Blog Post

Karanavars > News >

നിലപാട് വ്യക്തമാക്കി സുപ്രീംകോടതി; സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനത്തില്‍ മാറ്റമില്ല

ദില്ലി: സി ബി എസ് ഇ പരീക്ഷാ നടത്തിപ്പ് തീരുമാനം പുനഃപരിശോധിക്കില്ലെന്ന് സുപ്രീംകോടതി. അനിശ്ചിതത്വം അല്ല വിദ്യാര്‍ത്ഥികള്‍ക്ക് പ്രതീക്ഷ നല്‍കുക ആണ് വേണ്ടതെന്ന് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. നിലവില്‍ പത്താം ക്ലാസ്സ് പരീക്ഷാ മാര്‍ക്കും പതിനൊന്നാം ക്ലാസ് പരീക്ഷാ മാര്‍ക്കും 12-ാം ക്ലാസ് പ്രീബോര്‍ഡ് പരീക്ഷയും പ്രാക്ടിക്കല്‍ പരീക്ഷയും ഇന്റേണല്‍ മാര്‍ക്കും അടിസ്ഥാനമാക്കിയാണ് സി ബി എസ് ഇ 12-ാം ക്ലാസ് മാര്‍ക്ക്‌ നിര്‍ണയിക്കുന്നത്. അതേസമയം 6 വര്‍ഷത്തെ മാര്‍ക്കുകള്‍ പരിഗണിച്ചാണ് […]

Read More

വാക്സിന്‍ നയം മാറുന്നു; ഇന്നുമുതല്‍ 18ന് മുകളില്‍ ഉള്ളവര്‍ക്ക് സൗജന്യം

രാജ്യത്ത് പുതിയ വാക്‌സിന്‍ നയം ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. 18 വയസിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും ഇന്നുമുതല്‍ കൊവിഡ് വാക്‌സിന്‍ സൗജന്യമായി ലഭിക്കും. 75 ശതമാനം വാക്‌സിന്‍ സൗജന്യമായി കേന്ദ്രസര്‍ക്കാരിന്റെ മേല്‍നോട്ടത്തില്‍ വിതരണം ചെയ്യും. 45വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് ഇതുവരെ രാജ്യത്ത് വാക്‌സിന്‍ സൗജന്യമായി ലഭിച്ചിരുന്നത്. 75 ശതമാനം വാക്‌സിന്‍ കേന്ദ്രം സംഭരിച്ച്‌ സംസ്ഥാനങ്ങള്‍ക്ക് സൗജന്യമായി നല്‍കും.0.25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്ക് വാങ്ങാം. രോഗവ്യാപനം, ജനസംഖ്യ, കാര്യക്ഷമമായ വാക്‌സിന്‍ വിതരണം തുടങ്ങിയവ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങള്‍ക്കുള്ള വാക്‌സിന്‍ […]

Read More

മലയാള സിനിമയ്‌ക്ക് നഷ്‌ടം 900 കോടി; തീയേറ്റര്‍ ഉടമകളെ തിരിഞ്ഞുനോക്കാതെ, സര്‍ക്കാര്‍ ഒ ടി ടി തുടങ്ങുന്നതില്‍ ആശങ്ക

തിരുവനന്തപുരം: അണ്‍ലോക്ക് കാലമായിട്ടും സംസ്ഥാനത്തെ സിനിമാ തീയേറ്ററുകള്‍ നേരിടുന്നത് ഗുരുതര സാമ്ബത്തിക പ്രതിസന്ധി. ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് ലഭിച്ച ആനുകൂല്യങ്ങള്‍ പോലും രണ്ടാം തരംഗത്തോട് അനുബന്ധിച്ച്‌ വന്ന പൂട്ടിയിടലില്‍ ലഭിക്കാതെ പോയതോടെയാണ് തീയേറ്റര്‍ ഉടമകള്‍ നട്ടം തിരിയുന്നത്. ഒന്നാം ലോക്ക്‌ഡൗണ്‍ കാലത്ത് വൈദ്യുതി ഫിക്‌സഡ് ചാര്‍ജില്‍ അമ്ബത് ശതമാനം ഇളവ് സര്‍ക്കാര്‍ നല്‍കിയിരുന്നു. മാത്രമല്ല ബാക്കി അമ്ബത് ശതമാനം അടയ്‌ക്കാനായി ആറ് മാസം സാവകാശവും ലഭിച്ചു. വൈദ്യുതി ചാര്‍ജില്‍ ഇളവ് നല്‍കിയെങ്കിലും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നല്‍കേണ്ട നികുതികളില്‍ […]

Read More

കടയ്ക്കാവൂര്‍ പോക്സോ കേസ്: അമ്മക്കെതിരെ തെളിവില്ലെന്ന് അന്വേഷണസംഘം

തിരുവനന്തപുരം കടയ്ക്കാവൂര്‍ പോക്സോ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ അമ്മക്കെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. കുട്ടിക്ക് വൈദ്യപരിശോധന അടക്കം നടത്തിയെങ്കിലും പീഡനത്തിന് തെളിവ് കണ്ടെത്താനായില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. അമ്മ മകനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് അച്ഛനാണ് പരാതി നല്‍കിയത്. കുട്ടിയുടെ മൊഴി ഉള്‍പ്പെടെ അമ്മയ്ക്ക് എതിരായിരുന്നു. തുടര്‍ന്ന് അമ്മയെ അറസ്റ്റ് ചെയ്തു. സംഭവം വിവാദമായതോടെയാണ് ഡിസിപി ദിവ്യ ഗോപിനാഥിന്‍റെ നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചത്. കുട്ടിയുടെ വൈദ്യപരിശോധനയില്‍ പീഡനത്തിന് തെളിവ് ലഭിച്ചില്ല. അമ്മക്കെതിരെ തെളിവില്ല എന്ന […]

Read More

കോവിഡ്​: 88 ദിവസത്തെ ഏറ്റവും താഴ്​ന്ന നിരക്കില്‍

ന്യൂഡല്‍ഹി: രാജ്യത്ത്​ കോവിഡ്​ ബാധിതരുടെ എണ്ണം 88 ദിവസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍. 53,256 പേര്‍ക്കാണ്​ 24 മണിക്കൂറിനിടെ പുതുതായി കോവിഡ്​ സ്​ഥിരീകരിച്ചത്​. രാജ്യത്തെ കോവിഡ്​ പോസിറ്റിവിറ്റി നിരക്ക്​ 3.83 ശതമാനമായി തുടരുകയാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു. 1422 മരണമാണ്​ 24 മണിക്കൂറിനിടെ സ്​ഥിരീകരിച്ചത്​. മരണനിരക്ക്​ കുറയാത്തത്​ ആശങ്ക ഉയര്‍ത്തുന്നുണ്ട്​. 96.36 ശതമാനമാണ്​ രോഗമുക്തി നിരക്ക്​. 24 മണിക്കൂറിനിടെ 78,190 പേര്‍ രോഗമുക്തി നേടിയതായും ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നു. അതേസമയം, രാജ്യം വാക്​സിനേഷന്‍റെ അടുത്ത ഘട്ടത്തിലേക്ക്​ തിങ്കളാഴ്ച […]

Read More

ട്രാക്കിലെ ഇതിഹാസം മില്‍ഖാ സിങ് ഇനി ഓര്‍മ; പറക്കും സിങ്ങിന് ആദരമര്‍പ്പിച്ച്‌ കായിക ലോകം

ചണ്ഡീഗഡ്: ഇന്ത്യയുടെ ഇതിഹാസ കായികതാരം മില്‍ഖാ സിങ് അന്തരിച്ചു. കോവിഡ് ചികിത്സയില്‍ കഴിയവെയാണ് മരണം. 91 വയസ്സായിരുന്നു. മേയ് 20 നാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. ശരീരത്തില്‍ ഓക്‌സിജന്റെ അളവ് വീണ്ടും കുറഞ്ഞതാണ് മില്‍ഖാ സിങ്ങിന്റെ ആരോഗ്യനിലയെ വീണ്ടും മോശമാക്കിയത്. തുടര്‍ന്ന് അദ്ദേഹത്തെ ചണ്ഡീഗഡിലെ പിജിഐഎംഇആര്‍ ആശുപത്രിയിലെ ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച നടന്ന കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയിരുന്നു. എന്നാല്‍ രണ്ട് ദിവസത്തിനുശേഷം പനി കൂടുകയും ഓക്സിജന്‍ ലെവല്‍ കുറയുകയും ചെയ്തു. ജൂണ്‍ മൂന്നിന് അദ്ദേഹത്തിന് കോവിഡ് ബാധിച്ചിരുന്നെങ്കിലും പിന്നീട് അദ്ദേഹം രോഗമുക്തനായിരുന്നു. മൊഹാലിയിലെ […]

Read More

സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 11,361 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1550, കൊല്ലം 1422, എറണാകുളം 1315, മലപ്പുറം 1039, പാലക്കാട് 1020, തൃശൂര്‍ 972, കോഴിക്കോട് 919, ആലപ്പുഴ 895, കോട്ടയം 505, കണ്ണൂര്‍ 429, പത്തനംതിട്ട 405, കാസര്‍ഗോഡ് 373, ഇടുക്കി 311, വയനാട് 206 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,11,124 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.22 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ […]

Read More

വെള്ളിയാഴ്ചകളില്‍ കനത്ത തിക്കും തിരക്കും സൃഷ്ടിച്ച്‌ സൂപ്പര്‍ സ്‌പ്രെഡിന് വഴിയൊരുക്കുന്നു: സര്‍ക്കാരിനെതിരെ കെ സുധാകരന്‍

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി അടച്ചിട്ടിരുന്ന മദ്യശാലകള്‍ അമ്ബത്തിരണ്ട് ദിവസങ്ങള്‍ക്ക് ശേഷം തുറന്നിരിക്കുകയാണ് സര്‍ക്കാര്‍. ബാറുകള്‍ തുറക്കുകയും ആരാധനാലയങ്ങള്‍ അടച്ചിടുകയും ചെയ്യുന്നതിന്റെ യുക്തിയെന്തെന്ന് സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആരാധനാലയങ്ങളും ലൈബ്രറികളും സിനിമ തീയേറ്ററുകളും അടക്കമുള്ള പൊതുസംവിധാനങ്ങള്‍ ടിപിആറിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കാനുള്ള അനുമതി സര്‍ക്കാര്‍ ഉടന്‍ നല്‍കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടു. കൂടാതെ വാരാന്ത്യ ലോക് ഡൗണ്‍ അപ്രായോഗികമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ജനങ്ങള്‍ സാമ്ബത്തികമായും മാനസികമായും വലിയ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന […]

Read More

സച്ചി എന്ന അതുല്യപ്രതിഭ ഓര്‍മ്മയായിട്ട് ഒരു ഇന്നേക്ക് വര്‍ഷം തികയുന്നു ; അശ്രുപുഷ്പങ്ങളുമായി ആരാധകരും സഹപ്രവര്‍ത്തകരും

സംവിധായകനും തിരക്കഥാകൃത്തുമായ സച്ചി ഓര്‍മ്മയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം തികയുകയാണ് . കഴിഞ്ഞവര്‍ഷം ജൂണ്‍ 18 നാണ് മലയാള സിനിമയ്ക്ക് തീരാനഷ്ടം സമ്മാനിച്ച്‌ അദ്ദേഹം യാത്രയായത്. എന്നാല്‍,ഒരു വര്‍ഷം പിന്നിടുമ്ബോള്‍ അദ്ദേഹത്തിന്റെ ഓര്‍മ്മയിലാണ് ആരാധകരും സുഹൃത്തുക്കളും . സിനിമാ ലോകത്തിന് വലിയ നഷ്ടം തന്നെയായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. 2007ല്‍ ചോക്ലേറ്റ് എന്ന ചിത്രത്തിലൂടെ സേതുവിനൊപ്പമാണ് സച്ചി മലയാള സിനിമയില്‍ തിരക്കഥാകൃത്തായി വരുന്നത്. റണ്‍ ബേബി റണ്‍ എന്ന സിനിമയിലൂടെ സ്വതന്ത്ര തിരക്കഥാകൃത്തായി. രാമലീല, ഡ്രൈവിങ് ലൈസന്‍സ് എന്നി സിനിമകള്‍ക്ക് […]

Read More

ഇനി പുതിയ റോള്‍; ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്

സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞു നില്‍ക്കുന്ന മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ദേശീയ രാഷ്ട്രീയത്തിലേക്ക്. പഞ്ചാബിന്റെയോ ഗുജറാത്തിന്റെയോ ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയാകുമെന്നാണ് സൂചന. രാഹുല്‍ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചക്ക് ചെന്നിത്തല ഡല്‍ഹിയിലെത്തിയിട്ടുണ്ട്. കെ സുധാകരന്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റതിന് പിന്നാലെയാണ് ചെന്നിത്തലയെ രാഹുല്‍ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചത്. നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെയാണ് ഹൈക്കമാന്‍ഡ് കേരളത്തിലെ നേതൃത്വത്തില്‍ സമൂല അഴിച്ചുപണി നടത്തിയത്. പ്രതിപക്ഷ നേതൃസ്ഥാനത്തു നിന്ന് ചെന്നിത്തലയെ മാറ്റി പകരം വിഡി സതീശനാണ് നേതൃത്വം ചുമതല […]

Read More