നെതന്യാഹുവിന് തിരിച്ചടി, ഗാദി ഐസെൻകോട്ടിന്റെ പാർട്ടിക്ക് മുന്നേറ്റം: കേവലഭൂരിപക്ഷമില്ലാതെ ഇസ്രയേൽ തെരഞ്ഞെടുപ്പ് ഫലം
ഇസ്രയേലിൽ ആവേശം നിറഞ്ഞ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ ഭരണകക്ഷിയായ ബെഞ്ചമിൻ നെതന്യാഹുവിന്റെ ലികുഡ് പാർട്ടി നയിക്കുന്ന സഖ്യം ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും കേവലഭൂരിപക്ഷം നേടാനാകാതെ രാഷ്ട്രീയ പ്രതിസന്ധിയിൽ. ഇന്ന് വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 120 അംഗ കെനെസെറ്റിൽ (ഇസ്രയേൽ പാർലമെന്റ്) ഭരണം പിടിക്കാൻ ആവശ്യമായ 61 സീറ്റുകൾ തികയ്ക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് സാധിച്ചില്ല. ഔദ്യോഗിക കണക്കുകൾ പ്രകാരം നെതന്യാഹുവിന്റെ ലികുഡ് പാർട്ടി ഉൾപ്പെടുന്ന ഭരണസഖ്യത്തിന് 53 സീറ്റുകളാണ് ലഭിച്ചത്. മുൻ സൈനിക മേധാവി ഗാദി ഐസെൻകോട്ടിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ […]