സ്വര്‍ണവിലയില്‍ ഇടിവ്: രണ്ടുദിവസത്തിനിടെ കുറഞ്ഞത് 1,560 രൂപ
സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടർച്ചയായ കുറവ് തുടരുന്നു. രണ്ടു ദിവസത്തിനിടെ പവന് 1,560 രൂപയുടെ ഇടിവാണ് വിപണിയിൽ രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ന് ഒരു പവൻ സ്വർണത്തിന് 280 രൂപ കുറഞ്ഞ് 1,09,480 രൂപയായി. ഗ്രാമിന് ആനുപാതികമായി 35 രൂപ കുറഞ്ഞ് 13,685 രൂപയിലാണ് നിലവിൽ ഒരു ഗ്രാം സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്. ഈ വലിയ ഇടിവോടെ സ്വർണവില 1,10,000 രൂപയ്ക്ക് താഴെ തന്നെ തുടരുകയാണ്. ഇന്നലെ മാത്രം രണ്ടുതവണയായി പവന് 1,280 രൂപയുടെ വലിയ ഇടിവാണ് വിപണിയിലുണ്ടായത്. ആഗോള വിപണിയിലുണ്ടാകുന്ന […]