Blog Post

Karanavars > News >

തമിഴ് നടന്‍ വിജയ് ആദായനികുതി വകുപ്പിന്റെ കസ്റ്റഡിയില്‍

ചെന്നൈ:തമിഴ് നടന്‍ വിജയിയെ ആദായ നികുതി വകുപ്പ് കസ്റ്റഡിയില്‍ എടുത്തു. കടലൂരിലെ മാസ്റ്റര്‍ സിനിമയുടെ ഷൂട്ടിങ് സെറ്റില്‍ നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. ബിഗില്‍ സിനിമയുടെ നിര്‍മ്മാതാക്കളായ എജിഎസ് ഫിലിംസ് കമ്ബനിയുടെ പണമിടപാടുമായി ബന്ധപ്പെട്ട്‌ ചോദ്യം ചെയ്യുന്നതിനായാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവവുമായി ബന്ധപ്പെട്ട് ഷൂട്ടിങ് നിര്‍ത്തിവെച്ചതായാണ് സൂചന. എ.ജി.എസ്. എന്റര്‍ടെയ്ന്‍മെന്റുമായി ബന്ധപ്പെട്ട 20 ഇടങ്ങളില്‍ രാവിലെ മുതല്‍ ആദായ നികുതിവകുപ്പ് റെയ്ഡ് നടത്തിയിരുന്നു. മധുരൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സിനിമ നിര്‍മ്മാതാവ് അന്‍പിന്റെ വീട്ടിലും ഇപ്പോള്‍ ആദായനികുതി […]

Read More

പാലാരിവട്ടം അഴിമതി: വി കെ ഇബ്രാഹിംകുഞ്ഞിനെ പ്രോസിക്യൂട്ട് ചെയ്യും; ഗവര്‍ണര്‍ അനുമതി നല്‍കി

തിരുവനന്തപുരം: പാലാരിവട്ടം മേല്‍പ്പാലം അഴിമതിയില്‍ മുന്‍ മന്ത്രിയും കളമശ്ശേരി എംഎല്‍എയുമായ വി കെ ഇബ്രാഹിം കുഞ്ഞിനെതിരെ അന്വേഷണം നടത്താന്‍ ഗവര്‍ണറുടെ അനുമതി. ഇതുസംബന്ധിച്ച ഫയലില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു. മുന്‍മന്ത്രിക്ക് എതിരായ അഴിമതിക്കേസിലെ നടപടികള്‍ക്ക് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. മന്ത്രിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി തേടിയപ്പോള്‍ ഇബ്രാഹിം കുഞ്ഞിനെതിരെ കണ്ടെത്തിയ തെളിവുകളെന്തെന്ന് അന്വേഷണസംഘത്തോട് ഗവര്‍ണറുടെ ഓഫീസ് ചോദിച്ചിരുന്നു. തുടര്‍ന്ന് ഇതുമായി ബന്ധപ്പെട്ട രേഖകള്‍ വിജിലന്‍സ് എസ്‍പി രാജ്ഭവന് കൈമാറി. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകളും മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിയായിരുന്ന ടി […]

Read More

കൊറോണ വൈറസ്: മദ്യപരെ കണ്ടെത്താനുള്ള ‘ബ്രീത്ത് അനലൈസര്‍’ ഒഴിവാക്കാന്‍ ഡിജിപി

തിരുവനന്തപുരം : സംസ്ഥാനത്ത് മദ്യപിച്ചു വാഹനമോടിക്കുന്നവരെ കണ്ടെത്താന്‍ ബ്രീത്ത് അനലൈസര്‍ ഉപയോഗിച്ച്‌ നടത്തുന്ന പരിശോധന തല്‍കാലം നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് മൂന്നു പേരില്‍ കൊറോണ വൈറസ് ബാധ സ്ഥീരീകരിച്ചതിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ആരെങ്കിലും മദ്യപിച്ചാണ് വാഹനമോടിക്കുന്നതെന്ന് സംശയം തോന്നിയാല്‍ അത്തരം ആള്‍ക്കാരെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയരാക്കി നിയമപ്രകാരമുള്ള നടപടി സ്വീകരിക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

Read More

ഒന്നാം തീയതി ബാര്‍ തുറക്കുന്നത് പരിഗണനയിലില്ല; സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെന്നും എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് മ​ദ്യോ​പ​യോ​ഗം കു​റ​ഞ്ഞി​ട്ടി​ല്ലെ​ന്ന് എ​ക്സൈ​സ് മ​ന്ത്രി ടി.​പി.​രാ​മ​കൃ​ഷ്ണ​ന്‍. ബാ​റു​ക​ള്‍ അ​ട​ച്ചി​ട്ട​പ്പോ​ഴും നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​രു​ന്ന 2015-16 വ​ര്‍​ഷ​ത്തി​ല്‍ സം​സ്ഥാ​ന​ത്ത് 220. 58 ല​ക്ഷം കെ​യ്സ് മ​ദ്യം വി​ല്‍​പ്പ​ന ന​ട​ത്തി​യി​രു​ന്നു. 2018-19 കാ​ല​യ​ള​വി​ല്‍ 214.44 ല​ക്ഷം കെ​യ്സ് മ​ദ്യം വി​റ്റു പോ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​യ​മ​സ​ഭ​യിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വീ​ര്യം കു​റ​ഞ്ഞ മ​ദ്യം ഉ​ല്‍​പ്പാ​ദി​പ്പി​ക്കാ​നു​ള്ള യൂ​ണി​റ്റു​ക​ള്‍​ക്ക് സ​ര്‍​ക്കാ​ര്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ട്. തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​സി​നോ​ക​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കു​ന്ന കാ​ര്യം തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു.

Read More

ഹാമില്‍ടണില്‍ തകര്‍ത്തടിച്ച്‌ ഇന്ത്യ ; ന്യൂസിലാന്‍ഡിനു മുന്നില്‍ 348 റണ്‍സ് വിജയ ലക്ഷ്യം

ഹാമില്‍ട്ടണ്‍: ഹാമില്‍ട്ടണ്‍ ഏകദിനത്തില്‍ വലിയ വിജയലക്ഷ്യം ന്യൂസിലാന്‍ഡിന് മുന്നില്‍ വച്ച്‌ ഇന്ത്യ. റണ്‍യാണ് ഇന്ത്യ അടിച്ചെടുത്തത്. ശ്രേയസ് അയ്യരുടെയും കെഎല്‍ രാഹുലിന്റെയും വിരാട് കൊഹ്ലിയുടെയും മികച്ച ഇന്നിംഗ്‌സാണ് ഇന്ത്യക്കായി കാഴ്ചവെച്ചത്. ഇന്ത്യക്ക് വേണ്ടി വിരാട് കൊഹ്ലിയും രാഹുലും അര്‍ധശതകവും ശ്രേയസ് ശതകവും നേടി. ആദ്യ ഏകദിനത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ കേദാറും രാഹുലും അക്രമിച്ച്‌ കളിച്ചതാണ് ഇന്ത്യക്ക് വലിയ സ്‌കോര്‍ കണ്ടെത്താനായത്. ഓപ്പണര്‍മാര്‍ പുറത്തായശേഷം ഇന്ത്യയുടെ ശക്തമായ തിരിച്ചുവരവായിരുന്നു കണ്ടത്. കോലിയുടെ […]

Read More

ടൂറിസ്റ്റ് ബസുകളുടെ ഏകീകൃത നിറം; പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന ബസുകള്‍ക്ക് മാത്രം

തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകള്‍ക്ക് ഏകീകൃത നിറം ഉടമകള്‍ക്ക് സാമ്ബത്തിക അധിക ചെലവ് വരുത്തില്ല. പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ക്ക് മാത്രം പുതിയ നിര്‍ദ്ദേശം ബാധകമുള്ളു. നിലവില്‍ സര്‍വീസ് നടത്തുന്ന വാഹനങ്ങള്‍ക്ക് പുതിയ നിര്‍ദ്ദേശം ബാധകമല്ല. 2020 മാര്‍ച്ച്‌ മുതല്‍ പുതുതായി രജിസ്റ്റര്‍ ചെയ്യുന്ന വാഹനങ്ങള്‍ പുതിയ നിര്‍ദ്ദേശം പാലിച്ചാല്‍ മതിയെന്ന് ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രന്‍ പറഞ്ഞു. ഇപ്പോള്‍ സര്‍വീസ് നടത്തുന്ന ബസുകള്‍ അടുത്ത ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റിനായി പരിശോധനയ്ക്ക് ഹാജരാക്കുന്നതുവരെ നിലവിലെ കളര്‍ തുടരാം. ഫിറ്റ്‌നസിനായി വാഹനം […]

Read More

കൊല്ലം അഞ്ചലില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കഴുത്തറുത്ത് കൊലപ്പെടുത്തി

കൊല്ലം: കൊല്ലം അഞ്ചലില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തറുത്ത് കൊന്നു.അസം സ്വദേശിയായ ജലാലാണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തായ അബ്ദുള്‍ ആണ് ജലാലിനെ കൊലപ്പെടുത്തിയത്. ജലാല്‍ മരിച്ച ശേഷം അബ്ദുള്‍ ആത്മഹത്യക്ക് ശ്രമിച്ചു.കത്തികൊണ്ട് സ്വന്തം കഴുത്തറുത്തായിരുന്നു ആത്മഹത്യാ ശ്രമം. ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. ഇരുവരും താമസിക്കുന്ന വീട്ടില്‍ വച്ച്‌ പരസ്പരം ഉണ്ടായ തര്‍ക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അബ്ദുളളയെ പ്രതി വെട്ടി ക്കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം മുറിയില്‍ കയറി വാതില്‍ അടച്ച പ്രതിയെ പൊലീസെത്തിയാണ് […]

Read More

ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍;പാരാതിയുമായി യുവ നടി

മുംബൈ:ഗൂഗിള്‍ സെര്‍ച്ചില്‍ തന്റെ പേരില്‍ നഗ്‌നചിത്രങ്ങള്‍ കാണിക്കുന്നുവെന്ന പരാതിയുമായി യുവ നടി. മുന്‍ മിസ് ഇന്ത്യയും മോഡലും നടിയുമായ നടാഷ സൂരിയാണ് പരാതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. നടിയുടെ പേരില്‍ സ്ത്രീകളുടെ നഗ്‌ന ചിത്രങ്ങള്‍ മുഖം മറച്ച്‌ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്ത വ്യക്തിക്കെതിരെയാണ് പരാതി നല്‍കിയത്.ഫ്‌ലിന്‍ റെമിഡിയോസ് എന്നയാള്‍ക്കെതിരെ നടിയുടെ പരാതിയില്‍ പോലീസ് എഫ് ഐ ആര്‍ രേഖപ്പെടുത്തി അന്വേഷണം ആരംഭിച്ചു. നിരന്തരം നടാഷ സുരിയുടെ പേരില്‍ അശ്ലീല ചിത്രങ്ങള്‍ വിവിധ വെബ്സൈറ്റുകളില്‍ പോസ്റ്റ് ചെയ്തിരുന്നതിനാല്‍ ഗൂഗിള്‍ സെര്‍ച്ചില്‍ […]

Read More

ഭര്‍ത്താവിനെ കാണാന്‍ ഇടയ്ക്കിടെ ജയിലിലേക്ക്; മുങ്ങിയത് മറ്റൊരു തടവ് പുള്ളിക്കൊപ്പം

തിരുവനന്തപുരം: തടവുപുള്ളിയായ ഭര്‍ത്താവിനെ കാണാന്‍ പോയ പഴഞ്ചിറ സ്വദേശിനിയായ യുവതി മറ്റൊരു തടവുകാരനൊപ്പം ഒളിച്ചോടി. പൂന്തുറ സ്വദേശി ജെയ്‌സണിനൊപ്പമാണ് രണ്ടുകുട്ടികളുടെ അമ്മയും മുപ്പത്തിരണ്ടുകാരിയുമായ യുവതി ഒളിച്ചോടിയത്. ജയില്‍ മോചിതനായി വന്ന ജെയ്‌സനൊപ്പം ഒന്നരയും മൂന്നും വയസുള്ള കുട്ടികളുമായാണ് യുവതി മുങ്ങിയത്. കഞ്ചാവ് കേസില്‍ അറസ്റ്റിലായി പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന ഭര്‍ത്താവിനെ കാണാനാണ് യുവതിയെത്തിയത്. ഇടയ്ക്കിടെ ജയിലില്‍ വരാറുള്ള യുവതി മൊബൈല്‍ പിടിച്ചുപറി കേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജെയ്‌സണുമായി അടുപ്പത്തിലാവുകയായിരുന്നു. മകളെ കാണാനില്ലെന്ന് കാണിച്ച്‌ യുവതിയുടെ അമ്മ […]

Read More

കുഴിച്ചുമൂടിയ 2000 ലിറ്റര്‍ മദ്യം അരിച്ചിറങ്ങി കിണറ്റിലെത്തി, നാട്ടുകാരുടെ കുടിവെള്ളം മുട്ടി

ചാലക്കുടി: എക്‌സൈസ് പിടിച്ചെടുത്ത രണ്ടായിരത്തോളം ലിറ്റര്‍ വിദേശമദ്യം കിണറിനടുത്ത് കുഴിയെടുത്ത് ഒഴിച്ചത് 18 കുടുംബങ്ങളുടെ കുടിവെള്ളം മുട്ടിച്ചു. മദ്യം മണ്ണിലൂടെ അരിച്ചിറങ്ങി കിണറുകളില്‍ എത്തിയതാണ് സമീപത്തെ ഫ്‌ളാറ്റിലെ കുടുംബങ്ങളുടെ കുടിവെള്ളം മുടക്കിയത്. തിങ്കളാഴ്ച രാവിലെ മുതല്‍ വെള്ളത്തിന് മദ്യത്തിന്റെ മണമായിരുന്നു. അപ്രതീക്ഷിതമായി കിണര്‍വെള്ളം മദ്യമയമായതോടെ വീട്ടുകാര്‍ നട്ടംതിരിഞ്ഞു. രാവിലെ സ്‌കൂളില്‍ പോകാനും ഓഫീസില്‍ പോകാനും കഴിയാതായി. ഇതോടെ, നഗരസഭാ അധികൃതര്‍ പ്രശ്‌നത്തില്‍ ഇടപെടുകയും ഫ്‌ളാറ്റിലേക്ക് അടിയന്തരമായി ടാങ്കറില്‍ വെള്ളം എത്തിക്കുകയും ചെയ്തു. എത്രയും വേഗം കിണര്‍ ശുചീകരിക്കുമെന്ന് […]

Read More