Blog Post

Karanavars > News

വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവിന് ആറാം ദിവസം മനം മാറ്റം

വീട്ടമ്മയെ ആക്രമിച്ച്‌ താലിമാല കവര്‍ച്ച ചെയ്ത മോഷ്ടാവിന് ആറാം ദിവസം മനം മാറ്റം, പിന്നെ ഉണ്ടായ സംഭവം ഇങ്ങനെ. വീട്ടമ്മയുടെ കഴുത്തില്‍നിന്ന് പൊട്ടിച്ചെടുത്ത മാല കള്ളന്‍ തിരിച്ച്‌ മുറ്റത്തുകൊണ്ടിട്ടു. മോഷണം കഴിഞ്ഞ് ആറാംദിവസമാണ് മാല മുറ്റത്തിട്ടത്. അഞ്ചേമുക്കാല്‍ പവന്‍ തൂക്കംവരുന്ന താലിമാലയാണ് തിരിച്ചുകിട്ടിയത്. വെട്ടം പഞ്ചായത്തിലെ ഇല്ലത്തെ പടിയിലെ ഓടേങ്ങലത്ത് ദാസന്റെ ഭാര്യ ബേബിയുടെ സ്വര്‍ണമാലയായിരുന്നു നഷ്ടപ്പെട്ടത്. കഴിഞ്ഞ ബുധനാഴ്ച വീട്ടുകാര്‍ വ്യായാമത്തിനായി പുലര്‍ച്ചെനടക്കാന്‍ പോയപ്പോള്‍ വീട്ടിനരികില്‍ ഒളിച്ചുനിന്ന കള്ളന്‍ വീട്ടമ്മയെ ആക്രമിച്ച്‌ വീഴ്ത്തി കഴുത്തില്‍നിന്ന് പിടിച്ചുപറിച്ചുകൊണ്ടുപോയതായിരുന്നു […]

Read More

വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ..

റെയില്‍വേയുടെ ചില വിഭാഗങ്ങളില്‍ ജോലി ചെയ്യുന്ന വനിതാ ജീവനക്കാര്‍ക്ക് കുരുമുളക് സ്‌പ്രേ നല്‍കുന്നു. ശല്യക്കാരെ തുരത്താന്‍ വേണ്ടിയാണ് മുഖത്തടിക്കുന്ന കുരുമുളക് സ്‌പ്രേ റയില്‍വേ ജീവനക്കാര്‍ക്ക് നല്‍കുന്നത്. ഗേറ്റുകളിലും യാഡുകളിലും ജോലിചെയ്യുന്ന വനിതകള്‍ക്കാണ് സ്വരക്ഷയ്ക്കായി ഇത് നല്‍കുക. സേലം ഡിവിഷനില്‍ സ്‌പ്രേ പ്രയോഗം തുടങ്ങിക്കഴിഞ്ഞു. വനിതാ ജീവനക്കാര്‍ക്ക് നേരെ തുടര്‍ച്ചയായി മദ്യപരുടെ ശല്യം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണിത്. സ്‌റ്റേഷന്‍ ചെലവിനുള്ള ഫണ്ടില്‍ നിന്നാണ് ഇതിനുള്ള തുക കണ്ടെത്തേണ്ടത്. മറ്റ് ഡിവിഷനുകളിലും ഇത് ഉടന്‍ നടപ്പാക്കും. കേരളത്തിലെ രണ്ട് ഡിവിഷനിലും […]

Read More

ഇന്ത്യക്കാരന്‍ ഭര്‍ത്താവിനെ ഷാര്‍ജ പോലീസ് പൊക്കി…

ക്രൂരമായ മര്‍ദ്ദനങ്ങള്‍ക്കും പീഡനങ്ങള്‍ക്കും ഇരയാക്കുന്നതായി വ്യക്തമാക്കി യുവതി സോഷ്യല്‍ മീഡിയയില്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെ പ്രവാസി ഇന്ത്യക്കാരനെ അറസ്റ്റ് ചെയ്ത് ഷാര്‍ജ പൊലീസ്. ഭാര്യയുടെ ട്വീറ്റ് കണ്ടതോടെ ഷാര്‍ജ പൊലീസ് ഉടനടി പ്രതികരിച്ചു. ഇന്ത്യക്കാരിയായ സ്ത്രീയെ കണ്ടെത്തിയ പൊലീസ് 47കാരനായ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തു. നവംബര്‍ 12ന് ട്വീറ്റ് ചെയ്ത വീഡിയോയിലാണ് 33കാരിയായ ജാസ്മിന്‍ സുല്‍ത്താന്‍ ഒരു കണ്ണില്‍ നിന്നും ചോര ഒഴുകുന്ന നിലയില്‍ പ്രത്യക്ഷപ്പെട്ടത്. ‘അടിയന്തര സഹായം വേണം. എന്റെ പേര് ജാസ്മിന്‍ സുല്‍ത്താന്‍, യുഎഇയിലെ […]

Read More

വായു മലിനീകരണം;ഡല്‍ഹിയില്‍ സ്‌കൂളുകള്‍ അടച്ചിടും

വായു മലിനീകരണം രൂക്ഷമായതോടെ ഡല്‍ഹിയില്‍ നവംബര്‍ 15 വരെ സ്‌കൂളുകള്‍ അടച്ചിടും. മോശം കാലാവസ്ഥയെ തുടര്‍ന്ന് ക്ലാസ് റൂമിന് പുറത്തുള്ള പരിപാടികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ലോകാരോഗ്യസംഘടന നിര്‍ദ്ദേശിച്ചതില്‍ നിന്ന് ഒമ്ബത് ഇരട്ടിയാണ് ഡല്‍ഹി നേരിടുന്ന മലിനീകരണം. കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ പ്രകാരം എയര്‍ക്വാളിറ്റി ഇന്റെക്‌സ് വ്യാഴാഴ്ച്ച 460 കടന്നു. കെട്ടിടങ്ങള്‍ക്ക് പുറത്തിറങ്ങിയുള്ള കായികാധ്വാനങ്ങള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്.ഡല്‍ഹിക്ക് സമീപത്തെ പാടങ്ങളില്‍ തീയിട്ടതിനെത്തുടര്‍ന്ന് തലസ്ഥാനത്ത് വായു മലിനീകരണം രൂക്ഷമാണ്.പാടങ്ങളില്‍ നിന്നുള്ള പുകയ്ക്ക് പുറമെ വാഹനങ്ങളില്‍ നിന്നും വ്യവസായശാലകളില്‍ നിന്നുമുള്ള […]

Read More

ഇനിയും ശബരിമലയില്‍ പോകുമെന്ന് കനകദുര്‍ഗ

യുവതീ പ്രവേശനത്തിന് വിലക്കില്ലെങ്കില്‍ ഇനിയും ശബരിമലയില്‍ പോകുമെന്ന് ശബരിമല ദര്‍ശനം നടത്തിയ കനകദുര്‍ഗ. പുനഃപരിശോധനാ ഹരജികള്‍ വിശാല ബെഞ്ചിന് വിട്ട സുപ്രീംകോടതി ഉത്തരവിന് പിന്നില്‍ രാഷ്ട്രീയവല്‍കരണമാണെന്നും കനകദുര്‍ഗ ആരോപിച്ചു. മൗലികാവകാശം അടിസ്ഥാനമാക്കിയാണ് സുപ്രീംകോടതി ശബരിമലയില്‍ യുവതീ പ്രവേശനം അനുവദിച്ചത്. പുനഃപരിശോധനാ ഹരജികള്‍ പരിശോധിച്ച്‌ വീണ്ടും തീരുമാനിക്കണമെന്ന കോടതി നിലപാടില്‍ രാഷ്ട്രീയം ഉണ്ടെന്ന് സംശയിക്കണമെന്നും കനകദുര്‍ഗ ചൂണ്ടിക്കാട്ടുന്നു. വിധിയില്‍ നിരാശയില്ല. വിശാല ബെഞ്ചിന് വിട്ട നടപടി സ്വാഗതം ചെയ്യുന്നു. ശബരിമല പ്രവേശനത്തിന് പുരോഗന ചിന്താഗതിക്കാരായ യുവതികള്‍ നിയമപോരാട്ടം തുടരുമെന്നാണ് […]

Read More

63-ാമത് കേരള സ്‌കൂള്‍ കായികമേള

63-ാമത് കേരള സ്‌കൂള്‍ കായികോത്സവത്തിന്റെ ഒരുക്കങ്ങള്‍ അവസാനലാപ്പിലെ കുതിപ്പിലേക്കെത്തി. മാങ്ങാട്ടുപറമ്ബ് സിന്തറ്റിക് ട്രാക്ക് കൗമാരതാരങ്ങളെ വരവേല്‍ക്കാനൊരുങ്ങി. സിന്തറ്റിക് ട്രാക്ക് ശുചീകരണപ്രവൃത്തികള്‍ വ്യാഴാഴ്ചയോടെ പൂര്‍ത്തിയാകും. പുതുതായൊരുക്കുന്ന താത്കാലിക ഗാലറികളുടെ നിര്‍മാണവും അന്തിമഘട്ടത്തിലാണ്. മത്സരങ്ങള്‍ക്കാവശ്യമായ കായികോപകരണങ്ങള്‍ ബുധനാഴ്ച രാത്രിയോടെ മാങ്ങാട്ടുപറമ്ബിലെത്തി. ഫോട്ടോ ഫിനിഷ് ക്യാമറ, ത്രോയിനങ്ങളിലെ ദൂരമളക്കാനുള്ള ഇലക്‌ട്രോണിക് ഉപകരണം, ഫാള്‍സ് സ്റ്റാര്‍ട്ട് ഡിറ്റക്ടര്‍ സിസ്റ്റം തുടങ്ങിയവയും എത്തിക്കാനുണ്ട്. ഹരിതപെരുമാറ്റച്ചട്ടം പാലിച്ചാണ് മേളയ്ക്കാവശ്യമായ സൗകര്യങ്ങളൊരുക്കുന്നത്. സിന്തറ്റിക് ട്രാക്ക് 400 മീറ്ററുള്ള എട്ട് ട്രാക്കുകളാണ് സ്റ്റേഡിയത്തിലുള്ളത്. പുതുതായി നിര്‍മിച്ച ട്രാക്കായതിനാല്‍ മത്സരത്തിന് […]

Read More

ശബരിമല യുവതീപ്രവേശനം സംബന്ധിച്ച നിലവിലെ വിധിക്ക് സ്റ്റേ ഇല്ല.

പുനഃപരിശോധന ഹരജികള്‍ പരിശോധിക്കുന്നത് ഏഴംഗ ബഞ്ചിന് വിട്ടു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗൊയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞത്. 56 പുനഃപരിശോധനാ ഹരജികള്‍ അടക്കം 65 ഹരജികളാണ് അഞ്ചംഗ ഭരണഘടനാബെഞ്ചിന് മുന്നിലുളളത്.കഴിഞ്ഞ ഫെബ്രുവരി ആറിന് വാദം കേള്‍ക്കല്‍ പൂര്‍ത്തിയായ കേസിലാണ് 9 മാസത്തിന് ശേഷം ഭരണഘടനാ ബെഞ്ച് വിധി പറഞ്ഞിരിക്കുന്നത്. യുവതീപ്രവേശനത്തെ നേരത്തെ എതിര്‍ത്ത ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ബഞ്ചിലുണ്ട്. യുവതീ പ്രവേശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പൊതുവേദിയില്‍ തന്നെ വ്യക്‌തമാക്കിയിരുന്നു. ജസ്റ്റിസുമാരായ ആര്‍.എഫ് […]

Read More

മുഖ്യമന്ത്രി പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു

കട്ടപ്പനയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിക്കിടെ രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണു. സംസ്ഥാന സഹകരണ വാരാഘോഷത്തിന്റെ സംസ്ഥാനല ഉദ്ഘാടന ചടങ്ങിനിടെയാണ് സംഭവം. സെന്റ് ജോര്‍ജ് ഹാളിലാണ് മുഖ്യമന്ത്രി പങ്കെടുത്ത പരിപാടി നടന്നത്. പരിപാടി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പ്രസംഗിക്കുന്നിതിനിടെയാണ് ഹാളിനു പുറത്തെ, ടിന്‍ ഷീറ്റ്‌ കൊണ്ട് നിര്‍മിച്ച രജിസ്‌ട്രേഷന്‍ കൗണ്ടര്‍ തകര്‍ന്നുവീണത്. ഇതിനടിയില്‍പ്പെട്ട് ഒരാള്‍ക്ക് പരിക്കേറ്റു. പോലീസും നാട്ടുകാരും ചേര്‍ന്ന് ടിന്‍ഷീറ്റ് ഉയര്‍ത്തിമാറ്റി പരിക്കേറ്റയാളെ രക്ഷപ്പെടുത്തി. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈദ്യുത വകുപ്പ് മന്ത്രി എം.എം.മണി, സഹകരണ […]

Read More

ജിയോ 149 രൂപയുടെ പ്ലാനിന്റെ കാലാവധിയും ഡാറ്റയും കുറച്ചു

കാലാവധിയിലും ഡാറ്റയിലും കുറവുവരുത്തിയിട്ടുണ്ട്. നേരത്തെ 149 രൂപയുടെ പ്ലാനിന് 28 ദിവസത്തെ കാലാവധിയുണ്ടായിരുന്നു. 42 ജി.ബി ഡാറ്റയും ഉപയോഗിക്കാമായിരുന്നു. പുതുക്കിയ പ്ലാന്‍ പ്രകാരം കാലാവധി 24 ദിവസമായി കുറച്ചു. 36 ജി.ബി ഡാറ്റ മാത്രമെ സൗജന്യമായി ലഭിക്കൂ. മറ്റ് നെറ്റ് വര്‍ക്കുകളിലേയ്ക്ക് 300 മിനുട്ടി സൗജന്യവും ഇതോടൊപ്പം ലഭിക്കും.. ജിയോ ആപ്പുകള്‍ നിരക്കൊന്നും നല്‍കാതെ ഉപയോഗിക്കാമെന്നതിനൊപ്പം ദിനംപ്രതി 100 എസ്എംഎസുകളും സൗജന്യമാണ്. ജിയോയുമായി മത്സരത്തിലുള്ള കമ്പനിയുടെ സമാന പ്ലാനിന് 222 രൂപ നല്‍കണം. പക്ഷേ, 28 ദിവസം […]

Read More

5.4 ബില്ല്യണ്‍ അക്കൗണ്ടുകള്‍ നീക്കം ചെയ്‌ത്‌ ഫെയ്‌സ്ബുക്ക്

5.4 ബില്ല്യണ്‍ വ്യാജ അക്കൗണ്ടുകള്‍ നീക്കം ചെയ്ത് ഫെയ്‌സ്ബുക്ക്. ഫെസ്ബുക്ക് പുറത്തുവിട്ട ട്രാന്‍സ്പരന്‍സി റിപ്പോര്‍ട്ടിലാണ് ഈ കാര്യങ്ങള്‍ പറയുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിനുള്ളില്‍ വിദ്വേഷം ജനിപ്പിക്കുന്ന തരത്തിലുള്ള 11.4 ദശലക്ഷം പോസ്റ്റുകള്‍ ഫേസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ട്. ഇത് കൂടാതെ കുട്ടികളുടെ പോണ്‍ പ്രചരിപ്പിക്കുന്ന തരത്തിലുള്ള 11.6 ദശലക്ഷം പോസ്റ്റുകളും ഫെസ്ബുക്ക് നീക്കം ചെയ്തിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. 2020 ല്‍ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി ഫെസ്ബുക്ക് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാജവിവരങ്ങളും വാര്‍ത്തകളും പ്രചരിപ്പിക്കുന്നത് മുന്നില്‍ കണ്ടാണ് […]

Read More