Blog Post

Karanavars > News >

വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ കോവിഡ് പോസിറ്റീവ്

വിസ്മയ കേസ് പ്രതി കിരണ്‍ കുമാര്‍ കോവിഡ് പോസിറ്റീവ്. പ്രതിയെ വിസ്മയയുടെ വീട്ടിലെത്തിച്ച്‌ അന്വേഷണ സംഘം തെളിവെടുപ്പ് നടത്താനിരിക്കെയാണ് കോവിഡ് പോസിറ്റീവായത്. ശാസ്താംകോട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള കിരണിനെ കോവിഡ് കെയര്‍ സെന്ററിലേക്ക് മാറ്റി. കിരണിന്റെ കസ്റ്റഡി കാലാവധി ഇന്ന് അവസാനിക്കെയാണ് രോഗം ബാധിച്ചത്. ജനുവരിയില്‍ കിരണ്‍ വിസ്മയയെയും സഹോദരനെയും മര്‍ദിച്ച സംഭവത്തിലാണ് തെളിവെടുപ്പ് നടത്താനിരുന്നത്. ഇന്നലെ കിരണ്‍ കുമാറിനെ ശാസ്താം നടയിലെ വീട്ടിലും പൊരുവഴി എസ്.ബി.ഐ ബ്രാഞ്ചിലും പന്തളം എന്‍.എസ്.എസ് കോളേജിലും എത്തിച്ചു തെളിവെടുപ്പ് നടത്തിയിരുന്നു. വിവാഹത്തിന് […]

Read More

അനില്‍കാന്ത് പുതിയ പൊലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാനത്തെ പുതിയ പൊലീസ് മേധാവിയായി അനില്‍കാന്ത് ചുമതലേല്‍ക്കും. സംസ്ഥാന മന്ത്രിസഭാ യോഗത്തിന്റേതാണ് തീരുമാനം. ലോക്‌നാഥ് ബെഹ്‌റ വിരമിക്കുന്ന ഒഴിവിലേക്കാണ് നിയമനം. വിജിലന്‍സ് ഡയറക്ടര്‍ സുദേഷ് കുമാര്‍, ഫയര്‍ഫോഴ്‌സ് മേധാവി ബി സന്ധ്യ എന്നിവര്‍ കൂടി അടങ്ങിയ പട്ടികയില്‍ നിന്നാണ് അനില്‍കാന്തിനെ തെരഞ്ഞെടുത്തത്. നിലവില്‍ സംസ്ഥാന റോഡ് സുരക്ഷാ കമ്മിഷണറാണ് അനില്‍കാന്ത്. പഞ്ചാബ് സ്വദേശിയായ ഇദ്ദേഹം 1988 ബാച്ച്‌ ഐപിഎസ് ഉദ്യോഗസ്ഥനാണ്. 2022 ജനുവരി വരെയാണ് സര്‍വീസ് കാലാവധി. യുപിഎസ്‌സി നല്‍കിയ പട്ടികയില്‍ സുദേശ് കുമാറാണ് ഒന്നാമതായി […]

Read More

ജമ്മുവില്‍ തുടര്‍ച്ചയായ നാലാംദിവസവും സൈനിക മേഖലക്ക് സമീപം ഡ്രോണ്‍; സുരക്ഷ ശക്തമാക്കി

ജമ്മു: ജമ്മുവില്‍ സൈനിക മേഖലക്ക് സമീപം വീണ്ടും ഡ്രോണ്‍ കണ്ടെത്തി. തുടര്‍ച്ചയായ നാലാംദിവസമാണ് ഡ്രോണുകള്‍ കണ്ടെത്തുന്നത്. ഇതോടെ മേഖലയില്‍ സുരക്ഷ ശക്തമാക്കി. ബുധനാഴ്ച പുലര്‍ച്ചെ മിരാന്‍ സാഹിബ്, കലുചക്, കുഞ്ജാവനി മേഖലകളിലാണ് ഡ്രോണ്‍ കണ്ടെത്തിയത്. 4.40നാണ് കലുചകില്‍ ഡ്രോണ്‍ കണ്ടത്. 4.52ന് കുഞ്ജാവനിയിലും ഡ്രോണ്‍ കണ്ടതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. കഴിഞ്ഞ നാല് ദിവസത്തിനിടെ ജമ്മുവിലെ സൈനിക മേഖലകളില്‍ ഡ്രോണ്‍ കണ്ടെത്തിയ ഏഴ് സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച പുലര്‍ച്ചെ ജമ്മുവിലെ സൈനിക വിമാനത്താവളത്തില്‍ ഡ്രോണ്‍ ഉപയോഗിച്ച്‌ […]

Read More

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ; 24 മണിക്കൂറില്‍ 45951 രോഗികള്‍; ആശ്വാസം

ദില്ലി: രാജ്യത്തെ പ്രതിദിന രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 45951 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 817 പേര്‍ മരിച്ചു. എല്ലാ സംസ്ഥാനങ്ങളിലും പതിനായിരത്തിന് താഴെയാണ് രോഗികള്‍. അതില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ളത് കേരളത്തിലാണ്. രോഗികളുടെ എണ്ണത്തിനൊപ്പം മരണ നിരക്കും കുറയുന്നത് വലിയ ആശ്വാസമാകുന്നു. സിറോ സര്‍വ്വേയില്‍ മഹാരാഷ്ട്രയിലെ 80 ശതമാനം ജനങ്ങളിലും കൊവിഡ് വന്നുപോയവരില്‍ കണ്ടെത്തുന്ന ആന്‍റിബോഡി കണ്ടെത്തി. ഇതോടെ മൂന്നാം തരംഗം രണ്ടാമത്തേതിന്റെ അത്രയും തീവ്രമാകില്ല എന്ന നിഗമനത്തിലാണ് ആരോഗ്യ വിദഗ്ധര്‍.

Read More

പി.എസ്.സി പരീക്ഷകള്‍ നാളെമുതല്‍ പുനരാരംഭിക്കും; കോവിഡ് ബാധിതര്‍ക്കും എഴുതാം

തിരുവനന്തപുരം: പി.എസ്.സി. പരീക്ഷകള്‍ നാളെമുതല്‍ പുനരാരംഭിക്കും. കോവിഡ് വ്യാപനം കണക്കിലെടുത്ത് രണ്ടരമാസമായി പരീക്ഷകളും അഭിമുഖങ്ങളും പി.എസ്.സി. നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. ഏപ്രില്‍ 20 മുതല്‍ മാറ്റിവെച്ചവയില്‍ 23 പരീക്ഷകള്‍ ജൂലായില്‍ നടത്തും. ജൂലായില്‍ നടത്താനിരുന്ന മറ്റ് ആറുപരീക്ഷകളും മാറ്റമില്ലാതെ നടത്തും. ജൂലായ് 10-ന്റെ ഡ്രൈവര്‍ പരീക്ഷ ഓഗസ്റ്റിലേക്ക് മാറ്റിയിട്ടുണ്ട്. വനംവകുപ്പിലേക്കുള്ള റെയ്‌ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ പരീക്ഷയാണ് വ്യാഴാഴ്ച നടക്കുന്നത്. പൊതുഗതാഗതസംവിധാനം കാര്യക്ഷമമല്ലാത്തതിനാല്‍ അപേക്ഷകര്‍ കുറവുള്ള പരീക്ഷകളാണ് നിശ്ചയിച്ചിട്ടുള്ളത്. കോവിഡ് ബാധിതര്‍ക്ക് പരീക്ഷാകേന്ദ്രങ്ങളില്‍ പ്രത്യേകം മുറി സജ്ജീകരിക്കുമെന്ന് പി.എസ്.സി. അറിയിച്ചു. ഇവര്‍ പി.പി.ഇ. […]

Read More

ലോക്‌നാഥ് ബെഹ്‌റയ്ക്ക് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ്, പുതിയ പൊലീസ് മേധാവിയെ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിക്കും

തിരുവനന്തപുരം: വിരമിക്കുന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയ്ക്ക് ഇന്ന് ഔദ്യോഗിക പരേഡോടെ യാത്രയയപ്പ് നല്‍കും. രാവിലെ പേരൂര്‍ക്കട എസ്.എ.പി ഗ്രൗണ്ടിലാണ് യാത്രയയപ്പ് പരേഡ് നടക്കുക.രണ്ട് ഘട്ടമായി അഞ്ചുവര്‍ഷത്തോളം ഡി.ജി.പിയായിരുന്നു. വിജിലന്‍സ്, ജയില്‍, ഫയര്‍ഫോഴ്സ് മേധാവിയുമായിട്ടുണ്ട്. പുതിയ പൊലീസ് മേധാവി ആരാകുമെന്ന കാര്യത്തില്‍ ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ തീരുമാനമുണ്ടാകും. സുധേഷ് കുമാര്‍, ബി.സന്ധ്യ, അനില്‍കാന്ത് എന്നിവരുടെ പേരുകളാണ് ചുരുക്കപ്പട്ടികയിലുള്ളത്. അനില്‍ കാന്തിനാണ് സാദ്ധ്യത കൂടുതല്‍.നിലവില്‍ റോഡ് സേഫ്റ്റി കമ്മിഷണ‌ര്‍ ആണ് അനില്‍കാന്ത്. അദ്ദേഹത്തിന് ഏഴ് മാസത്തെ […]

Read More

സാജന്‍ കേരളീയനാണ് എന്നത് അഭിമാനം: നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ നടന്‍ മോഹന്‍ലാല്‍

ഒളിമ്ബിക്സ് യോഗ്യത നേടിയ മലയാളി നീന്തല്‍ താരം സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ച്‌ സൂപ്പര്‍ താരം മോഹന്‍ലാല്‍. തന്‍റെ ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മോഹന്‍ലാല്‍ സാജന്‍ പ്രകാശിന് അഭിനന്ദനം അറിയിച്ചത്. സാജന്‍ കേരളീയനാണ് എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാനുള്ള മറ്റൊരു കാരണമാണെന്ന് അദ്ദേഹം പറഞ്ഞു. ‘ഒളിമ്ബിക്സില്‍ എ സ്റ്റാന്‍ഡേര്‍ഡ് യോഗ്യത നേടിയ ആദ്യ ഇന്ത്യകാരനായ സാജന്‍ പ്രകാശിന് അഭിനന്ദനങ്ങള്‍. കേരളത്തില്‍ നിന്നുള്ള വ്യക്തിയാണ് താങ്കള്‍ എന്നത് ഈ നേട്ടത്തില്‍ അഭിമാനിക്കാന്‍ മറ്റൊരു കാരണമാകുന്നു. സാജന്‍ പ്രകാശിന് എല്ലാ ഭാവുകങ്ങളും […]

Read More

കേരളത്തില് ഇന്ന് 8063 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം > കേരളത്തില് ഇന്ന് 8063 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1100, തൃശൂര് 944, കൊല്ലം 833, മലപ്പുറം 824, കോഴിക്കോട് 779, എറണാകുളം 721, പാലക്കാട് 687, കാസര്ഗോഡ് 513, ആലപ്പുഴ 451, കണ്ണൂര് 450, കോട്ടയം 299, പത്തനംതിട്ട 189, വയനാട് 175, ഇടുക്കി 98 എന്നിങ്ങനേയാണ് ജില്ലകളില് ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 85,445 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.44 ആണ്. റുട്ടീന് സാമ്ബിള്, […]

Read More

കേരള പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്; ക്വട്ടേഷന്‍ സംഘങ്ങളെ എ കെ ജി സെന്‍ററിനകത്താണ് സി പി എം ഒളിപ്പിച്ചിരിക്കുന്നതെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കള്ളപ്പണ കേസുമായി ബി ജെ പിയെ ഒരു തരത്തിലും ബന്ധിപ്പിക്കാന്‍ ആവില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കള്ളകേസ് എടുക്കുമായിരിക്കും. ജയിലില്‍ അടയ‌്‌ക്കുകയോ തൂക്കികൊല്ലുകയോ ചെയ്യട്ടെ. താനിവിടെ തന്നെ ഉണ്ട്. കുഴല്‍പ്പണകേസ് എന്നൊരു കേസില്ലയെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരള പൊലീസ് ആസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യമുണ്ട്. ഇത് ഡി ജി പി ലോക്‌നാഥ് ബെഹ്റ പറയാത്ത കാര്യമാണ്. സംസ്ഥാനത്ത് ഐസിസ് സാന്നിദ്ധ്യം ശക്തിപ്പെടുകയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം […]

Read More

സ്വര്‍ണക്കടത്ത് കേസ്; അര്‍ജുന്‍ ആയങ്കി കസ്റ്റംസിന് മുന്നില്‍ ഹാജരായി

കോഴിക്കോട്: സ്വര്‍ണക്കടത്ത് കേസില്‍ ചോദ്യം ചെയ്യലിനായി അര്‍ജുന്‍ ആയങ്കി കൊച്ചി കസ്റ്റംസ് പ്രിവന്റീവ് ഓഫീസില്‍ ഹാജരായി. അഭിഭാഷകര്‍ക്കൊപ്പമാണ് അര്‍ജുന്‍ എത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടുകൊണ്ട് കസ്റ്റംസ് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു. കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അര്‍ജുനില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ പ്രതീക്ഷ. കഴിഞ്ഞ ദിവസങ്ങളിലെല്ലാം ഇയാള്‍ ഒളിവിലായിരുന്നു. ചോദ്യം ചെയ്യലിന് ഹാജരാകുമോ എന്ന സംശയം നിലനില്‍ക്കെയാണ് അഭിഭാഷകനൊപ്പം അര്‍ജുന്‍ കസ്റ്റംസിന് മുന്നിലെത്തിയത്. അര്‍ജുന്‍ ആര്‍ക്ക് വേണ്ടിയാണ് സ്വര്‍ണം കടത്തുന്നത് എന്നതുള്‍പ്പടെയുള്ള കാര്യങ്ങളാണ് […]

Read More