ഭിന്നശേഷി സൗഹ്യദമല്ല, നമ്മുടെ വിദ്യാലയങ്ങൾ
ഭിന്നശേഷിക്കാരെ പരിഗണിക്കാതെ സ്‌കൂളുകളിലെ ശൗചാലയങ്ങൾ. വെള്ളമുണ്ട: ഇന്ന് ഡിസംബർ മൂന്ന്. ലോക ഭിന്നശേഷി ദിനം. നമ്മുടെ വിദ്യാലയങ്ങൾ ഹൈടെക്കായിട്ടും അവിടെയുള്ള ക്ലാസ് മുറികളും ശുചിമുറികളും ഇനിയും ഭിന്നശേഷി സൗഹൃദമായിട്ടില്ല. പൊതുവിദ്യാലയ ങ്ങളിൽനിന്ന് ഭിന്നശേഷി വിദ്യാർഥികൾ അകലുന്ന അവസ്ഥയാണ്. ഭിന്നശേഷി വിദ്യാർഥികൾക്ക് ക്ലാസ് മുറികളിൽ കയറുന്നതിനായി ചെരിഞ്ഞ നടപ്പാതകളൊരുക്കിയ വിദ്യാലയങ്ങൾപോലും ഇവരുടെ പ്രാഥമി ക കൃത്യത്തിനുള്ള ശുചിമുറി സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല എന്നതാണ് യാഥാർഥ്യം. വയനാട് ജില്ലയിൽ വിരലിലെണ്ണാവുന്ന വിദ്യാലയങ്ങളിൽ മാത്രമാണ് പേരിനെങ്കിലും ഭിന്നശേഷി ശുചിമുറികളും ടോയ് ലെറ്റുക ളുമുള്ളത്. […]