Blog Post

Karanavars > News >

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയില്‍

ആലപ്പുഴ: സംസ്ഥാന ആരോഗ്യ രംഗത്ത് വലിയ ആശങ്ക സൃഷ്ടിച്ച്‌ ആലപ്പുഴയില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കൈനകരിയില്‍ അഞ്ഞൂറോളം താറാവുകള്‍ ചത്തത് പക്ഷിപ്പനി മൂലമാണെന്ന് ഭോപ്പാലിലെ ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് ലബോറട്ടറിയില്‍ നടത്തിയ പരിശോധനയില്‍ തെളിഞ്ഞു. പ്രദേശത്ത് ഇന്ന് ഉച്ചക്ക് 12 മണിയോടെ കള്ളിംഗ് നടക്കും. കൈനകരിയില്‍ മാത്രം 700 താറാവ്, 1600 കോഴി എന്നിവയെ നശിപ്പിക്കേണ്ടതുണ്ടെന്നാണ് മൃഗസംരക്ഷണ വകുപ്പ് കണക്കാക്കുന്നത്. കോട്ടയം, ആലപ്പുഴ ജില്ലകളില്‍ ഈ മാസം ആദ്യം രോഗം സ്ഥിരീകരിച്ചിരുന്നു. പതിനായിരക്കണക്കിന് പക്ഷികളെയാണ് പ്രദേശത്ത് നിന്നും […]

Read More

സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ കുട്ടനാടന്‍ മേഖലയിലും കോട്ടയത്ത് നീണ്ടൂരുമാണ് എച്ച്‌5 എന്‍8 എന്ന വൈറസ് രോഗം സ്ഥിരീകരിച്ചത്. താറാവുകള്‍ കൂട്ടത്തോടെ ചത്തതിനെ തുടര്‍ന്ന് ഭോപ്പാല്‍ ലാബിലേക്ക് സാമ്ബിള്‍ അയച്ച്‌ പരിശോധന നടത്തിയതിന് ശേഷമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. എട്ട് സാമ്ബിളുകളില്‍ അഞ്ച് എണ്ണത്തില്‍ രോഗം സ്ഥിരീകരിച്ചതായി മന്ത്രി കെ രാജു അറിയിച്ചു. വൈറസിനുണ്ടാകുന്ന വ്യതിയാനം അനുസരിച്ച മനുഷ്യരിലേക്ക് പകരാന്‍ സാദ്ധ്യതയുണ്ടെങ്കിലും ഇതുവരെ ഈ വൈറസ് മനുഷ്യരില്‍ പകര്‍ന്നിട്ടില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. രോഗബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ […]

Read More

മ​ല​പ്പു​റ​ത്ത് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: കോ​ഴി​ക്കോ​ട്ടി​നു പി​ന്നാ​ലെ മ​ല​പ്പു​റ​ത്തും പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചു. മ​ല​പ്പു​റം പെ​രു​വ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ പ​ക്ഷി​ക​ള്‍ ച​ത്തി​രു​ന്നു. ഈ ​പ​ക്ഷി​ക​ളു​ടെ സാ​ന്പി​ക​ള്‍ പ​രി​ശോ​ധി​ച്ച​ശേ​ഷ​മാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. പ​ക്ഷി​പ്പ​നി പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​കു​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി കെ. ​രാ​ജു നി​യ​മ​സ​ഭ​യി​ല്‍ പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട് ജില്ലയില്‍ നേ​ര​ത്തെ പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ചിരുന്നു. തി​രു​വ​ന​ന്ത​പു​ര​ത്ത് കൊ​ക്കു​ക​ള്‍ ച​ത്ത​ത് പ​ക്ഷി​പ്പ​നി മൂ​ല​മ​ല്ലെ​ന്നും മ​ന്ത്രി നി​യ​മ​സ​ഭ​യെ അ​റി​യി​ച്ചു. പാ​ല​ക്കാ​ട്ടും കു​ട്ട​നാ​ട്ടി​ലും താ​റാ​വു​ക​ള്‍ ച​ത്ത​ത് ബാ​ക്ടീ​രി​യ​യും ചൂ​ടും മൂ​ല​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യിട്ടുണ്ട്. പ​ക്ഷി​പ്പ​നി മ​നു​ഷ്യ​രി​ലേ​ക്ക് പ​ട​രു​ന്ന സാ​ഹ​ച​ര്യം നി​ല​വി​ലി​ല്ലെ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​രു​ന്നു.

Read More

കേരളത്തില്‍ വീണ്ടും പക്ഷിപ്പനി, ആശങ്ക വേണ്ട ജാഗ്രത മതിയെന്ന് മന്ത്രി കെ. രാജു

കോഴിക്കോട്: കേരളത്തില്‍ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. കോഴിക്കോട്ടെ വേങ്ങേരിയിലെയും കൊടിയത്തൂരിലെയും കോഴിഫാമുകളിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. സ്ഥിതിഗതികള്‍ വിലയിരുത്തി വേണ്ട മുന്‍കരുതലുകളെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പ് മന്ത്രി കെ. രാജുവിന്റെ നേതൃത്വത്തില്‍ തലസ്ഥാനത്ത് ഉന്നതതലയോഗം ചേര്‍ന്നു. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് മന്ത്രിയുടെ പ്രതികരണം. പക്ഷിപ്പനി സ്ഥിരീകരിച്ച രണ്ട് ഫാമുകള്‍ക്ക് ചുറ്റുമുള്ള ഒരു കിലോമീറ്റര്‍ മൃഗസംരക്ഷണ വകുപ്പിന്റെ പ്രതേക ജാഗ്രതയിലാണ്. രോഗം നിയന്ത്രിക്കാനുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും രണ്ട് ഫാമുകളിലെ എല്ലാ കോഴികളെയും ഇന്ന് തന്നെ നശിപ്പിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി കെ.രാജു പറഞ്ഞു. രോഗം […]

Read More