Blog Post

Karanavars > News >

വാക്‌സിന്‍ സ്വീകരിച്ചവര്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കരുത് ; കേന്ദ്രo

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പിന് ശേഷം ലഭിക്കുന്ന വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നതിനെതിരെ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. സര്‍ട്ടിഫിക്കറ്റില്‍ വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെടുന്നതിനാലാണ് ഇത്തരം നടപടിക്കെതിരെ കേന്ദ്രം എതിര്‍പ്പുമായി രംഗത്തെത്തിയത് . രാജ്യത്ത് കോവിഡ് വാക്‌സിന്‍ സ്വീകരിച്ച പലരും സര്‍ട്ടിഫിക്കറ്റുകള്‍ സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്യുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയാണ് സൈബര്‍ സുരക്ഷ ബോധവത്കരണ ട്വിറ്റര്‍ ഹാന്‍ഡിലായ സൈബര്‍ ദോസ്ത് അക്കൗണ്ടിലൂടെ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പെട്ടതിനാല്‍ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സോഷ്യല്‍ […]

Read More

യുഎഇയില്‍ ഭൂചലനം; റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത

ഫുജൈറ: തിങ്കളാഴ്ച പുലര്‍ച്ചെ ഫുജൈറയില്‍ ചെറിയ രീതിയില്‍ ഭൂചലനം ഉണ്ടായതായി ദേശീയ കാലാവസ്ഥാ വകുപ്പ് (എന്‍‌.സി‌.എം) അറിയിക്കുകയുണ്ടായി. റിക്ടര്‍ സ്കെയിലില്‍ 3.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബം ഇന്ന് പുലര്‍ച്ചെ 4:54 ന് ദിബ്ബ അല്‍ ഫുജൈറയില്‍ ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. അഞ്ചു കിലോമീറ്റര്‍ ആഴത്തിലാണ് ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്. രാവിലെ നമസ്കാരം കഴിഞ്ഞ് ഖുര്‍ആന്‍ പാരായണം ചെയ്തിരിക്കുന്ന സമയത്താണ് ഭൂചലനം അനുഭവപ്പെട്ടതെന്ന് ദിബ്ബയില്‍ ജോലിചെയ്യുന്ന മുഹമ്മദ്‌ ഫായിസ്, അഷ്‌റഫ്‌ അലി എന്നിവര്‍ അറിയിക്കുകയുണ്ടായി. ചെറിയ ഒരു ശബ്ദത്തോട് കൂടി വീടിന്‍റെ […]

Read More

രാജ്യത്ത് യെല്ലോ ഫംഗസ് സ്ഥിരീകരിച്ചു; കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ അപകടകാരിയെന്ന്

ന്യൂഡല്‍ഹി: കറുപ്പ്, വെളുപ്പ് ഫംഗസുകള്‍ക്ക് പിന്നാലെ രാജ്യത്ത് യെല്ലോ ഫംഗസും സ്ഥിരീകരിച്ചു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് യെല്ലോ ഫംഗസ് (മഞ്ഞ ഫംഗസ്) റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മഞ്ഞ ഫംഗസ് ബാധിച്ച രോഗി ഇപ്പോള്‍ ഗാസിയാബാദിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. കറുപ്പ്, വെള്ള ഫംഗസുകളേക്കാള്‍ മഞ്ഞ ഫംഗസ് അപകടകാരിയാണെന്നാണ് റിപ്പോര്‍ട്ട്. രോഗപ്രതിരോധ ശേഷി കുറവുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും ലക്ഷണങ്ങള്‍ കണ്ടാല്‍ ഡോക്ടറെ ബന്ധപ്പെടണമെന്നും വിദഗ്ധര്‍ നിര്‍ദേശിക്കുന്നു. പ്രമേഹം, അര്‍ബുദം, മറ്റ് രോഗാവസ്ഥ എന്നിവയുള്ളവരും ജാഗ്രത പാലിക്കണം. ലക്ഷണം വിശപ്പില്ലായ്മ, ഭാരം കുറയല്‍, അലസത. […]

Read More

പുതിയ അഡ്മിനിസ്‌ട്രേറ്ററുടെ ‘പരിഷ്‌കാരങ്ങള്‍’ തികച്ചും വിചിത്രമാണെന്ന് തോന്നുന്നു, ലക്ഷദ്വീപിന് പിന്തുണയുമായി പൃഥ്വിരാജ്

ലക്ഷദ്വീപില്‍ പുതിയ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേല്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും പ്രതിഷേധം ഉയര്‍ന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ദ്വീപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ പൃഥ്വിരാജ്.ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് നടന്‍ രംഗത്തെത്തിയിരിക്കുന്നത്.ലക്ഷദ്വീപിനെക്കുറിച്ചുള്ള തന്റെ ഓര്‍മകളും താരം കുറിപ്പില്‍ പങ്കുവയ്ക്കുന്നുണ്ട്. ‘ആറാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് സ്‌കൂളില്‍ നിന്ന് പോയ ഉല്ലാസയാത്രയില്‍ നിന്നാണ് ലക്ഷദ്വീപ് എന്ന ഈ മനോഹരമായ ചെറിയ ദ്വീപുകളെക്കുറിച്ചുള്ള എന്റെ ആദ്യ ഓര്‍മ്മകള്‍ ആരംഭിക്കുന്നത്.ടര്‍ക്കോയ്‌സ് നിറത്തിലെ വെള്ളവും സ്ഫടികം പോലുള്ള തടാകങ്ങളും എന്നെ അമ്ബരപ്പിച്ചു. […]

Read More

പണമില്ലെങ്കില്‍ ഭാര്യയുടെ സ്വര്‍ണം വിറ്റു പണം നല്‍കാന്‍ വരെ അവര്‍ എന്നോടു പറഞ്ഞു; ഗുരുതര ആരോപണങ്ങളുമായി ധര്‍മജന്‍ ബോള്‍ഗാട്ടി

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തന്റെ പേരില്‍ വന്‍ പണ പിരിവ് നടത്തിയെന്നും, പൈസ നേതാക്കളുള്‍പ്പടെ തട്ടിയെന്നും നടനും ബാലുശ്ശേരി മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായിരുന്ന ധര്‍മജന്‍ ബോള്‍ഗാട്ടി ആരോപിച്ചിരുന്നു. കെ പി സി സി സെക്രട്ടറിയുടെ പേരില്‍ പണപിരിവ് നടത്തിയെന്നായിരുന്നു താരത്തിന്റെ ആരോപണം. ഇക്കാര്യം ചൂണ്ടിക്കാട്ടി കെ പി സി സി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പരാതിയും നല്‍കിയിരുന്നു. ഇപ്പോഴിതാ മണ്ഡലത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കൂടുതല്‍ ആരോപണങ്ങളുമായി ധര്‍മജന്‍ രംഗത്തെത്തിയിരിക്കുകയാണ്. സിനിമാ താരമായതുകൊണ്ട് കോടിക്കണക്കിന് രൂപയുമായിട്ടാണ് താന്‍ മത്സരിക്കാന്‍ […]

Read More

രാജ്യത്ത് പുതുതായി കോവിഡ് ബാധിച്ചത് 2.22 ലക്ഷം പേര്‍ക്ക്

ന്യൂഡല്‍ഹി: രാജ്യത്ത് കൊറോണ വൈറസ് രോഗം ബാധിച്ച്‌ മരിക്കുന്നവരുടെ എണ്ണം ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,454 പേരാണ് കൊറോണ വൈറസ് രോഗം ബാധിച്ചു മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചത് 2,22,315 പേര്‍ക്ക്. 3,02,544 പേര്‍ ഈ സമയത്തിനിടെ രോഗമുക്തി നേടിയിരിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ വൈറസ് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 2,67,52,447ആയി ഉയര്‍ന്നു. ഇതില്‍ 2,37,28,011 പേര്‍ രോഗമുക്തി നേടിയിരിക്കുന്നു. കൊറോണ വൈറസ് ബാധ മൂലം മരിച്ചത് 3,03,720 പേരാണ്. […]

Read More

പി.സി. വിഷ്ണുനാഥ് പ്രതിപക്ഷ സ്പീക്കര്‍ സ്ഥാനാര്‍ഥി

തിരുവനന്തപുരം: നിയമസഭ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മത്സരിക്കും. കുണ്ടറയില്‍ നിന്ന് നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട കോണ്‍ഗ്രസ് അംഗം പി.സി. വിഷ്ണുനാഥാണ് പ്രതിപക്ഷ സ്ഥാനാര്‍ഥി. ചൊ​വ്വാ​ഴ്​​ചയാണ് സ്​​പീ​ക്ക​റു​ടെ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കുക. സി.​പി.​എം അം​ഗം എം.​ബി. രാ​ജേ​ഷാണ് ഭരണകക്ഷിയുടെ സ്പീക്കര്‍ സ്ഥാ​നാ​ര്‍​ഥി​. സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ ഇന്ന് ഉച്ചക്ക് 12 മണിവരെ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാം. പി.സി. വിഷ്ണുനാഥ് കുണ്ടറയില്‍ നിന്ന് മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയെയും എം.ബി. രാജേഷ് തൃത്താലയില്‍ നിന്ന് വി.ടി. ബല്‍റാമിനെയും പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തിയത്.

Read More

അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും ലഭിക്കാതെ പോയ നേതാവാണ് വി ഡി സതീശന്‍, കൊച്ചനുജന് ആശംസകള്‍: രമേശ് ചെന്നിത്തല

മൂന്നര പതിറ്റാണ്ട് കാലത്തെ അടുപ്പം പുതിയ പ്രതിപക്ഷ നേതാവായ വി ഡി സതീശനുമായുണ്ടെന്ന് രമേശ് ചെന്നിത്തല. ഏറ്റവും ഇഷ്ടപ്പെട്ട രാഷ്ട്രീയ പ്രവര്‍ത്തകരില്‍ ഒരാളാണ്. വളരെയധികം സ്നേഹവും വാത്സല്യവുമുണ്ട്. ആ ബന്ധം എന്നും തുടരുമെന്നും ചെന്നിത്തല പറഞ്ഞു. കേരള നിയമസഭയില്‍ ഏറ്റവും പ്രശോഭിക്കുന്ന സാമാജികനായി വര്‍ഷങ്ങളോളം പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഏല്‍പ്പിച്ച ചുമതലകള്‍ അദ്ദേഹം ഭംഗിയായി ചെയ്തു. അര്‍ഹതപ്പെട്ട പല സ്ഥാനങ്ങളും പാര്‍ട്ടിയില്‍ ലഭിക്കാതെ പോയ നേതാവാണ് സതീശന്‍. അപ്പോഴെല്ലാം പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ആത്മാര്‍ഥതയോടെ ചെയ്തു. കോണ്‍ഗ്രസും […]

Read More

വി.ഡി സതീശന്‍: സഭക്കകത്തും പുറത്തും നിറഞ്ഞുനിന്ന പോരാളി

നിയമസഭക്കകത്തും പുറത്തും നടത്തിയ എണ്ണമറ്റ പോരാട്ടങ്ങളാണ് വി.ഡി സതീശനെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിച്ചത്. കഴിഞ്ഞ 20 വർഷത്തിനിടെ നിയമസഭയിൽ എല്ലാ നിയമനിർമ്മാണത്തിലും ഏതെങ്കിലും ഘട്ടത്തിൽ സതീശന്റെ ഇടപെടൽ ഉണ്ടായിട്ടുണ്ട്. കോണ്ഗ്രസിനുളളിലെ തിരുത്തല്‍ ശക്തിയായി നിന്നതും പൊതുരംഗത്ത് അദ്ദേഹത്തെ ജനകീയനാക്കി. വി.എസ് സര്‍ക്കാറിന്റെ കാലത്തും ഒന്നാം പിണറായി വിജയന് സക്കാറിന്റെ കാലത്തും ഭരണപക്ഷം നിയമസഭയില്‍ ഏറ്റവും പേടിച്ച പ്രതിപക്ഷ അംഗം ആരെന്ന ചോദ്യത്തിന് ഒരു ഉത്തരമേയുളളു. വി.ഡി സതീശന്‍. വിഷയങ്ങൾ ആഴത്തില് പഠിക്കുകയും അത് സമര്‍ത്ഥമായി അവതരിപ്പിക്കുയും ചെയ്യുന്ന […]

Read More

പ്രതിപക്ഷത്തിന് ഇനി പുതിയ മുഖം ; വി.ഡി സതീശന്‍ നയിക്കും

തിരുവനന്തപുരം : പ്രതിപക്ഷ നേതാവായി വി.ഡി സതീശനെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് തെരഞ്ഞെടുത്തു. തീരുമാനത്തെ  സ്വാഗതം ചെയ്യുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. വി.ഡി സതീശന് നന്നായി പ്രവർത്തിക്കാൻ സാധിക്കും. അദ്ദേഹത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. കോൺഗ്രസിലെ മികച്ച എം.എൽ.എയായ വി.ഡി സതീശൻ പറവൂരിൽ നിന്നും വൻ ഭൂരപക്ഷത്തിൽ വിജയിച്ചാണ് അഞ്ചാം തവണയും നിയമസഭയിലേക്കെത്തിയത്. നിയമസഭാ പിഎസി, എസ്റ്റിമേറ്റ്‌ കമ്മിറ്റികളുടെ അധ്യക്ഷനായിരുന്നു . എഐസിസി സെക്രട്ടറിയായും കെപിസിസി ഉപാധ്യക്ഷനായും പ്രവർത്തിച്ചിട്ടുണ്ട്.   എറണാകുളം […]

Read More