Blog Post

Karanavars > News >

നടി​​യെ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ട്; മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നുവെന്നും പ്രോസിക്യൂഷന്‍

കൊച്ചി: നടിയ ആക്രമിച്ച ദൃശ്യങ്ങള്‍ ദിലീപിന്റെ പക്കലുണ്ടെന്ന് പ്രോസിക്യൂഷന്‍. നടിയ ആക്രമിക്കുന്ന ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് രണ്ട് തവണ തുറന്നിട്ടുണ്ടെന്നും പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. മെമ്മറി കാര്‍ഡുകളും അനുബന്ധ ഫയലുകളും 2018 ജനുവരി ഒമ്ബതിനും ഡിസംബര്‍ 13നും തുറന്നുവെന്നും പ്രോസിക്യൂഷന്‍ അറിയിച്ചു. അതേസമയം, ദൃശ്യങ്ങള്‍ തന്റെ കൈയിലില്ലെന്ന നിലപാട് ദിലീപ് കോടതിയില്‍ സ്വീകരിച്ചു. അന്വേഷണത്തിന് കൂടുതല്‍ സമയം അനുവദിക്കരുത്. ഡിജിറ്റല്‍ തെളിവുകളുടെ പരിശോധനഫലം ക്രൈംബ്രാഞ്ചിന് മൂന്നുമാസം മുമ്ബ് ലഭിച്ചു. അത് ഇതുവരെയും പരിശോധിച്ചില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്. മുഴുവന്‍ […]

Read More

ആഘോഷ പൂര്‍വ്വം കുരുന്നുകള്‍ ഇന്ന് സ്‌കൂളിലേക്ക്; ഒന്നാം ക്ലാസിലേക്ക് നാലു ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍

തിരുവനന്തപുരം: രണ്ട് വര്‍ഷത്തെ ഇടവേളക്കുശേഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ പ്രവേശനോത്സവത്തോടെ ബുധനാഴ്ച അധ്യയനാരംഭം.ഒന്നാം ക്ലാസിലേക്കുള്ള മൂന്നരലക്ഷത്തോളം നവാഗതര്‍ ഉള്‍പ്പെടെ 42.9 ലക്ഷം വിദ്യാര്‍ഥികളാണ് വീണ്ടും പള്ളിക്കൂടങ്ങളിലെത്തുന്നത്. കൊവിഡ് വ്യാപനത്തില്‍ കഴിഞ്ഞ രണ്ടുവര്‍ഷം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലായിരുന്നു അധ്യയന വര്‍ഷാരംഭം. സ്‌കൂളുകള്‍ വീണ്ടും തുറക്കുമ്ബോള്‍ കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കണമെന്നും വിദ്യാഭ്യാസമന്ത്രി നിര്‍ദേശിച്ചു. മാസ്‌കും സാനിറ്റൈസറും ഉറപ്പാക്കണം. വാക്‌സിന്‍ ലഭിക്കാത്തവര്‍ക്ക് എത്രയും പെട്ടെന്ന് അത് കൊടുക്കാനുള്ള ക്രമീകരണമൊരുക്കുമെന്നും വിദ്യാഭ്യാസമന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്‌കൂളുകളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി വ്യക്തമാക്കി. […]

Read More

പ്രശസ്ത മലയാളി ബോളിവുഡ് ഗായകന്‍ കെ കെ അന്തരിച്ചു; മരണം സംഗീത പരിപാടിക്കിടെ

പ്രശസ്ത മലയാളി ഗായകന്‍ കെ കെ സംഗീത പരിപാടിക്കിടെ ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് അന്തരിച്ചു.കൊല്‍ക്കത്തയിലെ നസ്‌റുല്‍ മഞ്ചയില്‍ ഗുരുദാസ് കോളേജിലെ ഫെസ്റ്റിനോടനുബന്ധിച്ച്‌ സംഗീത പരിപാടിക്കിടെയാണ് ദേഹാസ്വസ്ഥത്തെ തുടര്‍ന്ന് പ്രശസ്ത ഗായകന്‍ കെ കെയെ ആശുപത്രിയിലെത്തിച്ചത്.ആശുപത്രിയില്‍ എത്തുന്നതിന് മുന്‍പ് മരണം സംഭവിച്ചതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കെ കെ എന്നറിയപ്പെടുന്ന കൃഷ്ണകുമാര്‍ കുന്നത്ത് മലയാളി ഗായകനാണ്. ജനപ്രിയ ഗാനമായ ദില്‍ ഇബാദത്ത് പാടിയ കെ കെ യുടെ ആകസ്മിക മരണം ഞെട്ടലോടെയാണ് സംഗീതലോകം കേട്ടത്. മരണ കാരണം വ്യക്തമായിട്ടില്ല. നിരവധി […]

Read More

മുന്‍ കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ബി.ജെ.പിയിലേക്ക്

അഹമദാബാദ്: മുന്‍കോണ്‍ഗ്രസ് നേതാവ് ഹര്‍ദിക് പട്ടേല്‍ ജൂണ്‍ രണ്ടിന് ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേരുമെന്ന് പാര്‍ട്ടി വക്താവ് സ്ഥിരീകരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.ഗുജറാത്ത് ബി.ജെ.പി അധ്യക്ഷന്‍ സി.ആര്‍ പാട്ടീലിന്‍റെ സാന്നിധ്യത്തിലായിരിക്കും അംഗത്വം സ്വീകരിക്കുക എന്നാണ് സൂചന. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടര്‍ന്ന് ഈയിടെയാണ് ഹാര്‍ദിക് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. കോണ്‍ഗ്രസില്‍ വേണ്ട പരിഗണന കിട്ടിയില്ലെന്ന് ആരോപിച്ച അദ്ദേഹം സോണിയ ഗാന്ധിക്ക് അയച്ച കത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉന്നയിച്ചത്. പട്ടേല്‍ സമുദായ പ്രക്ഷോഭത്തിന്‍റെ അമരക്കാരനായിരുന്ന ഹര്‍ദിക് പട്ടേല്‍ 2019 […]

Read More

കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയും

തിരുവനന്തപുരം: കേരളത്തില്‍ ഇത്തവണ കാലവര്‍ഷം കുറയുമെന്നു കേന്ദ്ര കാലാവസ്ഥ വകുപ്പ്.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതിയ മണ്‍സൂണ്‍ പ്രവചന പ്രകാരം കേരളത്തില്‍ ഇത്തവണ മഴ പതിവിലും കുറവായിരിക്കുമെന്നാണ് അറിയിപ്പ്. പ്രവചന പ്രകാരം ജൂണ്‍ മാസത്തിലും സാധാരണയില്‍ കുറവ് മഴയായിരിക്കും ലഭിക്കുക. കാലവര്‍ഷം ഔദ്യോഗികമായി കേരളം മുഴുവന്‍ വ്യാപിച്ച്‌ കര്‍ണാടകയില്‍ പ്രവേശിച്ചതായും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു, കേരളത്തില്‍ ഇന്നു മുതല്‍ ജൂണ്‍ 4 വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് എട്ടു ജില്ലകളിലാണ് യെലോ […]

Read More

അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ? നടിക്കെതിരെ വിമര്‍ശനവുമായി സിദ്ദിഖ്

കൊച്ചി: ആക്രമിക്കപ്പെട്ട നടിക്കെതിരെ വിമര്‍ശനവുമായി നടന്‍ സിദ്ദിഖ്. അതിജീവിത തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ എന്നാണ് സിദ്ദിഖ് ചോദിക്കുന്നത്.തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് വേളയില്‍ നടിയെ ആക്രമിച്ച കേസ് ചര്‍ച്ചയായതിനെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു സിദ്ദിഖ്. താനാണെങ്കില്‍ കോടതി മാറ്റാന്‍ ആവശ്യപ്പെടില്ല. പ്രതീക്ഷിച്ച വിധി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയെ സമീപിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയതായിരുന്നു അദ്ദേഹം. ‘100 ശതമാനം വോട്ടിംഗ് ഉണ്ടാകണം എന്നാണ് ആഗ്രഹം. ജനാധിപത്യ വിശ്വാസികളെല്ലാം വോട്ട് ചെയ്യണം. എല്ലാ സ്ഥാനാര്‍ത്ഥികളും വികസനത്തിന് പ്രാധാന്യം നല്‍കിക്കൊണ്ടാണ് സംസാരിച്ചത്. തൃക്കാക്കര ഇനി […]

Read More

വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജ്യമ്യം

കൊച്ചി: യുവനടിയെ പീഡിപ്പിച്ച കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിന് ഇടക്കാല മുന്‍കൂര്‍ ജാമ്യം അനുവദിച്ച്‌ ഹൈക്കോടതി ഉത്തരവിട്ടു.മറ്റന്നാള്‍ വരെ അറസ്റ്റ് പാടില്ലെന്നാണ് കോടതി ഉത്തരവിട്ടത്. മറ്റന്നാള്‍ കോടതി കേസ് പരിഗണിക്കും. നിലവില്‍ വിദേശത്ത് ഒളിവില്‍ താമസിക്കുകയാണ് വിജയ് ബാബു. വിദേശത്ത് നിന്ന് നാട്ടിലെത്തിയാല്‍ വിമാനത്താവളത്തില്‍ വെച്ച്‌ തന്നെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുമെന്ന് അന്വേഷണ സംഘം നേരത്തേ പറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് വിമാനത്താവളത്തില്‍ വെച്ച്‌ അറസ്റ്റ് നടത്തരുതെന്ന് കോടതി നിര്‍ദേശിച്ചത്. അതേസമയം, അന്വേഷണ ഉദ്യോഗസ്ഥന് വിജയ് […]

Read More

തൃക്കാക്കരയില്‍ കള്ളവോട്ടിന് ശ്രമിച്ചയാള്‍ പിടിയില്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ച യുവാവ് പിടിയില്‍.വൈറ്റില പൊന്നുരുന്നിയിലെ സ്കൂളിലെ പോളിങ് ബൂത്തില്‍ കള്ളവോട്ടു ചെയ്യാന്‍ ശ്രമിക്കവെയാണ് പിടിയിലായത്. ബൂത്തിലെ ടി എം സഞ്ജു എന്നയാളുടെ പേരില്‍ വോട്ടു ചെയ്യാനെത്തിയ പിറവം പാമ്ബാക്കുട സ്വദേശി ആല്‍ബിനാണ് പൊലീസിന്റെ പിടിയിലായത്. യുഡിഎഫ് ബൂ ത്ത് ഏജന്റ് പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. പ്രിസൈഡിങ് ഓഫിസറുടെ റിപ്പോര്‍ട്ട് കിട്ടിയശേഷം തുടര്‍ നടപടിയെന്ന് പൊലീസ് പറഞ്ഞു.

Read More

ഡല്‍ഹിയില്‍ കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ക്ക് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചു

ഡല്‍ഹി :കേരളത്തിലേക്കുള്ള 22 യാത്രക്കാര്‍ ഡല്‍ഹി വിമാനത്താവളത്തില്‍ കുടുങ്ങി. യാത്രക്കാര്‍ എത്താന്‍ വൈകി എന്ന് ആരോപിച്ചാണ് എയര്‍ ഇന്ത്യ യാത്ര നിഷേധിച്ചത്.എന്നാല്‍ സമയത്തു തന്നെ എത്തിയിരുന്നെന്നും സീറ്റുകള്‍ മറിച്ചു നല്‍കിയതാകാമെന്നും യാത്രക്കാര്‍ ആരോപിച്ചു. ഇന്ന് രാവിലെ 5.45 ന് ഡല്‍ഹി വിമാനത്താവളത്തില്‍ നിന്നും കോഴിക്കോട്ടേക്ക് പറന്ന എയര്‍ ഇന്ത്യയുടെ AI 425 വിമാനത്തില്‍ ടിക്കറ്റെടുത്ത 22 യാത്രക്കാരാണ് ഡല്‍ഹി വിമാനത്തവളത്തില്‍ കുടുങ്ങിയത്. വിമാനത്താവളത്തില്‍ എത്താന്‍ വൈകിയെന്ന് ആരോപിച്ചാണ് കമ്ബനി, യാത്രക്കാരെ വിമാനത്തില്‍ കയറുന്നതില്‍ നിന്നും വിലക്കിയത്. എന്നാല്‍ […]

Read More

എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന്; പ്ലസ് ടു 20ന്

തിരുവനന്തപുരം: എസ്.എസ്.എല്‍.സി ഫലം ജൂണ്‍ 10ന് പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി. ജൂണ്‍ 20ന് ഹയര്‍സെക്കന്‍ഡറി പരീക്ഷാഫലവും പ്രസിദ്ധീകരിക്കും.4,27407 വിദ്യാര്‍ഥികളാണ് റെഗുലര്‍, പ്രൈവറ്റ് മേഖലകളിലായി എസ്.എസ്.എല്‍.സി പരീക്ഷ എഴുതിയത്. 4,32,436 വിദ്യാര്‍ഥികള്‍ പ്ലസ് 2 പരീക്ഷയും 31,332 കുട്ടികള്‍ വി.എച്ച്‌.എസ്.ഇ പരീക്ഷയും എഴുതിയിരുന്നു. ഈ വര്‍ഷം ഒന്നാം ക്ലാസില്‍ നാലു ലക്ഷം കുട്ടികളെത്തുമെന്നും മന്ത്രി അറിയിച്ചു. 9:30 മുഖ്യമന്ത്രി പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യും. പ്രവേശനോത്സവത്തിന്‍റെ ഔദ്യോഗിക ഗാനം പുറത്തിറക്കിയിട്ടുണ്ട്. 12986 സ്കൂളുകളില്‍ പ്രവേശനോത്സവം നടക്കും. കഴക്കൂട്ടം സര്‍ക്കാര്‍ […]

Read More