പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് കിട്ടിയത് അരക്കിലോ മുടി, കാലിയായ ഷാംപു കവറുകള്‍!
കോയന്പത്തൂര്‍: 13 വയസുള്ള പെണ്‍കുട്ടിയുടെ വയറ്റില്‍ നിന്ന് അരക്കിലോയിലധികം തലമുടിയും ഒഴിഞ്ഞ ഷാംപൂ കവറുകളും ശസ്ത്രക്രിയ വഴി പുറത്തെടുത്തു. വയറുവേദനയെത്തുടര്‍ന്നാണ് ഏഴാംക്ലാസ് വിദ്യാര്‍ഥിനിയാണ് നഗരത്തിലെ വിജിഎം ആശുപത്രിയില്‍ ചികിത്സ തേടിയത്. മാസങ്ങളായി വയറുവേദനയുണ്ടെന്നാണ് കുട്ടി ഡോക്ടര്‍മാരോടു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ സ്കാനിംഗിലാണ് വയറ്റില്‍ പന്ത് പോലെ മുടിക്കെട്ടും മറ്റു വസ്തുക്കളും അടിഞ്ഞതായി കണ്ടെത്തിയത്. പിന്നീട് എന്‍ഡോസ്കോപ്പി വഴി ഇതു നീക്കം ചെയ്യാന്‍ തീരുമാനിച്ചു. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെ ശസ്ത്രക്രിയ നടത്തി പുറത്തെടുക്കുകയായിരുന്നു. അടുത്ത ബന്ധു മരിച്ചതില്‍ കുട്ടി […]