എന്തുകൊണ്ട് മൂസെ വാലയുടെ സുരക്ഷ പിന്‍വലിച്ചു? -ആപ് സര്‍ക്കാറിനോട് ഹൈകോടതി
ന്യൂഡല്‍ഹി: എന്തുകൊണ്ടാണ് പഞ്ചാബി ഗായകന്‍ സിദ്ദു മൂസെ വാലയുടെ സുരക്ഷ ഒഴിവാക്കിയെതെന്ന് എ.എ.പി സര്‍ക്കാറിനോട് ചോദിച്ച് പഞ്ചാബ്–ഹരിയാന ഹൈകോടതി.സുരക്ഷ പിന്‍വലിച്ചവരുടെ വിവരങ്ങള്‍ എങ്ങനെ ചോര്‍ന്നെന്നും കോടതി ആരാഞ്ഞു. സര്‍ക്കാറിനോട് ജൂണ്‍ 2നകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു. മൂസെ വാല ഉള്‍പ്പടെ 424 വി.ഐ.പികള്‍ക്കുള്ള പൊലീസ് സുരക്ഷ പഞ്ചാബ് സര്‍ക്കാര്‍ പിന്‍വലിച്ചിരുന്നു. തൊട്ടടുത്ത ദിവസമാണ് 29കാരനായ ഗായകനെ അക്രമികള്‍ വെടിവെച്ച് കൊലപ്പെടുത്തിയത്. സുരക്ഷ പിന്‍വലിച്ചതിനു പിന്നാലെ മൂസെവാലെ, അകല്‍ താഖ്ത് ജതെദര്‍, ജയ്നി ഹര്‍പ്രീത് സിങ് എന്നിവരെ […]