കൊവാക്സിന്‍ വിതരണം സംസ്ഥാനത്ത് ആരംഭിച്ചു
സംസ്ഥാനത്ത് കൊവാക്സിന്‍ വിതരണം ആരംഭിച്ചു. സംസ്ഥാനത്ത് ഒരുലക്ഷത്തി പതിനായിരം ഡോസ് വാക്സിനാണ് വിതരണത്തിനായി എത്തിച്ചിട്ടുള്ളത്. കൂടാതെ നിലവില്‍ വിതരണം ചെയ്യുന്ന കൊവിഷീല്‍ഡ് വാക്സിന്‍ സ്റ്റോറുകളിലേക്ക് തിരിച്ചെത്തിക്കാന്‍ ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക് നിര്‍മിച്ച കൊവാക്സിന്‍ വിവാദത്തിലായത്, പരീക്ഷണം പൂര്‍ത്തിയാകും മുമ്ബ് വിതരണം ആരഭിച്ചതിനെ തുടര്‍ന്നാണ്. ആദ്യ ഘട്ടത്തില്‍ സംസ്ഥാനത്തിന്‍റെ നിലപാട് ഫലപ്രാപ്തി പൂര്‍ണമായും തെളിയിക്കപ്പെടാത്ത വാക്സിന്‍ വിതരണം ചെയ്യേണ്ടതില്ലെന്നായിരുന്നു. കേരളത്തില്‍ ഇതുവരെ നല്കിയത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കോവിഷീല്‍ഡ് വാക്സീനാണ്. കൊവാക്സിന്‍ സുരക്ഷിതമാണെന്നാണ് കേന്ദ്രസര്‍ക്കാരിന്‍റയും വാക്സിന്‍ […]