Blog Post

Karanavars > News >

പ്രണയം നിരസിച്ചു; കാമുകന്‍ കോളേജ് അധ്യാപികയെ പെട്രോളൊഴിച്ചു തീകൊളുത്തി

മുംബൈ: നാഗ്പുരിനടുത്ത് വാര്‍ധയില്‍ മുന്‍ കാമുകന്‍ കോളേജ് അധ്യാപിക(25)യെ പെട്രോള്‍ ഒഴിച്ചു തീകൊളുത്തി. ഗുരുതരമായി പൊള്ളലേറ്റ അധ്യാപിക ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ വിവാഹിതനും 7 മാസം പ്രായമുള്ള കുഞ്ഞിന്റെ പിതാവുമായ പ്രതി വികേഷ് നഗ്രാലെ(27)യെ പോലീസ് അറസ്റ്റ് ചെയ്തു. കേസ് അതിവേഗ കോടതിക്കു കൈമാറുമെന്ന് ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് അറിയിച്ചു. ഏറെക്കാലം അടുപ്പത്തിലായിരുന്നു ഇരുവരുമെന്നും 2 വര്‍ഷം മുന്‍പ് ബന്ധത്തില്‍നിന്ന് അധ്യാപിക പിന്മാറിയതിനെ പ്രതികാരമാണ് ആക്രമണമെന്നും പൊലീസ് പറഞ്ഞു. നഗ്രാലെയുടെ ശല്യത്തെ തുടര്‍ന്ന് അധ്യാപികയുടെ ഭര്‍ത്താവ് കഴിഞ്ഞ […]

Read More

ബധിരയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പ്രതികള്‍ക്ക് മരണം വരെ തടവ് ശിക്ഷ

ചെന്നൈ: ബധിരയായ ഏഴാം ക്ലാസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസില്‍ അഞ്ചുപ്രതികളെ മരണം വരെ ജയിലിലടക്കാന്‍ വിചാരണകോടതിയുടെ ഉത്തരവ്. മാത്രമല്ല മറ്റ് ഒമ്ബതു പ്രതികള്‍ക്കു അഞ്ചുവര്‍ഷം കഠിന തടവും വിധിച്ചു. ചെന്നൈയിലെ ഫ്‌ളാറ്റ് സമുച്ചയത്തിലെ ജീവനക്കാരാണിവര്‍. ചെന്നൈ അയനാവരത്ത് മാതാപിതാക്കള്‍ക്കൊപ്പം ഫ്‌ലാറ്റില്‍ കഴിയുന്ന പെണ്‍കൂട്ടി ക്രൂരതയ്ക്കിരയായ വിവരം 2018 ജൂലൈ 17നാണ് പുറം ലോകം അറിഞ്ഞത്. മാതാപിതാക്കള്‍ ജോലിക്കുപോകുന്ന സമയത്ത് താമസക്കാരില്ലാത്ത ഫ്‌ളാറ്റുകളിലേക്കു കൊണ്ടുപോയായിരുന്നു പീഡനം. തോട്ടക്കാരനും പ്ലംബറും സുരക്ഷ ജീവനക്കാരും തൂപ്പുജോലിക്കാരനും ഉള്‍പ്പെടെ 17 പേരായിരുന്നു പ്രതികള്‍ […]

Read More

നടിയെ ആക്രമിച്ച കേസ്: കോടതി വിചാരണയുടെ ദൃശ്യങ്ങള്‍ പ്രതി മൊബൈലില്‍ പകര്‍ത്തി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ വിചാരണയ്ക്കിടെ കോടതി മുറിയില്‍ നിന്നുള്ള ചിത്രങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി പ്രതി. ദിലീപടക്കമുള്ള പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്ന ദൃശ്യമാണ് പ്രതിയുടെ ഫോണില്‍ നിന്ന് കണ്ടെടുത്തത്. ഇതോടെ പൊലീസ് സംഘം പ്രതിയുടെ കൈയ്യില്‍ നിന്നും ഫോണ്‍ പിടിച്ചെടുത്തു. അഞ്ചാം പ്രതി സലീമിന്റെ മൊബൈലില്‍ നിന്നാണ് കോടതി മുറിക്കകത്തെ ദൃശ്യങ്ങള്‍ കിട്ടിയത്. ഒന്നാം സാക്ഷിയായ നടി കോടതിയിലെത്തിയ വാഹനത്തിന്റെ ചിത്രങ്ങളും ഈ ഫോണിലുണ്ടായിരുന്നു. അഞ്ചാം പ്രതി ഫോണില്‍ ചിത്രങ്ങളെടുക്കുന്നത് പ്രോസിക്യൂഷനാണ് പൊലീസിന്റെ ശ്രദ്ധയില്‍പെടുത്തിയത്. […]

Read More

യു.പിയില്‍ സ്കൂള്‍ ഉച്ചഭക്ഷണ പാത്രത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു

മിര്‍സാപൂര്‍: സ്‌കൂള്‍ കുട്ടികള്‍ക്കുള്ള ഉച്ചഭക്ഷണം പാകം ചെയ്യുന്ന പാത്രത്തില്‍ വീണ് മൂന്ന് വയസുകാരി മരിച്ചു. യു.പിയിലെ മിര്‍സാപൂരിലെ രാംപൂര്‍ അതാരി പ്രൈമറി സ്‌കൂളില്‍ ആണ് സംഭവം. സ്‌കൂളിലെ അംഗന്‍വാടി വിദ്യാര്‍ഥിയായ അഞ്ചല്‍ ആണ് ദാരുണമായി മരിച്ചത്. സ്‌കൂളിലുണ്ടായിരുന്ന കെട്ടിട നിര്‍മാണ സാമഗ്രികളില്‍ തട്ടിയാണ് പെണ്‍കുട്ടി പാത്രത്തിലേക്ക് വീണത്. അധ്യാപകരും പാചകക്കാരും ചേര്‍ന്ന് കുട്ടിയെ സര്‍ക്കാര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി. മിര്‍സാപൂരിലെ ഡിവിഷണല്‍ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിന് മുമ്ബ് ഡോക്ടര്‍മാര്‍ പ്രാഥമിക ചികിത്സ നല്‍കിയിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ […]

Read More

കാഴ്‌ചയില്‍ പഞ്ചപാവങ്ങള്‍ മുഖത്തു പോലും നോക്കില്ല, പക്ഷേ മോഷണത്തിനിടെ എതിര്‍ത്താല്‍ കൊല്ലും: സൂക്ഷിക്കുക ‘ശിക്കാരി ഗ്യാംഗ്’ കേരളത്തിലെത്തിയിട്ടുണ്ട്

തിരുവനന്തപുരം: കാഴ്ചയില്‍ പഞ്ചപാവം. മുഖത്തു പോലും നോക്കില്ല. പകല്‍ മുഴുവന്‍ ഉറക്കം. ഇരുട്ടിയാല്‍ നിറം മാറും. നേരത്തേ നോക്കിവച്ച വീടുകളില്‍ അര്‍ദ്ധരാത്രി കവര്‍ച്ച. എതിര്‍ത്താല്‍ കൊല്ലും. കേരളത്തിന്റെ ഉറക്കം കെടുത്താന്‍ ബംഗ്ലാദേശില്‍ നിന്നെത്തിയ ശിക്കാരി ഗ്യാംഗ് ആണിത്. തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമക്കാരെ വെല്ലുന്ന മറ്റൊരു കവര്‍ച്ചാ സംഘം. കണ്ണൂരില്‍ മാദ്ധ്യമപ്രവര്‍ത്തകന്റെ വീട്ടില്‍ മാസങ്ങള്‍ക്കുമുമ്ബ് കൊള്ള നടത്തിയ മുഹമ്മദ് ഇല്യാസി ശിക്കാരി കഴിഞ്ഞ ദിവസം വലയിലായപ്പോഴാണ് ശിക്കാരി ഗ്യാംഗാണ് പിന്നിലെന്ന് പൊലീസ് അറിയുന്നത്. സംഘത്തലവനാണിയാള്‍. 60 പവനും അമ്ബതിനായിരത്തോളം […]

Read More

തിരിച്ചറിയാതെ പോകുന്ന ക്യാന്‍സറിന്റെ ആദ്യഘട്ട ‘പത്ത് ലക്ഷണങ്ങള്‍’

കൊച്ചി: വൈദ്യശാസ്ത്രരംഗം ഏറെ പുരമോഗമിച്ചുവെങ്കില്‍ പോലും ജീവന് ഭീഷണി ഉയര്‍ത്തുന്ന ഒരു രോഗമായിത്തന്നെയാണ് നമ്മള്‍ ക്യാന്‍സറിനെ കണക്കാക്കുന്നത്. ഏത് ഘട്ടത്തില്‍ തിരിച്ചറിയുന്നു, എന്നതിന് അനുസരിച്ചാണ് അതിന്റെ ചികിത്സയും അതില്‍ നിന്നുള്ള മുക്തിയും കിടക്കുന്നത്. 1.പ്രത്യേകിച്ച്‌ കാരണങ്ങളൊന്നുമില്ലാതെ എപ്പോഴും ക്ഷീണം അനുഭവപ്പെടുന്ന അവസ്ഥയും ഒരുപക്ഷേ ക്യാന്‍സറിന്റെ ലക്ഷണമാകാം. ആവശ്യത്തിന് ഉറക്കവും ഭക്ഷണവും വിശ്രമവും മാനസികമായ സ്വസ്ഥതയും എല്ലാം ലഭിക്കുമ്ബോഴും ഈ ക്ഷീണം ഉണ്ടാകുന്നുണ്ടെങ്കില്‍ ഒന്ന് കരുതുക, ആമാശയത്തിലെ ക്യാന്‍സര്‍, ലുക്കീമിയ, മലാശയ ക്യാന്‍സര്‍ എന്നിവയുടെ ലക്ഷണമായേക്കാം ഇത്. 2.എപ്പോഴും […]

Read More

400 പോയന്റിലേറെ കുതിച്ച്‌ ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം

മുംബൈ: ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ 400 പോയന്റിലേറെ കുതിച്ചു. നിഫ്റ്റി 125 പോയന്റ് നേട്ടത്തില്‍ 11,800 നിലവാരത്തിലുമെത്തി. ബിഎസ്‌ഇയിലെ 1114കമ്ബനികളുടെ ഓഹരികള്‍ നേട്ടത്തിലും 351 ഓഹരികള്‍ നഷ്ടത്തിലുമാണ്. 58 ഓഹരികള്‍ മാറ്റമില്ലാതെ തുടരുകയാണ്. കൊറോണ ഭീതിയിലാണെങ്കിലും ചൈനയിലെ ഉള്‍പ്പടെ മറ്റ് ഏഷ്യന്‍ വിപണികളും നേട്ടത്തിലാണ്. എച്ച്‌ഡിഎഫ്സി മുന്നുശതമാനവും റിലയന്‍സ് 1.5 ശതമാനവും ഉയര്‍ന്നു. ടിസിഎസ്, ഇന്‍ഫോസിസ് എന്നിവ ഒരുശതമാനത്തോളം നേട്ടത്തിലാണ്. ഭാരതി ഇന്‍ഫ്രടെല്‍, ഹീറോ മോട്ടോര്‍കോര്‍പ്, ഗെയില്‍, ഐഒസി, എച്ച്‌ഡിഎഫ്സി ബാങ്ക്, കോള്‍ […]

Read More

കേരളത്തില്‍ കൊറോണ സ്ഥിരീകരിച്ച മൂന്നുപേരും വന്നത് ഒരേവിമാനത്തില്‍

ആലപ്പുഴ: കൊറോണ ബാധിതനായി ആലപ്പുഴയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ഥിയുള്‍പ്പെടെ ചൈനയിലെ വുഹാനില്‍ നിന്ന് ജനുവരി 24-ന് കേരളത്തിലെത്തിയത് 36 പേര്‍. ഇതില്‍ മൂന്നുപേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. മൂവരും വിമാനത്തില്‍ അടുത്തടുത്ത സീറ്റിലിരുന്ന് യാത്ര ചെയ്തവര്‍. തൃശ്ശൂര്‍, ആലപ്പുഴ, കാസര്‍കോട് എന്നിവിടങ്ങളില്‍ രോഗം സ്ഥിരീകരിച്ചതോടെ ഇവര്‍ക്കൊപ്പം വന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആരോഗ്യവകുപ്പ് കര്‍ശന നിരീക്ഷണത്തിലാക്കി. ആലപ്പുഴയിലെ വിദ്യാര്‍ഥിയില്‍ നിന്നാണ് ഇവരുടെയെല്ലാം മേല്‍വിലാസം ആരോഗ്യവകുപ്പ് ശേഖരിച്ചത്. കഴിച്ചത് കേരള ഭക്ഷണം; വുഹാനില്‍ തണുപ്പ് കൂടുതല്‍ ആലപ്പുഴ: വുഹാനില്‍ മെഡിക്കല്‍ പഠനത്തിന് […]

Read More

സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച തയ്യല്‍ക്കടക്കാരന്‍ അറസ്റ്റില്‍

അറ്റിങ്ങല്‍: തയ്യല്‍ കടയില്‍ വച്ച്‌ സ്‌കൂള്‍ കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കടയുടമ പിടിയില്‍. കിളിമാനൂര്‍ പനപ്പംകുന്ന്‌ ആര്‍ എസ് നിലയത്തില്‍ രാജേന്ദ്രന്‍ (50)നെയാണ് ആറ്റിങ്ങല്‍ പൊലീസ് പിടികൂടിയത്. ആറ്റിങ്ങല്‍ പാലസ് റോഡില്‍ തയ്യല്‍ക്കട നടത്തുന്ന രാജേന്ദ്രന്‍ സ്‌കൂള്‍ കുട്ടികള്‍ കടയില്‍ വരുമ്ബോള്‍ അശ്ലീല വീഡിയോ കാണിക്കുകയും തുടര്‍ന്ന് ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്യുകയായിരുന്നു. രണ്ട് മാസം മുന്‍പ് കടയിലെത്തിയ സുഹൃത്തുക്കളെയാണ് പീഡിപ്പിച്ചത്. കഴിഞ്ഞ ദിവസം കുട്ടികളില്‍ ഒരാള്‍ സുഹൃത്തുക്കളോട് വിവരം പറയുകയും സുഹൃത്തുക്കള്‍ ബന്ധുക്കള്‍ മുഖേന പൊലീസില്‍ വിവരം […]

Read More

വഞ്ചിക്കുന്നുവെന്ന് സംശയം; ലിവിങ് ടുഗതര്‍ പങ്കാളിക്ക് മേല്‍ തിളച്ച വെള്ളമൊഴിച്ച്‌ അന്‍പതുകാരന്‍

നാഗ്പൂര്‍ : യുവതിയുടെ ദേഹത്തേയ്ക്ക് തിളച്ചവെള്ളമൊഴിച്ച്‌ പങ്കാളി . മഹാരാഷ്ട്ര നാഗ്പൂരിലാണ് സംഭവം. ലിവിങ് ടുഗെതറില്‍ താമസിക്കുന്ന യുവതി വഞ്ചിക്കുന്നു എന്ന സംശയത്തെ തുടര്‍ന്നാണ് യുവതിയുടെ ദേഹത്തേയ്ക്ക് തിളച്ച വെള്ളം ഒഴിച്ചത്. സൂരജ് പ്രഭുദയാല്‍ യാദവ് എന്ന അന്‍പതുകാരനും മധ്യപ്രദേശിലെ നരസിങ്പൂര്‍ സ്വദേശി മുപ്പതുക്കാരിയായ യുവതിയും നിര്‍മാണ കമ്ബനിയിലേ തൊഴിലാളികാളാണ്. മഹാരാഷ്ട്രയിലെ മങ്കപൂരില്‍ കമ്ബനി നിര്‍മാണം ആരംഭിച്ചതോടെ ഇവര്‍ രണ്ട് പേരും ഒരുമിച്ചായിരുന്നു താമസം. എന്നാല്‍ അടുത്തിടെ യുവതിക്ക് മറ്റ് പലരുമായി ബന്ധമുണ്ടെന്ന് ഇയാള്‍ ആരോപിച്ചിരുന്നു. കഴിഞ്ഞ […]

Read More