സ്വര്‍ണ്ണക്കടത്ത് എം.ശിവശങ്കറിന്റെ അറിവോടെ; കള്ളക്കടത്ത് നിര്‍ത്തിയാല്‍ സ്വപ്‌നയ്ക്കും സരിത്തിനും ജോലിയും വാഗ്ദാനം ചെയ്തിരുന്നെന്നും കസ്റ്റംസ്
തിരുവനന്തപുരം : ഡിപ്ലോമാറ്റിക് ബാഗേജ് വഴിയുള്ള സ്വര്‍ണ്ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറിന് അറിയാമായിരുന്നെന്ന കസ്റ്റംസ്. കള്ളക്കടത്ത് സ്വര്‍ണ്ണം അടങ്ങിയ പാഴ്‌സല്‍ തടഞ്ഞുവെച്ചതിനെ തുടര്‍ന്ന് സ്വപ്‌ന സുരേഷിനെ ശിവശങ്കര്‍ നിരന്തരം വിളിച്ചിരുന്നുവെന്ന് കസ്റ്റംസ്. കേസുമായി ബന്ധപ്പെട്ട് കസ്റ്റംസ് നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് ഇക്കാര്യം അറിയിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങിയ ഐഫോണ്‍ കൂടാതെ ജന്മദിന സമ്മാനങ്ങളായി ലാപ്‌ടോപ്, 2 വാച്ച് എന്നിവയും ശിവശങ്കറിനു സ്വപ്ന നല്‍കിയിട്ടുണ്ടെന്നും കസ്റ്റംസ് അറിയിച്ചു. സ്വപ്നയുടെ വീട്ടില്‍ നടന്ന പാര്‍ട്ടികളില്‍ […]