രാജ്യത്ത് കോവിഡ് കുതിച്ചുയരുന്നു; 2.58 ലക്ഷം പേര്‍ക്ക് കൂടി രോഗം
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധ കുതിച്ചുയരുകയാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 24 മണിക്കൂറിനിടെ 2.58 ലക്ഷം പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. 385 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഉയര്‍ന്ന നിലയിലാണ്. നിലവില്‍ 16 ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക്. അതേസമയം തൊട്ടുമുന്‍പത്തെ ദിവസത്തേക്കാള്‍ അഞ്ച് ശതമാനം രോഗികളുടെ എണ്ണം ഇന്ന് കുറവാണെന്ന നേരിയ ആശ്വാസമുണ്ട്. നിലവില്‍ രാജ്യത്ത് കോവിഡ് ബാധിച്ച് 3.73 കോടി ആളുകള്‍ ചികിത്സയിലുണ്ട്. ഒമിക്രോണ്‍ വകഭേദം ബാധിച്ച 8,209 […]