ജാർഖണ്ഡിൽ PSC ക്രമക്കേടിൽ CBI അന്വേഷണം വേണം; പ്രക്ഷോഭം ശക്തമാക്കി ഉദ്യോഗാർത്ഥികൾ
ജാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ (JPSC), സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (JSSC) പരീക്ഷകളിലെ വ്യാപക ക്രമക്കേടുകൾക്കെതിരെ തലസ്ഥാനമായ റാഞ്ചിയിൽ ഉദ്യോഗാർത്ഥികളുടെ ശക്തമായ പ്രതിഷേധം തുടരുന്നു. പരീക്ഷകളിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ (CBI) അന്വേഷണം പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് യുവജനങ്ങൾ നടത്തുന്ന പ്രക്ഷോഭം ദിവസങ്ങളായി തുടരുകയാണ്. സംസ്ഥാനത്തെ റിക്രൂട്ട്‌മെന്റ് തട്ടിപ്പുകളുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം മുൻ JPSC ചെയർമാൻ എൽ. ഖിയാംഗ്ലെയെ സി.ഐ.ഡി (CID) അറസ്റ്റ് ചെയ്തത് സമരത്തിന്റെ ഗൗരവം വർദ്ധിപ്പിച്ചു. പരീക്ഷാ ക്രമക്കേടുകൾ അന്വേഷിക്കാൻ സി.ബി.ഐയോ ഹൈക്കോടതി റിട്ടയേർഡ് ജഡ്ജിമാരുടെ […]