സ്വർണവില കുതിച്ചുയരുന്നു; ഉപഭോക്താക്കളെ ആശങ്കയിലാഴ്ത്തി ഒന്നര മാസത്തിനു ശേഷം സ്വർണവില 1,11,000 കടന്നു
സംസ്ഥാനത്ത് സ്വർണവില വീണ്ടും പുതിയ ഉയരങ്ങളിലേക്ക്. കഴിഞ്ഞ ഒന്നരമാസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കിലേക്ക് സ്വർണവിലയെത്തിയിരിക്കുകയാണ്. തുടർച്ചയായ ദിവസങ്ങളിലെ ഇടിവിന് വിരാമമിട്ടുകൊണ്ട്, അന്താരാഷ്ട്ര വിപണിയിലുണ്ടായ ശക്തമായ തിരിച്ചുവരവാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലുണ്ടായ വൻ വിലക്കയറ്റത്തെ തുടർന്ന് ഒരു പവൻ സ്വർണത്തിന്റെ വില 1,11,000 രൂപ കടന്നിരിക്കുന്നു. ജൂൺ മാസത്തിനുശേഷം ഇത്രയും വലിയ നിരക്ക് രേഖപ്പെടുത്തുന്നത് ഇപ്പോഴാണ്. ഗ്രാമിനും പവനും വലിയ തോതിലുള്ള വർദ്ധനവാണ് ഉണ്ടായത്. തുടർച്ചയായ വിലക്കയറ്റം സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെയും വിവാഹ ആവശ്യങ്ങൾക്കായി […]