മുന്‍കരുതല്‍ വേണം..! കേരളത്തെ കാത്തിരിക്കുന്നത് അതികഠിന വരള്‍ച്ചയെന്ന് റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വര്‍ഷം വരള്‍ച്ച രൂക്ഷമാകുമെന്ന് ജലവിഭവ ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വേനല്‍ മഴയിലുണ്ടായ കുറവും പ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതുമാണ് വരള്‍ച്ച രൂക്ഷമാകാന്‍ പ്രധാന കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. ചൂട് കനക്കുന്നതിനൊപ്പം ഇത്തവണ കുടിവെള്ള ക്ഷാമവും രൂക്ഷമാകുമെന്നും മുന്നറിയിപ്പുണ്ട്. സാധാരണ മാര്‍ച്ച് മാസത്തില്‍ ഉണ്ടാകേണ്ട ജലവിതാനത്തിലെ കുറവ് ഇത്തവണ ഫെബ്രുവരിയില്‍ തന്നെ പ്രകടമായിരിക്കുകയാണ്. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ജനുവരി, ഫെബ്രുവരി മാസങ്ങളിലെ മഴയുടെ അളവില്‍ വലിയ കുറവ് വന്നിട്ടുണ്ട്. ഈ സ്ഥിതി തുടരുകയാണെങ്കില്‍ മാര്ച്ചാകുന്പോള് സംസ്ഥാനം കൊടും […]