നാമനിര്‍ദേശപത്രികയില്‍ ഭാര്യയുടെ വരുമാന വിവരം മറച്ചുവെച്ചെന്ന് പരാതി: പി.എ. മുഹമ്മദ് റിയാസും ടി.വീണയും കോടതിയിൽ ഹാജരാകണം
തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭാര്യയുടെ വരുമാന വിവരങ്ങൾ മറച്ചുവെച്ചുവെന്ന പരാതിയിൽ മുൻ മന്ത്രിയും ബേപ്പൂർ എംഎൽഎയുമായ പി.എ. മുഹമ്മദ് റിയാസിനും ഭാര്യ ടി. വീണയ്ക്കും കോടതിയുടെ നിർണായക ഉത്തരവ്. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി എ. നസീറയാണ് ഇരുവരേയും നേരിട്ട് വിളിപ്പിച്ചത്. ഇന്നലെ പുറത്തുവന്ന ഈ ഉത്തരവ് കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബേപ്പൂർ മണ്ഡലത്തിൽ നിന്നും മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചപ്പോൾ, ഭാര്യ ടി. വീണയുടെ സാമ്പത്തിക സ്രോതസ്സുകളും ആദായവുമായി ബന്ധപ്പെട്ട […]