Blog Post

Karanavars > News >

കനത്ത തോല്‍വിയ്ക്ക് പിന്നാലെ കോണ്‍ഗ്രസില്‍ വന്‍ അഴിച്ച്‌ പണി; സി‌ദ്ദുവടക്കം അഞ്ചുപേരെയും പുറത്താക്കി സോണിയ ഗാന്ധി

ന്യൂഡല്‍ഹി: നിയമഭാ തിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്ക് പിന്നാലെ ശക്തമായ നടപടികളുമായി കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് നടന്ന അഞ്ച് സംസ്ഥാനങ്ങളിലും കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞിരുന്നു. കനത്ത തോല്‍വിയ്ക്ക് പിന്നാലെ നവ്ജ്യോത് സിംഗ് സിദ്ദുവടക്കമുള്ള അഞ്ചു സംസ്ഥാനങ്ങളിലെ പാര്‍ട്ടി അദ്ധ്യക്ഷന്‍മാരെയും സോണിയ ഗാന്ധി പുറത്താക്കിയിരിയ്ക്കുകയാണ്. ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അദ്ധ്യക്ഷന്‍മാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്. പഞ്ചാബിലെ നവജ്യോത് സിംഗ് സിദ്ദു, ഉത്തരാഖണ്ഡിലെ ഗണേഷ് ഗൊദിയാല്‍, ഗോവയിലെ ഗിരീഷ് ചൊദാന്‍കര്‍, ഉത്തര്‍പ്രദേശിലെ അജയ് കുമാര്‍ ലല്ലു, മണിപ്പുരിലെ എന്‍.ലോകെന്‍ സിംഗ് […]

Read More

‘കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാല്‍’; വിമര്‍ശനങ്ങള്‍ മുറുകുന്നു

കോണ്‍ഗ്രസിനെ നശിപ്പിക്കുന്നത് കെ സി വേണുഗോപാലാണെന്ന് കോണ്‍ഗ്രസ് നേതാവും നാദാപുരം ബ്ലോക്ക്‌ സെക്രട്ടറിയുമായ നിജേഷ് കണ്ടിയില്‍. തന്റെ ഫേസ്ബുക്ക്‌ കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ഇയാളെ പോലെ കോണ്‍ഗ്രസിനെ നശിപ്പിക്കുന്ന നേതാക്കളെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തെരുവില്‍ തടയണം. പ്രവര്‍ത്തിക്കുന്ന നേതാക്കളെ മുന്‍നിരയില്‍ കൊണ്ടുവരിക‘ എന്നാണ് നിജേഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചത്. കെ സി വേണുഗോപാലിനെതിരെ കോഴിക്കോട്‌ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടതിന്‌ പിന്നാലെയാണ്‌ പരസ്യ വിമര്‍ശനം. അതേസമയം,കോണ്‍ഗ്രസിന്‍റെ തലപ്പത്ത് അ‍ഴിച്ചുപണിയില്ല. അധ്യക്ഷയായി സോണിയ ഗാന്ധി തന്നെ തുടരും. ഗാന്ധി കുടുംബമടക്കം ആരും […]

Read More

കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്, ലീഗില്ലെങ്കില്‍ കേരളത്തിലെ ഒരു സീറ്റിലും കോണ്‍ഗ്രസ് വിജയിക്കില്ല: ഇ.പി ജയരാജന്‍

കോണ്‍ഗ്രസിനെതിരായ കോടിയോരിയുടെ പരാമര്‍ശത്തെ ന്യായീകരിച്ച്‌ ഇ.പി ജയരാജന്‍. കേരളത്തല്‍ കോണ്‍ഗ്രസ് നില നിന്ന് പോവുന്നത് ലീഗിന്റെ ചെലവിലാണ്. ലീഗില്ലെങ്കില്‍ കേരളത്തിലെ 140 മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ പോലും കോണ്‍ഗ്രസ് വിജയിക്കില്ല. ലീഗിപ്പോള്‍ ജമാഅത്ത് ഇസ്ലാമിയെ കൂട്ട് പിടിച്ചിരിക്കുകയാണെന്നും ഇക്കാര്യമാണ് കോടിയേരി പറഞ്ഞതെന്നും ജയരാജന്‍ പറഞ്ഞു. കോണ്‍ഗ്രസില്‍ മത നിരപേക്ഷത ഇല്ലെന്നും കോണ്‍ഗ്രസാണ് വര്‍ഗീയത പറയുന്നതെന്നുമുള്ള ആരോപണം കോടിയേരി ഉയര്‍ത്തിയിരുന്നു. ഇതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍, പി.കെ കുഞ്ഞാലി കുട്ടി, കെ. മുരളീധരന്‍ തുടങ്ങിയവര്‍ രംഗത്ത് വന്നിരുന്നു.

Read More
  • 1
  • 2