Blog Post

Karanavars > News >

സ്വകാര്യവാഹനത്തില്‍ കാര്‍ ഇടിച്ചത് ചോദ്യം ചെയ്തു; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ക്ക് മര്‍ദ്ദനം

കൊല്ലം: പാരിപ്പള്ളി ചിറക്കര ഗവ. ഹൈസ്‌കൂള്‍ ജങ്ഷനില്‍ മൂന്നുവര്‍ സംഘം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറെ മര്‍ദ്ദിച്ചു.കൊല്ലം പരവൂര്‍ സ്വദേശിയും തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടറുമായ ബിജുവിനാണ് ആക്രമണത്തില്‍ പരിക്കേറ്റത്. ഞായറാഴ്ച വൈകുന്നേരം 3.30-നാണ് സംഭവം. ഇന്‍സ്പെക്ടര്‍ സഞ്ചരിച്ചിരുന്ന സ്വകാര്യവാഹനത്തില്‍ കാര്‍ വന്നിടിച്ചതിനെ ചോദ്യം ചെയ്തതാണ് മര്‍ദനത്തിനു കാരണമായത്. ബഹളംകേട്ട് സമീപത്തെ ബന്ധുവീട്ടിലുണ്ടായിരുന്ന കോണ്‍ഗ്രസ് നേതാവും നെടുവത്തൂര്‍ ഗ്രാമപ്പഞ്ചായത്ത് അംഗവുമായ എന്‍.ജയചന്ദ്രനും പ്രദേശവാസികളും കൂടി ഉദ്യോഗസ്ഥനെ രക്ഷപ്പെടുത്തി ബന്ധുവീടിന്റെ മതില്‍ക്കെട്ടിനുള്ളിലാക്കിയെങ്കിലും അക്രമികള്‍ വീണ്ടും മര്‍ദിച്ചു. ജയചന്ദ്രന്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പാരിപ്പള്ളി […]

Read More

‘ഇളക്കി വിടാന്‍ മാത്രം ഞാ​ന​ത്ര ചീ​പ്പ​ല്ല’; ഐ​എ​ന്‍​ടി​യു​സി വി​ഷ​യ​ത്തി​ല്‍ ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നെ​തി​രേ ഐ​എ​ന്‍​ടി​യു​സി​യെ ഇ​ള​ക്കി​വി​ടാ​ന്‍ മാ​ത്രം താന്‍ അത്ര ചീ​പ്പ​ല്ലെ​ന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല. ത​ര്‍​ക്കം പ​രി​ഹ​രി​ക്കേ​ണ്ട​ത് കെ​പി​സി​സി നേ​തൃ​ത്വ​മാ​ണെ​ന്നും അദ്ദേഹം പ​റ​ഞ്ഞു. പ​ദ​വി​ക്ക് പി​ന്നാ​ലെ ന​ട​ക്കു​ന്ന​യാ​ള​ല്ല താ​ന്‍. എ​ന്നെ അ​റി​യു​ന്ന ആ​രും അ​ത് വി​ശ്വ​സി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സം​സ്ഥാ​ന കോ​ണ്‍​ഗ്ര​സി​ല്‍ തീ​രു​മാ​ന​ങ്ങ​ള്‍ എ​ടു​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ന്നെ അ​ക​റ്റി നി​ര്‍​ത്തു​ന്ന​താ​യും ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.ഇതിനിടെ പ്രതിപക്ഷ നേതാവ് വിഡി സതീശനെ തള്ളി ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ രം​ഗത്തെത്തി. തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണവെ ആയിരുന്നു […]

Read More

കെ​പി​സി​സി​യെ അ​നു​സ​രി​ക്കാ​ന്‍ കെ.​വി. തോ​മ​സി​നോ​ട് സോ​ണി​യ ഗാ​ന്ധി

ന്യൂ​ഡ​ല്‍​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ലെ സെ​മി​നാ​റി​ല്‍ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ പ​ങ്കെ​ടു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കെ​പി​സി​സി​യു​ടെ നി​ര്‍​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്ന് സോ​ണി​യ ഗാ​ന്ധി.ഇ​ക്കാ​ര്യ​ത്തി​ല്‍ പു​നഃ​പ​രി​ശോ​ധ​ന​യി​ല്ലെ​ന്നും സോ​ണി​യ ഗാ​ന്ധി കെ.വി. തോമസിനെ അറിയിച്ചു. സി​പി​എ​മ്മി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്ക​മാ​ന്‍​ഡ് പ്ര​ത്യേ​ക തീ​രു​മാ​ന​മൊ​ന്നും എ​ടു​ക്കി​ല്ലെ​ന്നും കോ​ണ്‍​ഗ്രസ് ​നേ​തൃ​ത്വം വ്യക്തമാക്കി. ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ല്‍ കെ.​വി. തോ​മ​സ് പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്ന് ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി എം.​വി. ജ​യ​രാ​ജ​ന്‍ പ​റ​ഞ്ഞി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ സെ​മി​നാ​റി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ സോ​ണി​യ ഗാ​ന്ധി​യു​ടെ അ​നു​മ​തി തേ​ടി​യെ​ന്ന് കെ.​വി. […]

Read More

കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ തമിഴ്നാട്

ചെന്നൈ: തമിഴ്നാട്ടില്‍ കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി പിന്‍വലിച്ച്‌ ആരോഗ്യവകുപ്പ്. കോവിഡ് വ്യാപനം ആരംഭിച്ച 2020 മാര്‍ച്ചില്‍ ഏര്‍പ്പെടുത്തിയ മാസ്‌ക്ക്, സാമൂഹിക അകലം, കൈകഴുകല്‍ തുടങ്ങിയ നിബന്ധനകളാണ് പിന്‍വലിച്ചത്. നിയന്ത്രണങ്ങള്‍ പിന്‍വലിച്ചുവെങ്കിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കാന്‍ ജനങ്ങളെ തുടര്‍ന്നും ബോധവത്കരിക്കണമെന്ന് ആരോഗ്യ വകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. അതേസമയം, ചൈനയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധന. 13,146 പേര്‍ക്കാണ് ഞായറാഴ്ച പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. 2020 ഫെബ്രുവരിക്കു ശേഷമുണ്ടായ ഏറ്റവും വലിയ കണക്കാണിത്.

Read More

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു

കേരളത്തില്‍ നിന്നുള്ള പുതിയ രാജ്യസഭാംഗങ്ങളുടെ സത്യപ്രതിജ്ഞ നടന്നു. കേരളത്തില്‍ നിന്ന് മൂന്ന് പുതിയ പ്രതിനിധികളാണ് രാജ്യസഭയിലെത്തുന്നത്.സിപിഐഎം അംഗം എ. എ .റഹീം, സി പി ഐ അംഗം അഡ്വ. സന്തോഷ് കുമാര്‍, കോണ്‍ഗ്രസ് അംഗം ജെബി മേത്തര്‍ എന്നിവരുടെ സത്യപ്രതിജ്ഞയാണ് ഇന്ന് നടന്നത്.മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള 10 അംഗങ്ങളും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. എ എ പി അധികാരത്തിലേറിയ പഞ്ചാബില്‍ നിന്നും അഞ്ച് പ്രതിനിധികളാണ് രാജ്യസഭയില്‍ എത്തുന്നത്.

Read More

സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു;എം വി ജയരാജന്‍

സി പി ഐ എം സെമിനാറില്‍ കെ വി തോമസ് പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. സെമിനാറില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പങ്കെടുക്കില്ലെന്ന് അറിയിച്ചിട്ടില്ല. അസൗകര്യമുണ്ടെന്ന് ശശി തരൂര്‍ എം പിയുടെ ഓഫിസ് അറിയിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ശശി തരൂരിനെയും കെ വി തോമസിനെയുമാണ് സെമിനാറുകളിലേക്ക് സിപിഐഎം ക്ഷണിച്ചിരുന്നത്.

Read More

കേരളത്തില്‍ അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം ശക്തി പ്രാപിക്കുന്നു. സംസ്ഥാനത്ത് അടുത്ത 5 ദിവസം ഇടിമിന്നലോടുകൂടിയ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഏപ്രില്‍ 6 ഓടെ തെക്കന്‍ ആന്‍ഡാമാന്‍ കടലിലിന് മുകളില്‍ ചക്രവാതചുഴി രൂപപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു. തുടര്‍ന്നുള്ള 24 മണിക്കൂറിനുള്ളില്‍ തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍കടലില്‍ ന്യുന മര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മധ്യ–തെക്കന്‍ കേരളത്തിലാകും വേനല്‍ മഴ കൂടുതലായി ലഭിക്കുക. കഴിഞ്ഞ ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, കൊച്ചി മേഖലകളില്‍ […]

Read More

രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണം റ​ഷ്യ-​യു​ക്രെ​യ്ന്‍ യുദ്ധം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍

ഡ​ല്‍​ഹി: റ​ഷ്യ-​യു​ക്രെ​യ്ന്‍ യുദ്ധമാണ് രാ​ജ്യ​ത്തെ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്ക്ക് കാ​ര​ണമെന്ന് കേ​ന്ദ്ര​മ​ന്ത്രി വി.മു​ര​ളീ​ധ​ര​ന്‍. ഇ​ന്ധ​ന വി​ല​യും തെ​ര​ഞ്ഞെ​ടു​പ്പും ത​മ്മി​ല്‍ യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. തെ​ര​ഞ്ഞെ​ടു​പ്പും യു​ക്രെ​യ്ന്‍ യു​ദ്ധ​വും ഒ​രേ സ​മ​യ​ത്തു വ​ന്ന​തു​കൊ​ണ്ടാ​ണ് അ​ങ്ങ​നെ സം​ഭ​വി​ച്ച​ത്. ഇ​ന്ത്യ​യി​ലെ തെ​ര​ഞ്ഞെ​ടു​പ്പു നോ​ക്കി​യ​ല്ല​ല്ലോ റ​ഷ്യ യു​ദ്ധം ചെ​യ്യു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.അതേസമയം, രാ​ജ്യാ​ന്ത​ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കൂ​ടി​യ​തി​ന്‍റെ അ​തേ അ​നു​പാ​ത​ത്തി​ല്‍ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ല കൂ​ടി​യി​ട്ടി​ല്ലെ​ന്നും മ​ന്ത്രി കൂട്ടിച്ചേര്‍ത്തു. ഇതിനിടെ, രാ​ജ്യ​ത്ത് തി​ങ്ക​ളാ​ഴ്ച​യും ഇ​ന്ധ​ന​വി​ല കൂട്ടി. പെ​ട്രോ​ളി​ന് 44 പൈ​സ​യും ഡീ​സ​ലി​ന് […]

Read More

വി മുരളീധരന്‍ ഇതൊരു പാഠമായി ഉള്‍ക്കൊള്ളണം: വി ശിവന്‍കുട്ടി

തിരുവനന്തപുരം: ഇന്ന് കഴക്കൂട്ടത്ത് കെ റെയിലിനെതിരെ നടത്തിയ പ്രചരണത്തില്‍ കേന്ദ്രമന്ത്രി വി മുരളീധരനുണ്ടായ അനുഭവം ഒരു പാഠമായി ഉള്‍ക്കൊള്ളുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി വി ശിവന്‍കുട്ടി.അതിരടയാളകല്ല് പിഴുതെറിയുന്നവര്‍ ബിജെപിക്കാരും കോണ്‍ഗ്രസുകാരുമാണ്. ജനങ്ങള്‍ വസ്തുത മനസിലാക്കി പദ്ധതിയെ അനുകൂലിക്കുകയാണ്. വികസനം വേണമെന്നാണ് അവര്‍ പറയുന്നത്. കൃത്യമായ നഷ്ടപരിഹാരം നല്‍കിയാണ് സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കുന്നതെന്നും ശിവന്‍കുട്ടി പറഞ്ഞു. കഴക്കൂട്ടത്ത് കെ റെയിലിനെതിരെ പ്രചരണവുമായി എത്തിയ വി മുരളീധരനോട് ഞങ്ങള്‍ ഭൂമി വിട്ടുകൊടുക്കുമെന്നും വികസനം വരണമെന്നുമാണ് പ്രദേശവാസികള്‍ പറഞ്ഞത്.

Read More

അതുക്കും മേലെ എന്ന് പറയുന്നത് പോലെയാണ് ഭൂമിയേറ്റെടുക്കുമ്ബോള്‍ വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമിയേറ്റെടുക്കുമ്ബോള്‍ സര്‍ക്കാര്‍ കമ്ബോള വിലയേക്കാള്‍ അധിക വില നല്‍കി അതുക്കും മേലെ എന്ന് പറഞ്ഞപോലെയാണ് വില നല്‍കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചെറിയ ബുദ്ധിമുട്ടുകള്‍ എല്ലാവര്‍ക്കുമുണ്ടാവും. എന്നാല്‍ ബുദ്ധിമുട്ടിനെ ബുദ്ധിമുട്ടായി കാണാതെ കൃത്യമായ പു:നരധിവാസമാണ് നല്‍കി വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. നാടിന്റെ ഭാവിയെ കുറിച്ചാണ് മാധ്യമങ്ങള്‍ ചിന്തിക്കേണ്ടത്. അല്ലാതെ കുത്തിത്തിരിപ്പുകളെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കാലിക്കറ്റ് പ്രസ് ക്ലബ് സുവര്‍ണ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ഥാപിത താല്‍പര്യങ്ങള്‍ക്ക് […]

Read More