ബെവ്‌കോ എം ഡി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇപ്പോള്‍ ഒരു ലിറ്റര്‍ ജവാന്‍ റമ്മിന് 600 രൂപയാണ് വില. സ്പിരിറ്റിന്റെ വില കൂടിയ സാഹചര്യത്തിലാണ് വില വര്‍ധന ആവശ്യപ്പെട്ട് ബെവ്‌കോ സര്‍ക്കാരിനെ സമീപിച്ചിരിക്കുന്നത്.

Read More

മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ചു; അമ്മയുടെ സുഹൃത്തായ പ്രതിക്ക് 21 വ‌ര്‍ഷം തടവ്

തൊടുപുഴ: മൂന്നര വയസുകാരനെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ അമ്മയുടെ സുഹൃത്തിന് 21 വര്‍ഷം തടവ് ശിക്ഷ. തിരുവനന്തപുരം സ്വദേശിയായ അരുണ്‍ ആനന്ദിന് തൊടുപുഴ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.വിവിധ വകുപ്പുകളിലായാണ് 21 വര്‍ഷം തടവ് ശിക്ഷ. 15 വര്‍ഷമായി ശിക്ഷ അനുഭവിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി. പ്രതിക്ക് 3,81,000 രൂപ പിഴയും വിധിച്ചു. പ്രതി കുറ്റം ചെയ്തിട്ടുണ്ടെന്ന് നേരത്തേ തന്നെ കോടതി കണ്ടെത്തിയിരുന്നു. ഇരയുടെ സഹോദരന്‍ ഏഴു വയസുകാരനെ മര്‍ദ്ദിച്ച്‌ കൊലപ്പെടുത്തിയ കേസിലും ഇയാള്‍ പ്രതിയാണ്. 2019ലായിരുന്നു […]

Read More

ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെയ്ക്ക് യാത്രാവിലക്ക്

കൊളംബോ: ശ്രീലങ്കന്‍ മുന്‍പ്രധാനമന്ത്രി മഹിന്ദ രജപക്‌സെ ഉള്‍പ്പെടെ 13 നേതാക്കള്‍ക്ക് യാത്രാവിലക്ക്. ശ്രീലങ്കന്‍ സുപ്രിംകോടതിയാണ് വിദേശയായാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്.അതേസമയം, റനില്‍ വിക്രമസിംഗെ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയാകും.സത്യപ്രതിജ്ഞ ഇന്നുണ്ടായേക്കാനാണ് സാധ്യത.യു.എന്‍.പി നേതാവും മുന്‍പ്രധാനമന്ത്രിയുമാണ് റനില്‍ വിക്രമസിംഗെ. ശ്രീലങ്കയില്‍ ആഭ്യന്തരകലാപം രൂക്ഷമാകുകയാണ്. കര്‍ഫ്യൂ ലംഘിച്ച്‌ തെരുവില്‍ തുടരുന്ന ആയിരക്കണക്കിന് പ്രക്ഷോഭകര്‍ സര്‍ക്കാര്‍ സ്ഥാപനങ്ങളും വ്യാപാരസ്ഥാപനങ്ങളും അഗ്‌നിക്കിരയാക്കി. വിവിധയിടങ്ങളില്‍ നടന്ന അക്രമങ്ങളിലായി എട്ടു പേര്‍ മരിക്കുകയും ഇരുനൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. തലസ്ഥാന നഗരിയായ കൊളംബോ വിട്ട മഹിന്ദയും കുടുംബവും ട്രിങ്കോമാലിയിലെ നാവികസേന […]

Read More

എന്തുകൊണ്ട് നടപടിയെടുക്കുന്നില്ല?; പെണ്‍കുട്ടിയെ അപമാനിച്ച സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍

തിരുവനന്തപുരം: വിദ്യാര്‍ത്ഥിനിയെ പൊതുവേദിയില്‍ അപമാനിച്ച സംഭവത്തില്‍ സമസ്തയ്‌ക്കെതിരെ ആഞ്ഞടിച്ച്‌ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍.സ്ത്രീകളെ നാല് ചുവരുകള്‍ക്കുള്ളില്‍ അടച്ചിടാനുള്ള ഗൂഡാലോചനയുടെ ഭാഗമാണ് സംഭവമെന്ന് ഗവര്‍ണര്‍ വിമര്‍ശിച്ചു. താന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് സമസ്തയുടെ നടപടി അപമാനമാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ തുറന്നടിച്ചു. പെണ്‍കുട്ടിയെ വേദിയില്‍ അപമാനിച്ച സമസ്തയുടെ നടപടിയില്‍ താന്‍ അങ്ങേയറ്റം നിരാശനാണ്. സംഭവത്തില്‍ കോടതി സ്വമേധയാ കേസെടുക്കണമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. എന്തുകൊണ്ടാണ് ഇത്തരം പ്രസ്താവന നടത്തിയിട്ടും സമസ്തയ്‌ക്കെതിരെ നടപടിയെടുക്കാത്തത്? സമസ്ത നേതാവിന്റെ ഭാഗത്തുനിന്നുണ്ടായത് മൗലികാവകാശങ്ങളുടെ ലംഘനമാണ്. കേസെടുക്കാത്തതില്‍ തനിക്ക് […]

Read More

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കാനാവശ്യമായ തെളിവെന്തെന്ന് പ്രോസിക്യൂഷനോട് കോടതി

നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിന്‍റെ ജാമ്യം റദ്ദാക്കാനാവാശ്യമായെ തെളിവെന്താണെന്ന് പ്രോസിക്യൂഷനോട് വിചാരണാകോടതി.നിഗമനങ്ങളുടെ മാത്രം അടിസ്ഥാനത്തില്‍ പ്രോസിക്യൂഷന്‍ ആരോപണം ഉന്നയിക്കരുതെന്നും പൊതുജനാഭിപ്രായം നോക്കിയല്ല പ്രവര്‍ത്തിക്കുന്നതെന്നും കോടതി വ്യക്തമാക്കി. ചോദ്യങ്ങളോടും സംശയങ്ങളോടും പ്രോസിക്യൂഷന്‍ എന്തിനാണ് അസ്വസ്ഥത പ്രകടിപ്പിക്കുന്നതെന്നും കോടതി ചോദിച്ചു. പ്രോസിക്യൂഷന് വലിയ രീതിയിലുള്ള വിമര്‍ശനമാണ് കോടതിയില്‍ നിന്നും നേരിടേണ്ടി വന്നത്. ദിലീപിന്റെ ജാമ്യം റദ്ദ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രോസിക്യൂഷനാണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. സാക്ഷികളെ ദിലീപ് സ്വാധീനിച്ചിരുന്നുവെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍ സാക്ഷികളെ സ്വാധീനിച്ചതിന് തെളിവ് എവിടെ […]

Read More

പി.സി ജോര്‍ജിനെ അറസ്റ്റു ചെയ്യും, പക്ഷെ തിടുക്കമില്ല: കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു

വെണ്ണലയില്‍ വിദ്വേഷ പ്രസംഗം നടത്തിയ പിസി ജോര്‍ജിനെ അറസ്റ്റു ചെയ്യുമെന്നും പക്ഷെ തിടുക്കമില്ലെന്നും വ്യക്തമാക്കി കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.പി സി ജോര്‍ജിനെ പരിപാടിക്ക് ക്ഷണിച്ചതിലെ ഗൂഢാലോചന അന്വേഷിക്കുമെന്നും മുന്‍ പ്രസംഗം ആവര്‍ത്തിക്കാനുള്ള സാധ്യത ഉണ്ട് എന്നറിഞ്ഞിട്ടാണ് പരിപാടിക്ക് ക്ഷണിച്ചതെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. സംഘാടകര്‍ക്കെതിരെ ആവശ്യമെങ്കില്‍ കേസെടുക്കും, ജോര്‍ജിനെ ചോദ്യം ചെയ്യാന്‍ ഇതുവരെ വിളിപ്പിച്ചിട്ടില്ലെന്നും കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. വെണ്ണല വിദ്വേഷ പ്രസംഗക്കേസില്‍ പി.സി ജോര്‍ജിനെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നുള്ള വാര്‍ത്തകളാണ് പുറത്തു […]

Read More

ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി: ജ‍ഡേജ ഐപിഎല്ലില്‍ നിന്ന് പിന്മാറി

മുംബൈ: ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് കനത്ത തിരിച്ചടി. പരിക്കിനെ തുടര്‍ന്ന് മുന്‍ നായകനും ഓള്‍റൗണ്ടറുമായ രവീന്ദ്ര ജ‍ഡേജയ്ക്ക് ശേഷിക്കുന്ന മത്സരങ്ങള്‍ നഷ്ടമായേക്കും.ജഡേജയ്‌ക്ക് ഇനിയുള്ള മത്സരങ്ങള്‍ കളിക്കാനാവില്ലെന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥന്‍ ഇഎസ്‌പിഎന്‍ ക്രിക്‌ഇന്‍ഫോയോട് സ്ഥിരീകരിച്ചു. മൂന്ന് മത്സരങ്ങളാണ് സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് ബാക്കിയുള്ളത്. ഡല്‍ഹി ക്യാപിറ്റല്‍സുമായുള്ള ചെന്നൈയുടെ അവസാനത്തെ മത്സരത്തില്‍ ജഡേജ കളിച്ചിരുന്നില്ല. പരിക്കിനെ തുടര്‍ന്ന് അദ്ദേഹം പിന്മാറിയതായി ക്യാപ്റ്റന്‍ എംഎസ് ധോണി വ്യക്തമാക്കിയിരുന്നു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ മത്സരത്തിനിടെയാണ് ജഡേജയ്ക്ക് പരിക്കേറ്റത്. […]

Read More