അടുത്ത വർഷം ഡിജിറ്റൽ ലോകം എഐ കൈയ്യടക്കും; പ്രവചനവുമായി ഇലോൺ മസ്ക്
മാറുന്ന ലോകത്ത് സാങ്കേതിക രംഗത്ത് വലിയ മാറ്റങ്ങൾ വരുമെന്ന പ്രവചനവുമായി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ് ടെക് ശതകോടീശ്വരൻ ഇലോൺ മസ്ക്. മനുഷ്യന്റെ കഴിവിനപ്പുറത്തേക്ക് നിർമിത ബുദ്ധി (AI) വളരുമെന്നും അടുത്ത വർഷാവസാനത്തോടെ ഡിജിറ്റൽ രംഗത്തെ എല്ലാ ജോലികളും എഐ സ്വയം ഏറ്റെടുത്ത് ചെയ്യുമെന്നുമാണ് ഇലോൺ മസ്കിന്റെ പുതിയ പ്രവചനം. ഇന്നലെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്സിലൂടെയാണ് (X) മസ്ക് ഈ നിർണായക മുന്നറിയിപ്പ് നൽകിയത്. ഭൗതിക വസ്തുക്കളെ നിർമിക്കുന്നത് ഒഴികെയുള്ള എല്ലാ ഡിജിറ്റൽ ജോലികളും അതിമാനുഷിക നിലവാരത്തിൽ (Superhuman […]