Blog Post

Karanavars > News >

എന്‍.എസ്.എസിന്റെ വിരട്ടല്‍ ഫലം കണ്ടു; മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ച്‌ സര്‍ക്കാര്‍

തിരുവനന്തപുരം: ഒടുവില്‍ സര്‍ക്കാര്‍ മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക പ്രസിദ്ധീകരിക്കാത്തതിനെതിരേ ചീഫ് സെക്രട്ടറിക്കെതിരെ എന്‍.എസ്.എസ് കോടതിയലക്ഷ്യത്തിന് നോട്ടിസ് അയച്ചിരുന്നു. മുന്നാക്ക സമുദായ പട്ടിക പ്രസിദ്ധീകരിക്കാത്തതിനായിരുന്നു നോട്ടിസ് അയച്ചത്. പട്ടിക പ്രസിദ്ധീകരിച്ചില്ലെങ്കില്‍ സാമ്ബത്തിക സംവരണം നടപ്പാക്കാനാവില്ലെന്ന് എന്‍.എസ്.എസ് ചൂണ്ടിക്കാട്ടിയിരുന്നു. മുന്നാക്ക സമുദായ പട്ടിക ഒരു മാസത്തിനുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഫെബ്രുവരിയില്‍ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ നിര്‍ദ്ദേശം പാലിച്ചില്ലെന്ന് ഉയര്‍ത്തിക്കാട്ടിയായിരുന്നു നോട്ടിസ് അയച്ചിരുന്നത്. അതേ സമയം എന്‍.എസ്.എസ് നോട്ടിസയച്ചതിനെതുടര്‍ന്നാണ് പട്ടിക പ്രസിദ്ധീകരിച്ചതെന്ന് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ പ്രസ്താവനയില്‍ […]

Read More

എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്

കണ്ണൂര്‍: ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ്. കണ്ണൂര്‍ പള്ളിക്കുന്നിലെ വീട്ടിലാണ് റെയ്ഡ് നടത്തുന്നത്. കണ്ണൂര്‍ കോട്ടയില്‍ നടത്തിയ പദ്ധതിയില്‍ ക്രമക്കേടെന്ന പരാതിയിലാണ് അന്വേഷണം. ഒരു കോടി രൂപയിലധികം സംസ്ഥാന ഖജനാവില്‍നിന്ന് ചെലവാക്കിയെന്നും പണം ദുര്‍വ്യയം നടത്തിയെന്നുമാണ് ആരോപണം. ഡിവൈഎസ്പി ബാബു പെരിങ്ങോത്തിന്റെ നേതൃത്വത്തിലാണ് റെയ്ഡ്.2016ല്‍ കണ്ണൂര്‍ എംഎല്‍എ ആയിരുന്ന കാലത്തായിരുന്നു പദ്ധതി നടപ്പാക്കിയത്. കോട്ട നവീകരിക്കുന്നതിന്റെ ഭാഗമായി ഡിടിപിസിയുമായി ചേര്‍ന്ന് വലിയ പദ്ധതി ആയിരുന്നു വിഭാവനം ചെയ്തിരുന്നത്. യുഡിഎഫ് സര്‍ക്കാര്‍ […]

Read More

എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും ; 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് സൗജന്യ വാക്‌സിന്‍ നല്‍കുന്നതിനായി ബജറ്റില്‍ 1000 കോടി രൂപ

കൊവിഡ് പ്രതിസന്ധിയില്‍ നട്ടം തിരിയുന്ന സാഹചര്യത്തില്‍ ആരോഗ്യമേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടാണ് രണ്ടാം പിണറായി സര്‍ക്കാരിന്റെ ബജറ്റ് അവതരിപ്പിച്ചത്. സൗജന്യ വാക്‌സിന് ഇത്തവണ കൂടുതല്‍ പരിഗണന നല്‍കിയത് പ്രശംസ പിടിച്ചുപറ്റി. ഏറ്റവും വേഗത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കുക എന്നതാണ് ഈ ഘട്ടത്തിലെ നിര്‍ണായക ദൗത്യം. ഇതിന് കേരളം സജ്ജമാണെന്ന് ധനമന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. സംസ്ഥാന സര്‍ക്കാരിന്റെ ചെലവില്‍ ആണെങ്കില്‍ പോലും എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ എത്രയും വേഗം ലഭ്യമാക്കും. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍റെ ചില നയപരമായ […]

Read More

20,000 കോടിയുടെ രണ്ടാം കൊവിഡ് സാമ്ബത്തിക പാക്കേജ്; 8,000 കോടി രൂപ ജനങ്ങളിലേക്ക് നേരിട്ടെത്തിക്കുമെന്ന് ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാരിന്‍റെ ആദ്യ ബഡ്‌ജറ്റ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ച്‌ തുടങ്ങി. ആരോഗ്യവും ഭക്ഷണവും ഉറപ്പാക്കുകയാണ് സര്‍ക്കാര്‍ നയമെന്ന് ധനമന്ത്രി ബഡ്‌ജറ്റ് അവതരണത്തിന്‍റെ തുടക്കത്തില്‍ പറഞ്ഞു . തോമസ് ഐസക്കിന്‍റെ ബഡ്‌ജറ്റ് സമഗ്രമായിരുന്നുവെന്നും അഭിമാനകരമായ വളര്‍ച്ചയാണ് കേരളത്തില്‍ നടക്കുന്നതെന്നും ബാലഗോപാല്‍ വ്യക്തമാക്കി. ദുരന്തങ്ങളെ കേരളം ഒറ്റക്കെട്ടായാണ് നേരിട്ടത്. ഭരണത്തുചര്‍ച്ച കേവലമൊരു വിജയമല്ല. തുടര്‍ഭരണം ജനാധിപത്യത്തിന്‍റെ വിജയം. ആരോഗ്യരക്ഷയ്‌ക്കാണ് സര്‍ക്കാര്‍ മുന്തിയ പരിഗണന നല്‍കുന്നത്. ആരോഗ്യ അടിയന്തരാവസ്ഥ വികസനത്തിന് വെല്ലുവിളിയാണ്. ചരിത്ര വിജയം നല്‍കിയ […]

Read More

പെട്രോള്‍ -ഡീസല്‍ ഇന്നും വിലകൂട്ടി

തിരുവനന്തപുരം: കോവിഡ്​ പ്രതിസന്ധിക്കിടയിലും ഇന്ധനവിലയില്‍ വീണ്ടും വര്‍ധനവ്​. പെട്രോള്‍ ലിറ്ററിന്​ 26 ​ൈപസയും ഡീസലിന്​ 30 ​ൈപസയുമാണ്​ വെള്ളിയാഴ്ച​ കൂട്ടിയത്​. വില കൂടിയതോടെ തിരുവനന്തപുരത്ത്​ പെട്രോള്‍ ഒരു ലിറ്ററിന്​ വില 96.81 രൂപയും ഡീസല്‍ 92.11 രൂപയുമായി. പെട്രോളിന് 94.86 രൂപയും ഡീസലിന്​ 90ഉം ആണ്​ കൊച്ചിയിലെ വില. ഈ വര്‍ഷം മാത്രം പെ​േട്രാള്‍ –ഡീസല്‍ വില ഉയര്‍ത്തുന്നത്​ ഇത്​ 44ാം തവണയാണ്​. രാജ്യത്തെ 135 ജില്ലകളില്‍ പെട്രോള്‍ വില ലിറ്ററിന്​ 100 കടന്നിരുന്നു. അന്താരാഷ്​ട്ര വിപണിയില്‍ […]

Read More

രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യബജറ്റ്​ ഇന്ന്​; പ്രതീക്ഷ പങ്കുവെച്ച്‌​ ധനമന്ത്രി

തിരുവനന്തപുരം: രണ്ടാം പിണറായി സര്‍ക്കാറിന്‍റെ ആദ്യ ബജറ്റ്​ ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ അവതരിപ്പിക്കും. ഒമ്ബതുമണിക്കാണ്​ ബജറ്റ്​ അവതരണം ആരംഭിക്കുക. കോവിഡ്​ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക്​ ഉൗന്നല്‍ നല്‍കിയാകും ബജറ്റ് അവതരിപ്പിക്കുക. വാ​ക്​​സി​ന്‍ വാ​ങ്ങാ​ന്‍ മ​തി​യാ​യ പ​ണം വ​ക​യി​രു​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷ. പ്ര​ള​യ​വും കോ​വി​ഡ്​ മ​ഹാ​മാ​രി​യും ത​രി​പ്പ​ണ​മാ​ക്കി​യ സ​മ്ബ​ദ്​​വ്യ​വ​സ്ഥ​ക്ക്​ മു​ന്നേ​റാ​നു​ള്ള ന​ട​പ​ടി​ക​ള്‍ ബ​ജ​റ്റി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്നു. ത​ക​ര്‍​ന്ന്, പ്ര​തി​സ​ന്ധി​യി​ല്‍ നി​ല്‍​ക്കു​ന്ന മേ​ഖ​ല​ക​ളെ​ല്ലാം ബ​ജ​റ്റി​െന്‍റ പി​ന്തു​ണ​യോ​ടെ അ​തി​ജീ​വ​നം സ്വ​പ്​​നം കാ​ണു​ന്നു. അതേസമയം, ബജറ്റ്​ അവതരണത്തിന്​ മു​േന്നാടിയായി പ്രതീക്ഷ പങ്കുവെച്ച്‌​ ധനമന്ത്രി രംഗത്തെത്തി. കേരളത്തിന്‍റെ ഭാവി […]

Read More

കൊല്ലം ബൈപ്പാസില്‍ ലോക്ക്ഡൗണ്‍ കഴിയുന്നത് വരെ ടോള്‍ പിരിക്കില്ല

കൊല്ലം: കൊല്ലം ബൈപ്പാസില്‍ തല്‍ക്കാലം ടോള്‍ പിരിക്കില്ല. ഇതു സംബന്ധിച്ച്‌ ലോക്ക്ഡൗണിന് ശേഷം സര്‍ക്കാര്‍തല ചര്‍ച്ച നടത്തി തീരുമാനം എടുക്കും. ടോള്‍ പിരിവുമായി ബന്ധപ്പെട്ടുയര്‍ന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ഇന്ന് കളക്ടറേറ്റില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ജനപ്രതിധികളും നാട്ടുകാരും ദേശീയപാത അതോറിറ്റി പ്രതിനിധികളും ചര്‍ച്ചയില്‍ പങ്കെടുത്തു. ചൊവ്വാഴ്ചയായിരുന്നു കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് തുടങ്ങിയത്. എന്നാല്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാതെയും സര്‍വ്വീസ് റോഡുകള്‍ പണിയാതെയും ടോള്‍ പിരിക്കാനുള്ള നീക്കത്തെ തടയുമെന്ന് കൊല്ലം കോര്‍പ്പറേഷനും നാട്ടുകാരും വ്യക്തമാക്കിയിരുന്നു. തുടര്‍ന്നാണ് ജനപ്രതിധികളും നാട്ടുകാരും […]

Read More

ബിനിഷ് കോടിയേരി അറസ്റ്റിലായിട്ട് 224 ദിവസം; ഇന്നും ജാമ്യമില്ല, കേസ് ജൂണ്‍ ഒണ്‍പതിലേക്കു മാറ്റി

ബംഗളൂരു: ബിനീഷ് കോടിയേരിക്ക് ഇന്നും ജാമ്യമില്ല. ജാമ്യ ഹരജി പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി വീണ്ടും മാറ്റി. ജൂണ്‍ 9ന് പരിഗണിക്കും. കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. ഇ.ഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്‌വി രാജുവിന് കോവിഡ് ബാധിച്ചതിനാല്‍ കേസ് രണ്ടാഴ്ച കഴിഞ്ഞു പരിഗണിക്കണമെന്ന് ഇ.ഡി അഭ്യര്‍ത്ഥിക്കുകയായിരുന്നു.. ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന്‍ കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇ.ഡിയുടെ മറുപടി വാദമാണ് ഇനി നടക്കാനുളളത്. […]

Read More

രാജ്യത്ത് 1.32 ലക്ഷം പേര്‍ക്ക് കോവിഡ് ; 3,207 മരണം

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച്‌ രാജ്യത്തെ കോവിഡ് കേസുകളില്‍ നേരിയ വര്‍ധനവ് രേഖപ്പെടുത്തി . 1,32,788 പുതിയ കോവിഡ് 19 കേസുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടയില്‍ റിപ്പോര്‍ട്ട് ചെയ്തത് . 24 മണിക്കൂറിനിടയില്‍ 3,207 പേരുടെ മരണമാണ് കോവിഡ് ബാധ മൂലമാണെന്ന് സ്ഥിരീകരിച്ചത്. 17,93,645 സജീവ കേസുകളാണ് നിലവിലുളളത്. ജൂണ്‍ ഒന്നിന് 1.27 ലക്ഷമായിരുന്നു രാജ്യത്തെ കോവിഡ് നിരക്ക്. ആകെ 2,83,07,832 കോവിഡ് കേസുകളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. മരണസംഖ്യ 3,35,102 ആണ്. 20 കോടിയിലേറെ പേര്‍ കോവിഡ് […]

Read More

നടന്‍ അനൂപ് മേനോന്റെ ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു

തിരുവനന്തപുരം: നടന്‍ അനൂപ് മേനോന്റെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍തു. ഫിലിപ്പീന്‍സില്‍ നിന്നാണ് ഹാക്കിംഗ് നടന്നത് എന്നാണ് വിവരം. അനൂപ് മേനോന്റെ ഫോട്ടോയ്‍ക്ക് പകരം മറ്റൊരു ഫോട്ടോയാണ് ഇപോള്‍ ഉള്ളത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമം തുടരുകയാണ്. മലയാളത്തിലെ മുന്‍നിര നടനായ അനൂപ് മേനോന്റെ ഔദ്യോഗിക ഫേസ്‍ബുക്ക് പേജിന് 15 ലക്ഷത്തോളം ഫോളോവേഴ്സാണുള്ളത്. ഹാക്കര്‍മാര്‍ അയച്ച മെസേജ് ക്ലിക്ക് ചെയ്‍തപ്പോഴാകണം ഹാക്കിംഗ് നടന്നത്. അനൂപ് മേനോന്‍ തന്നെ ഫേസ്‍ബുക്ക് പേജ് ഹാക്ക് ചെയ്‍ത കാര്യം ഇന്‍സ്റ്റാഗ്രാമിലൂടെ അറിയിച്ചിട്ടുണ്ട്. പേജ് […]

Read More