Blog Post

Karanavars > News > Flight > നെതന്യാഹുവിന്റെ സല്യൂട്ട് ഏറ്റുവാങ്ങി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മാച്ചാർ

നെതന്യാഹുവിന്റെ സല്യൂട്ട് ഏറ്റുവാങ്ങി വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്ത് ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മാച്ചാർ

ദുബായില്‍ നിന്നും ടെൽ അവീവിലേക്കുള്ള യാത്രാമധ്യേ കോക്ക്പിറ്റിലുണ്ടായ അസാധാരണ അക്രമണത്തെയും വിമാനാപകട ഭീഷണിയെയും അതിസാഹസികമായി നേരിട്ട് നൂറിലധികം യാത്രാക്കാരുടെ ജീവന്‍ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മാച്ചാറിന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ പ്രശംസ. ഇന്നലെയാണ് ലോകത്തെ ഞെട്ടിച്ച ഈ വ്യോമയാന സുരക്ഷാ വീഴ്ചയും അതിശയിപ്പിക്കുന്ന ചെറുത്തുനിൽപ്പും പുറത്തുവന്നത്.

ദുബായില്‍ നിന്ന് പറന്നുയർന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്ക്പിറ്റിൽ വെച്ച് ഒമാൻ പൗരനായ സഹപൈലറ്റിൽ നിന്നാണ് ക്യാപ്റ്റൻ സ്മിത് മാച്ചാറിന് ഗുരുതരമായ ആക്രമണം നേരിടേണ്ടി വന്നത്. വിമാനം താഴേക്ക് കൂപ്പുകുത്തിച്ച് വൻ ദുരന്തം ഉണ്ടാക്കാൻ ശ്രമിച്ച അക്രമിയെ, ഗുരുതരമായി പരിക്കേറ്റിട്ടും ജീവൻ പോലും വകവെയ്ക്കാതെ ക്യാപ്റ്റൻ സ്മിത് മാച്ചാർ ചെറുത്തുതോൽപ്പിക്കുകയായിരുന്നു. രക്തത്തിൽ കുളിച്ച അവസ്ഥയിലും കോക്ക്പിറ്റ് ഡോർ തുറന്ന് നൽകി അദ്ദേഹം യാത്രക്കാർക്കും മറ്റ് ക്രൂ അംഗങ്ങൾക്കും സഹായം അഭ്യർത്ഥിക്കാൻ അവസരമൊരുക്കി. തുടർന്ന് വിമാനത്തിലുണ്ടായിരുന്ന മറ്റ് പൈലറ്റുമാരുടെയും യാത്രക്കാരുടെയും ഇടപെടലിലൂടെ വിമാനം സൗദി അറേബ്യയിലെ തബൂക്ക് വിമാനത്താവളത്തിൽ സുരക്ഷിതമായി ലാൻഡ് ചെയ്യുകയായിരുന്നു.

വിമാനത്തിലുണ്ടായിരുന്ന 174-ഓളം യാത്രക്കാരുടെ ജീവൻ രക്ഷിച്ച ക്യാപ്റ്റൻ സ്മിത് മാച്ചാറിന്റെ അസാധാരണമായ ധൈര്യത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രത്യേകമായി അഭിനന്ദിച്ചു. അദ്ദേഹം ഒരു യഥാർത്ഥ ഹീറോ ആണെന്നും നെതന്യാഹു വിശേഷിപ്പിച്ചു. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന ക്യാപ്റ്റൻ സ്മിത് മാച്ചാറിന്റെ ആരോഗ്യനില നിലവിൽ സ്ഥിരതയോടെ തുടരുന്നുവെന്ന് സൗദിയിലെ ഇന്ത്യൻ എംബസി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ സൗദി, യു.എഇ, ഇസ്രായേൽ എന്നീ രാജ്യങ്ങളുടെ നേതൃത്വത്തിൽ സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *