വീണ്ടും തിരിച്ചടി; എസ്എംഎ മരുന്ന് ടെൻഡറിൽ ദുരൂഹതയേറുന്നു
സ്പൈനൽ മസ്കുലാർ അട്രോഫി (എസ്എംഎ) ബാധിച്ച കുട്ടികൾക്കുള്ള മരുന്ന് വാങ്ങുന്നതിനായി സംസ്ഥാന ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച ടെൻഡർ നടപടികളിൽ വലിയ ക്രമക്കേടും ദുരൂഹതയും ഉയർന്നുവരുന്നു. ടെൻഡർ വ്യവസ്ഥകൾ ഹൈദരാബാദ് ആസ്ഥാനമായ നാറ്റ്‌കോ ഫാർമസ്യൂട്ടിക്കൽസിന് പൂർണ്ണമായും അനുകൂലമായി തയാറാക്കിയതാണെന്നും വെറും ഏഴ് ദിവസത്തെ മാത്രം സമയപരിധി നൽകിയാണ് ഇ-ടെൻഡർ ക്ഷണിച്ചതെന്നുമുള്ള വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സെപ്റ്റംബർ 22-നാണ് സംസ്ഥാനത്ത് പുതിയ മരുന്ന് വാങ്ങുന്നതിനായുള്ള ഓൺലൈൻ ടെൻഡർ നടപടികൾ ആരംഭിച്ചത്. സാങ്കേതികമായി ഏറെ സങ്കീർണ്ണവും വൻ തുകയുടേതുമായ ഇത്തരം ടെൻഡറുകൾ സമർപ്പിക്കാൻ […]