ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി
ആലപ്പുഴ: ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ വിഡിയോ വൈറലാകാന്‍ അപകടം മനഃപൂര്‍വം സൃഷ്ടിച്ച യുവാക്കള്‍ക്കെതിരെ നടപടി. ട്രോള്‍ വിഡിയോയ്ക്കായി യുവാക്കള്‍ വാഹനാപകടം മനഃപൂര്‍വം സൃഷ്ടിക്കുകയായിരുന്നു. വിഡിയോ ചിത്രീകരണത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തതോടെയാണ് അപകടം മനഃപൂര്‍വം സൃഷ്ടിച്ചതാണെന്ന് വ്യക്തമായത്. വിഡിയോ വൈറലായതോടെ മോടോര്‍ വാഹനവകുപ്പ് നടപടിയുമായി രംഗത്തെത്തുകയായിരുന്നു. അഞ്ചുപേരുടെ ലൈസന്‍സും വാഹനത്തിന്റെ ആര്‍സിയും മോടോര്‍ വാഹനവകുപ്പ് ആറുമാസത്തേക്ക് സസ്പെന്‍ഡ് ചെയ്തു. ദിവസങ്ങള്‍ക്ക് മുന്‍പാണ് സംഭവം. തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മഹാദേവികാട് തോട്ടുകടവ് ഭാഗത്തുവച്ചാണ് യുവാക്കള്‍ […]