Blog Post

Karanavars > News >

സംസ്ഥാനത്ത് കനത്ത മ‍ഴയ്ക്ക് സാധ്യത; ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഈ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ചൊ​വ്വാ​ഴ്ച രാ​വി​ലെ വ​രെ ഒ​റ്റ​പ്പെ​ട്ട സ്ഥ​ല​ങ്ങ​ളി​ല്‍ ക​ന​ത്ത മ​ഴ​യ്ക്കു സാ​ധ്യ​ത​യു​ണ്ടെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം അ​റി​യി​ച്ചു. മ‍ഴ ശക്തമായതോടെ സംസ്ഥാനത്തെ അണക്കെട്ടുകളിലെ ജല നിരപ്പ് ഉയര്‍ന്നു. അണക്കെട്ടുകള്‍ക്ക് സമീപം സാമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും […]

Read More

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം; തിരുവനന്തപുരം, കോ‍ഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്സിനില്ല

സംസ്ഥാനത്ത് വാക്സിന്‍ ക്ഷാമം രൂക്ഷം. തിരുവനന്തപുരം, കോ‍ഴിക്കോട് ജില്ലകളില്‍ വിതരണം ചെയ്യാന്‍ വാക്സിനില്ല. കൊച്ചിയില്‍ ഇന്നത്തോടെ കോവീഷീല്‍ഡ് വാക്സിന്‍റെ സ്റ്റോക്ക് തീരും. ഇന്ന് കേന്ദ്രത്തില്‍ നിന്നും കൂടുതല്‍ വാക്സിന്‍ സംസ്ഥാനത്ത് എത്തിയില്ലെങ്കില്‍ വാക്സിനേഷന്‍ കേന്ദ്രങ്ങള്‍ പൂര്‍ണമായും അടച്ചിടേണ്ടിവരും. കൊവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ വാക്സിനേഷന്‍ വേഗത്തിലാക്കണമെന്നാണ് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. എന്നാല്‍ നല്‍കാന്‍ വാക്സിനില്ല എന്നതാണ് സംസ്ഥാനം നേരിടുന്ന പ്രധാന പ്രതിസന്ധി. തിരുവനന്തപുരത്ത് വാക്സിനേഷന്‍ പൂര്‍ണമായും നിലച്ചു. അതിനാല്‍ ഇന്ന് വാക്സിനേഷന്‍ ഇല്ല എന്ന അറിയിപ്പും ജില്ലാ മെഡിക്കല്‍ […]

Read More

സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 17,518 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മലപ്പുറം 2871, തൃശൂര്‍ 2023, കോഴിക്കോട് 1870, എറണാകുളം 1832, കൊല്ലം 1568, പാലക്കാട് 1455, കണ്ണൂര്‍ 1121, കോട്ടയം 1053, തിരുവനന്തപുരം 996, ആലപ്പുഴ 901, കാസര്‍ഗോഡ് 793, പത്തനംതിട്ട 446, വയനാട് 363, ഇടുക്കി 226 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,28,489 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി […]

Read More

കെ സുരേന്ദ്രന്‍ ഏഴാം സാക്ഷി, മൊഴിയെടുക്കാന്‍ വിളിപ്പിച്ചവരെല്ലാം സാക്ഷിപട്ടികയില്‍, പ്രതിസ്ഥാനത്ത് 22 പേര്‍; കൊടകര കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചു

തൃശൂര്‍: ഏറെ വിവാദമായ കൊടകര കുഴല്‍പണ കവര്‍ച്ചാ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ച്‌ അന്വേഷണ സംഘം. ഇരിങ്ങാലക്കുട കോടതിയിലാണ് സംഘം കുറ്റപത്രം സമര്‍പ്പിച്ചത്. കേസില്‍ 22 പേ‌ര്‍ പ്രതിസ്ഥാനത്തും 216 സാക്ഷികളുമുണ്ട്. സംഘം ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയവരെല്ലാം സാക്ഷി പട്ടികയില്‍ ഇടം നേടി. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ ഏഴാം സാക്ഷിയാണ്. സുരേന്ദ്രന്റെ മകനും സാക്ഷി പട്ടികയിലുണ്ട്. 625 പേജുള‌ള കുറ്റപത്രമാണ് കോടതിയില്‍ സമ‌ര്‍പ്പിച്ചത്. കവര്‍ച്ച നടന്നതായി അന്വേഷണസംഘം കണ്ടെത്തിയ പണം ബിജെപിയുടെ തിരഞ്ഞെടുപ്പ് ഫണ്ടാണെന്നാണ് കുറ്റപത്രത്തിലുള‌ളത്. ഇതില്‍ […]

Read More

കോഴിക്കോട്ട് പക്ഷിപ്പനി; നിരീക്ഷണം ശക്തമാക്കി അധികൃതര്‍

കോഴിക്കോട്: കൂരാച്ചുണ്ടില്‍ ഒരു സ്വകാര്യ കോഴിഫാമില്‍ 300 കോഴികള്‍ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് തിരുവനന്തപുരത്ത് പ്രാഥമിക പരിശോധനയില്‍ സ്ഥിരീകരണം. റീജിയണല്‍ ലാബില്‍ നടത്തിയ പരിശോധനയിലാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. എങ്കിലും ഭോപാലിലെ ലാബിലേക്ക് അയച്ച സാമ്ബിള്‍ ഫലം വന്ന ശേഷം മാത്രമേ രോഗം പക്ഷിപ്പനിയാണോയെന്ന് സ്ഥിരീകരിക്കൂ. ഫാമിന് പത്ത് കിലോമീ‌റ്റര്‍ പരിധിയിലുള‌ള പ്രദേശങ്ങളിലെല്ലാം കര്‍ശനമായ നിരീക്ഷണമുണ്ടാകും. ഈ ഭാഗങ്ങളിലെ മറ്റ് പക്ഷികളെയും നിരീക്ഷിക്കുമെന്ന് കൂരാച്ചുണ്ട് പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. രോഗബാധിതരായ പക്ഷികളെ നശിപ്പിക്കുക മാത്രമാണ് നിലവില്‍ മുന്നിലുള‌ള വഴി. […]

Read More

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത്: അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി

കരിപ്പൂര്‍ സ്വര്‍ണ്ണക്കടത്ത് കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ ജാമ്യാപേക്ഷ തള്ളി. പ്രത്യേക കോടതിയാണ് അര്‍ജുന്‍ ആയങ്കി നല്‍കിയ ജാമ്യ ഹര്‍ജി തള്ളിയത്. അര്‍ജുന്‍ ആയങ്കിക്ക്​ ജാമ്യം നല്‍കരുതെന്ന്​ കസ്​റ്റംസ്​ കോടതിയില്‍ വാദിച്ചിരുന്നു. സ്വര്‍ണ്ണക്കടത്തിന്‍റെ മുഖ്യസൂത്രധാരന്‍ അര്‍ജുന്‍ ആയങ്കിയാണെന്നായിരുന്നു കസ്റ്റംസിന്‍റെ പ്രധാനവാദം. നിരവധി തവണ വിമാനത്താവളങ്ങളിലൂടെ അര്‍ജുന്‍ സ്വര്‍ണം കടത്തിയെന്ന്​ വ്യക്​തമായതായും കസ്റ്റംസ്​ കോടതിയെ അറിയിച്ചു. അര്‍ജുനെതിരെ മൊഴി നല്‍കിയ സാക്ഷികളുടെ വിവരങ്ങളും മുദ്രവെച്ച കവറില്‍ കസ്റ്റംസ്​​ കോടതിക്ക്​ കൈമാറിയിരുന്നു. അര്‍ജുന്‍റെ ഭാര്യ അമലയുടേയും പ്രതി ഉപയോഗിച്ചിരുന്ന കാറിന്‍റെ ഉടമയായ […]

Read More

ഭര്‍ത്താവിന്റെ നീലകച്ചവടം പൂട്ടിച്ച്‌ പൊലീസ് അറസ്റ്റ് ചെയ്ത ശേഷം, മനസിലുള്ളത് തുറന്ന് പറഞ്ഞ് ശില്‍പ ഷെട്ടിയുടെ ആദ്യ പ്രതികരണം ഇന്‍സ്റ്റാഗ്രാമില്‍

മുംബയ് : പെണ്‍കുട്ടികള്‍ക്ക് അഭിനയ മോഹം നല്‍കി നഗ്ന വീഡിയോ പകര്‍ത്തി ഓണ്‍ലൈനിലൂടെ വിറ്റ് ലക്ഷങ്ങള്‍ സമ്ബാദിച്ച കേസില്‍ രാജ് കുന്ദ്ര അറസ്റ്റിലായിരുന്നു. രാജ് കുന്ദ്രയുടെ അറസ്റ്റിനു ശേഷം ഇദ്ദേഹത്തിന്റെ ഭാര്യയും ബോളിവുഡ് നടിയുമായ ശില്‍പ ഷെട്ടി മൗനം വെടിഞ്ഞ് ഇന്‍സ്റ്റാഗ്രാമില്‍ ആദ്യ പ്രതികരണവുമായി എത്തിയിരിക്കുകയാണ്. ഒരു പുസ്തകത്തില്‍ നിന്നുള്ള പേജിന്റെ ചിത്രമാണ് അവര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. വെല്ലുവിളികളെ അതിജീവിക്കുന്നതിനെ കുറിച്ചുള്ള ജെയിംസ് തര്‍ബറിന്റെ ഉദ്ധരണിയാണ് ഇതിലുള്ളത്. കുറിപ്പില്‍ പറയുന്നത് ഇപ്രകാരമാണ്, നാം കോപത്തോടെ തിരിഞ്ഞുനോക്കരുത്, ഭയത്തോടെ […]

Read More

കേരളം പത്തു ലക്ഷം ഡോസ് വാക്സിന്‍ ഉപയോഗിച്ചില്ല; സംസ്ഥാനത്തെ രോഗ വ്യാപനത്തില്‍ ആശങ്കയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി

ന്യൂദല്‍ഹി: കേരളത്തിന് നല്‍കിയ പത്തു ലക്ഷം ഡോസ് വാക്സിന്‍ ഇതുവരെ ഉപയോഗിച്ചിട്ടില്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സൂക് മാണ്ഡവ്യ. സംസ്ഥാനത്തെ വാക്സിന്‍ ക്ഷാമം പരിഹരിക്കണമെന്നാവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാരായ ടി.എന്‍. പ്രതാപനും ഹൈബി ഈഡനും നിവേദനം നല്‍കാനെത്തിയപ്പോഴാണ് കേന്ദ്രമന്ത്രി ഇക്കാര്യം അറിയിച്ചതെന്ന് എംപിമാര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം നല്‍കിയ വാക്സിന്‍ ഡോസുകളുടെ കണക്കുകള്‍ എംപിമാരെ കേന്ദ്രമന്ത്രി കാണിച്ചു. സംസ്ഥാനത്തിന്റെ കൈവശമുള്ള പത്ത് ലക്ഷം ഡോസ് ഉപയോഗിച്ചതിന് ശേഷം ആവശ്യപ്പെടുന്ന മുറയ്ക്ക് ഇനിയും വാക്സിന്‍ നല്‍കാന്‍ തയാറാണെന്നും […]

Read More

ജീവന് ഇപ്പോഴും ഭീഷണി, മഠത്തിനകത്തു കയറാന്‍ പൊലീസ് സഹായം തേടേണ്ടി വരുന്നു: സിസ്റ്റര്‍ ലൂസി കളപ്പുര

ഹൈക്കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടായിട്ടും തനിക്കെതിരായ അതിക്രമങ്ങള്‍ ഇപ്പോഴും തുടരുന്നുവെന്ന് സിസ്റ്റര്‍ ലൂസി കളപ്പുര. പലപ്പോഴും മഠത്തിനകത്തു കയറാന്‍ പൊലീസ് സഹായം തേടേണ്ടി വരുന്നു. എന്നാല്‍ മഠം അധികൃതര്‍ പറയുന്നത് കേട്ട് പൊലീസ് തിരിച്ചുപോകുകയാണെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു. തന്‍റെ ജീവന് ഇപ്പോഴും ഭീഷണിയുണ്ട്. താമസിക്കുന്ന റൂമിലെ സ്വിച്ച്‌ ബോര്‍ഡും വാതിലും കഴിഞ്ഞ ദിവസം മഠം അധികൃതര്‍ തകര്‍ത്തെന്നും ഇതിലും പൊലീസ് നടപടിയൊന്നുമെടുക്കാതെ തിരിച്ചുപോയെന്നും സിസ്റ്റര്‍ ലൂസി ആരോപിച്ചു. സിവില്‍ കോടതിയില്‍ നിന്നും അനുകൂല വിധിയുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും […]

Read More

ഒളിംപിക്‌സ് ഇന്നു തുടങ്ങും

ടോക്യോ: ഒളിംപിക്‌സിന് ഇന്ന് തുടക്കമാകും. ഇന്ത്യന്‍ സമയം വൈകിട്ട് 4.30നാണ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക. നാളെ മുതല്‍ മെഡല്‍ പോരാട്ടങ്ങള്‍ ആരംഭിക്കും. അറുപതിനായിരത്തോളം കാണികളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന ഷിന്‍ജുകുവിലെ ന്യൂ നാഷണല്‍ സ്‌റ്റേഡിയത്തിലാണ് ഉദ്ഘാടനച്ചടങ്ങ്. ചരിത്രത്തിലാദ്യമായി കാണികളില്ലാതെയാണ് വിശ്വ കായികമേള നടക്കുന്നത്. പതിവായി കെങ്കേമമാക്കുന്ന ഉദ്ഘാടന ചടങ്ങിലും ഗ്യാലറികള്‍ ഒഴിഞ്ഞു കിടക്കും. രാഷ്ട്രത്തലവന്‍മാരും പ്രതിനിധികളും സ്‌പോണ്‍സര്‍മാരും ഒളിംപിക്‌സ് കമ്മിറ്റി അംഗങ്ങളും ഉള്‍പ്പെടെ ആയിരത്തില്‍ താഴെ ആളുകള്‍ക്കാണ് പ്രവേശനം. നാല് മണിക്കൂര്‍ നീളുന്ന ഉദ്ഘാടന ചടങ്ങിലേക്ക് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ […]

Read More