ഇ.പി. ജയരാജന്റെ തുറന്നുപറച്ചിൽ: പാർട്ടി തോൽവിക്ക് കാരണം സംഘടനാ വീഴ്ച
തിരഞ്ഞെടുപ്പ് തോൽവിക്ക് കാരണം പാർട്ടിയിലും സംഘടനാ തലത്തിലും ഉണ്ടായ ഗുരുതര വീഴ്ചകളാണെന്ന് മുതിർന്ന സിപിഎം നേതാവ് ഇ.പി. ജയരാജൻ വ്യക്തമാക്കി. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ നിശ്ചയിച്ചതിൽ ഗുരുതരമായ പാളിച്ചകൾ ഉണ്ടായിരുന്നതായി അദ്ദേഹം തുറന്നുപറഞ്ഞു. ഇത് ആദ്യഘട്ടത്തിൽ തന്നെ പാർട്ടിക്കുള്ളിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. സ്ഥാനാർത്ഥി നിർണയത്തിലെ പിഴവുകൾക്ക് പുറമെ, പാർട്ടിയുടെ ഉന്നത നേതൃസ്ഥാനത്ത് പ്രവർത്തിച്ചിരുന്ന പലരും എതിർചേരിയിലേക്ക് മറുകണ്ടം ചാടിയതും തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായി മാറി. പല ബ്രാഞ്ച് കമ്മിറ്റികളും പൂർണ്ണമായും നിർജീവമായിരുന്നു. അതോടൊപ്പം തന്നെ ബ്രാഞ്ച് സെക്രട്ടറിമാർക്ക് […]