Blog Post

Karanavars > News >

സിനിമയിലെ അഭിനയം വേണ്ട; സുരേഷ് ഗോപിക്ക് അഭിനയിക്കാൻ കേന്ദ്രത്തിന്റെ അനുമതിയില്ല, താടി ഒഴിവാക്കി

കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപിക്ക് സിനിമാ അഭിനയം തുടരാൻ കേന്ദ്ര സർക്കാറിന്റെ അനുമതിയില്ലെന്ന് റിപ്പോർട്ടുകൾ. പ്രതിഫലം ലഭിക്കുന്ന മറ്റു ജോലികളിൽ ഏർപ്പെടുന്നതിന് മന്ത്രിമാർക്ക് വിലക്കുണ്ട്. സിനിമകളിൽ അഭിനയിക്കാൻ കരാറിൽ ഏർപ്പെട്ടിരുന്ന നടൻ ഇതുസംബന്ധിച്ച് അനുമതി തേടിയിരുന്നതായാണ് വിവരം.ചിത്രീകരണം ആരംഭിച്ച ‘ഒറ്റക്കൊമ്പൻ’ സിനിമ പൂർത്തിയാക്കുന്നതിനായി സുരേഷ് ഗോപി താടിവളർത്തിയിരുന്നു. സിനിമയിലെ കഥാപാത്രത്തിൻ്റെ ഹൈലൈറ്റാണെന്ന് താടിയെന്ന് നടൻ പറഞ്ഞിരുന്നു. എന്നാൽ, താടി ഒഴിവാക്കിയ ഫോട്ടോ സുരേഷ് ഗോപി സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു. ഇതിന് പിന്നാലെയാണ് നടന് അഭിനയിക്കാൻ കേന്ദ്രത്തിൻ്റെ അനുമതി […]

Read More

മുണ്ടക്കൈ ചൂരൽമല പുനരധിവാസം; ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് കലക്ടർ

കൽപറ്റ: മുണ്ടക്കൈ ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത പുനരധിവാസ പ്രവർത്തനങ്ങൾക്ക് നിലവിൽ ഉദ്യോഗസ്ഥരുടെ അഭാവമില്ലെന്ന് ജില്ല കലക്‌ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു. എ.ഡി.എമ്മിൻ്റെയും ജൂനിയർ സൂപ്രണ്ടിന്റെയും അഭാവത്തിൽ യഥാക്രമം ഡെപ്യൂട്ടി കലക്‌ടർ (എൽ ആർ), ജൂനിയർ സൂപ്രണ്ട് (എം) വി ഭാഗം എന്നിവർക്ക് ചുമതല നൽകിയിട്ടുണ്ട്.ജീവനക്കാരുടെ അഭാവം പുനരധിവാസ പ്രവർത്തനങ്ങളെ ബാധിക്കുന്നുവെന്ന പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ബാധകമല്ല. ദുരന്തവുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിന് കലക്ട‌റേറ്റിൽ പ്രത്യേക സെൽ പ്രവർത്തിക്കുന്നുണ്ട്.ദുരിത ബാധിതർക്കായി 1800-233-0221 എന്ന […]

Read More

പൊതുനന്മക്കായി സ്വകാര്യ ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി.

ന്യൂഡൽഹി: സ്വകാര്യ ഭൂമി പൊതുനന്മക്കായി ഏറ്റെടുത്ത്.പുനർവിതരണം ചെയ്യാമെന്ന ഉത്തരവ് സുപ്രീംകോടതി റദ്ദാക്കി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ് അധ്യക്ഷനായ ഒമ്പതംഗ ഭരണഘടന ബെഞ്ചിൻ്റേതാണ് നിർണായക ഉത്തരവ്. ഏഴുപേർ അനുകൂല വിധി പുറപ്പെടുവിച്ചപ്പോൾ രണ്ടുപേർ ഭിന്നവിധി എഴുതി. സ്വകാര്യ വ്യക്തികളുടെ ഭൂമി പൊതുസ്വത്താണെന്ന ഉത്തരവും കോടതി തിരുത്തി. എന്നാൽ, സ്വകാര്യ ഭൂമികളിൽ ചിലത് പൊതുസ്വത്താണെന്ന് വിലയിരുത്താമെന്നും കോടതി നിരീക്ഷിച്ചു. മൂന്നു വിധികളാണ് ഇതുമായി ബന്ധപ്പെട്ട് കോടതി പുറപ്പെടുവിച്ചത്. ഭൂമി ഏറ്റെടുക്കാമെന്ന ഉത്തരവ് റദ്ദാക്കി ചീഫ് ജസ്റ്റിസ് സ്വന്തമായും ആറു […]

Read More

അമ്മ മരിച്ചപ്പോൾ തിരിഞ്ഞു നോക്കിയില്ല, പാലക്കാട്ടേക്ക് ഇനിയില്ല, ആത്മാഭിമാനമാണ് വലുത്’; നേതാക്കൾക്കെതിരെ തുറന്നടിച്ച് സന്ദീപ് വാര്യർ

പാലക്കാട്: പാർട്ടിയിൽ അപമാനം നേരിട്ടുവെന്നും പാലക്കാട് ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തില്ലെന്നും ബി.ജെ.പി നേതാവ് സന്ദീപ് വാര്യർ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി രംഗത്തെത്തിയത്.രണ്ടുവർഷം മുൻപ് തൻ്റെ അമ്മ മരിച്ചപ്പോൾ ബി.ജെ.പിയുടെ സംസ്ഥാന ഭാരവാഹിയായിരുന്ന എൻ്റെ വീട്ടിൽ കോൺഗ്രസിൻ്റെയും സി.പി.എമ്മിന്റെയും ഉൾപ്പെയുള്ള നേതാക്കൾ വന്നിട്ടും ജില്ലയിൽ നിന്നുള്ള സംസ്ഥാന ജനറൽ സെക്രട്ടറി കൃഷ്ണകുമാർ വന്നില്ലെന്നും ഒരു ഫോൺകോളിൽ പോലും നേതൃത്വത്തിലാരും ആശ്വസിപ്പിച്ചില്ലെന്നും സന്ദീപ് പറയുന്നു. പ്രതികരണം ഇത്രയും വൈകിയത് എന്നെ ഒന്ന് ആശ്വസിപ്പിക്കാൻ ഞാൻ ബഹുമാനിക്കുന്ന മുതിർന്ന […]

Read More

പിരിച്ചുവിടുക, അല്ലെങ്കിൽ പിരിഞ്ഞുപോവുക

ഐക്യരാഷ്ട്രസഭയുടെ (യു.എൻ) പ്രമേയത്തിലൂടെ നിലവിൽവന്ന രാജ്യമാണ് ഇസ്രായേൽ. അതേ ഇസ്രായേലാണ് ഏറ്റവും കൂടുതൽ യു.എൻ പ്രമേയങ്ങളെ ധിക്കരിച്ചിട്ടുള്ളതും കഴിഞ്ഞ ഒരു കൊല്ലമായി സകല അന്താരാഷ്ട്ര സംവിധാനങ്ങളെയും വെല്ലുവിളിച്ച് ആ രാജ്യം യുദ്ധക്കുറ്റങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും മനുഷ്യത്വത്തിനെതിരായ കുറ്റങ്ങളും അപാർതീഡും വംശീയ ഉന്മൂലനവും വംശഹത്യയുമെല്ലാം പരസ്യമായി നടത്തിക്കൊണ്ടിരിക്കുന്നു. അന്താരാഷ്ട്ര നീതിന്യായ കോടതി (ഐ സി.ജെ), അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐ.സി.സി) എന്നിവ ഇസ്രായേലിനെതിരെ നടപടികൾ തുടങ്ങിയിരിക്കുന്നു. ഹേഗിലെ ഐ.സി.ജെ ആസ്ഥാനത്ത് കഴിഞ്ഞയാഴ്‌ച സൗത്താഫ്രിക്കൻ നിയമവിദഗ്‌ധർ തയാറാക്കിയ വംശഹത്യാ തെളിവുകൾ […]

Read More

പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു; വൈകീട്ട് വരെ ചോദ്യം ചെയ്യും

തലശ്ശേരി: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ റിമാൻഡിൽ കഴിയുന്ന കണ്ണൂർ ജില്ല പഞ്ചായത്ത് മുൻ പ്രസിഡൻ്റ് പി.പി. ദിവ്യയെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകീട്ട് അഞ്ചുമണിവരെയാണ് വിട്ടത്. രണ്ട് ദിവസത്തേക്കായിരുന്നു പൊലീസ് കസ്റ്റഡിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, വൈകീട്ട് വരെയാണ് കോടതി അനുവദിച്ചത്.ദിവ്യ സമർപ്പിച്ച ജാമ്യഹരജി തലശ്ശേരി പ്രിൻസിപ്പൽ ജില്ല സെഷൻസ് കോടതി പരിഗണിക്കും. കേസിൽ നവീന്റെ കുടുംബവും കക്ഷി ചേർന്നിട്ടുണ്ട്. തെറ്റുപറ്റിയെന്ന് എ.ഡി.എം നവീൻബാബു കലക്ടർ അരുൺ കെ. വിജയനോട് പറഞ്ഞ […]

Read More

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ ആദ്യഘട്ടം ഡിസംബറോടെ കമ്മീഷൻ ചെയ്യുമെന്ന് മന്ത്രി.

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ ആദ്യഘട്ടം ഈ വർഷം ഡിസംബറോടെ കമ്മീഷൻ ചെയ്യും. രണ്ടും മൂന്നും ഘട്ടങ്ങൾ 2028 ഡിസംബറോടെ പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി തുറമുഖ മന്ത്രി വി എൻ വാസവൻ ചൊവ്വാഴ്ച നിയമസഭയിൽ പറഞ്ഞു.മുൻ കരാർ പ്രകാരം യഥാർത്ഥ പൂർത്തീകരണ തീയതിക്ക് 17 വർഷം മുമ്പ് പദ്ധതി പൂർത്തീകരിക്കുന്നതിലൂടെ, നിക്ഷേപത്തിന്റെയും വരുമാനത്തിൻ്റെയും കാര്യത്തിൽ കേരളം വലിയ കുതിച്ചുചാട്ടത്തിന് ഒരുങ്ങുകയാണ്, ഐ ബി സതീഷ് അവതരിപ്പിച്ച ശ്രദ്ധാ പ്രമേയത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.റവന്യൂ പങ്കിടൽ കരാർ ആരംഭിക്കുന്നതിന് മുമ്പ് […]

Read More

ബെംഗളൂരു കെട്ടിട ദുരന്തം: മരണക്കണക്കു 8 ആയി ഉയർന്നു

ബെംഗളൂരു: ഹെന്നൂരിലെ ബാബുസ് പാലയത്തിൽ ഏഴുനില കെട്ടിടം തകർന്ന് ഉണ്ടായ ദുരന്തത്തിൽ മരിച്ചവരുടെ എണ്ണം 8 ആയി ഉയർന്നു. ബുധനാഴ്ച നടത്തിയ തിരച്ചിലിൽ അഞ്ചു മൃതദേഹങ്ങൾ കൂടി കണ്ടെത്തി. ദുരന്തത്തിൽ മരിച്ച എല്ലാവരും തൊഴിലാളികളാണ്. മരിച്ചവരിൽ ബിഹാർ സ്വദേശികളായ ഹർമൻ (26), ത്രിപാൽ (35), മുഹമ്മദു സഹിൽ (19), പഷ്വാൻ, തമിഴ്നാട് സ്വദേശികളായ സത്യരാജു (25), മണികണ്ഠൻ, ആന്ധ്രപ്രദേശ് സ്വദേശി തുൾസി റെഡ്ഡി, ഉത്തർപ്രദേശ് സ്വദേശി പുൽചാൻ യയാദവ് എന്നിവരാണ്. ഇതുവരെ രക്ഷപ്പെട്ട തൊഴിലാളികളിൽ ചിലർ വിവിധ […]

Read More

ജല അതോറിറ്റിക്ക് 6200 കോടി രൂപയുടെ വലിയ നഷ്ടം: മുടങ്ങിയ വാട്ടർ ചാർജുകൾ പിരിച്ചെടുക്കാൻ വെല്ലുവിളി

കൊച്ചി: ഗാർഹിക ഉപഭോക്താക്കളിൽ നിന്ന് സർക്കാർ സ്ഥാപനങ്ങളിലേക്കുൾപ്പെടെ കോടികൾ കുടിശ്ശികയായി കിടക്കുന്ന വാട്ടർ ചാർജുകൾ പിരിച്ചെടുക്കാൻ കേരള ജല അതോറിറ്റി കടുത്ത വെല്ലുവിളിയനുഭവിക്കുന്നു. ഇതുവരെ 6223.76 കോടി രൂപയുടെ നഷ്ടമാണ് ജല അതോറിറ്റിക്ക് കണക്കാക്കപ്പെട്ടിരിക്കുന്നത്. പ്രത്യേകിച്ച്, സർക്കാർ വകുപ്പുകളിൽ നിന്നുള്ള കാലാവധി കഴിഞ്ഞ 100 കോടി രൂപയാണ് പിരിച്ചു കിട്ടാനുള്ളത്. ഈ കടങ്ങളെ തിരിച്ചുപിടിക്കാനാവുന്ന പ്രക്രിയകൾ നടപ്പാക്കാനാണ് അധികൃതരുടെ ശ്രമം, എന്നാൽ ഇത് വളരെ കടമ്പയുള്ള കാര്യമായി തുടരുകയാണ്. മുടങ്ങിയ വാട്ടർ ചാർജുകൾ പിരിച്ചെടുക്കാൻ വേണ്ട നടപടികൾ […]

Read More

സ്ത്രീധനപീഡനം: മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ജീവനൊടുക്കി

കൊല്ലം: സ്ത്രീധനപീഡനത്തെ തുടർന്ന് മലയാളി കോളജ് അധ്യാപിക നാഗർകോവിലിൽ ആത്മഹത്യ ചെയ്തു. കൊല്ലം പിറവന്തൂർ സ്വദേശി ശ്രുതി (25) യെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആറു മാസം മുമ്പാണ് തമിഴ്നാട് വൈദ്യുതി ബോർഡ് ജീവനക്കാരനായ കാർത്തിനൊപ്പം ശ്രുതി വിവാഹിതയായത്. വിവാഹ ശേഷം ഭർതൃമാതാവുമായി നിരന്തരം വഴക്കുണ്ടായിരുന്നതായി സൂചനയുണ്ട്. സ്ത്രീധന പ്രശ്നം ആത്മഹത്യയ്ക്ക് കാരണം എന്ന് ശ്രുതിയുടെ കുടുംബം ആരോപിക്കുന്നു. ശ്രുതിയുടെ മരണം പെൺവിവാഹത്തിലെ പീഡനത്തിന്‍റെ ഗുരുതരമായ ഒരു ഉദാഹരണമാണ്. യുവതിയുടെ കുടുംബം നൽകിയ പരാതിയിൽ പൊലീസ് കേസെടുത്തു, […]

Read More