കോവിഡ് വ്യാപനം, അതീവ ഗുരുതരം; രാജ്യത്ത് 3,68,147 പുതിയ രോഗബാധിതര്‍, മരണം 3417
ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം കുതിക്കുന്നു. 3,68,147 പേര്‍ക്കാണ് 24 മണിക്കൂറിനിടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചത്. പ്രതിദിനം രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 3000 കടക്കുകയും ചെയ്തു. 3417 പേര്‍ക്കാണ് 24 മണിക്കൂറിനിടെ കോവിഡ് മൂലം ജീവന്‍ നഷ്ടമായതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. അഞ്ചു സംസ്ഥാനങ്ങളിലാണ് രോഗബാധിതരുടെ എണ്ണം കൂടുതല്‍. മഹാരാഷ്ട്രയില്‍ 56647, കര്‍ണാടകയില്‍ 37,733, കേരളത്തില്‍ 31,959, ഉത്തര്‍പ്രദേശില്‍ 30,857 ആന്ധ്രപ്രദേശില്‍ 23,920 എന്നിങ്ങനെയാണ് കഴിഞ്ഞദിവസം കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം. 2,18,059 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ […]