Blog Post

Karanavars > News

വിധി, സുധര്‍മ്മയുടെ ആ കുഞ്ഞും പോയി, ആലപ്പുഴയില്‍ 71 കാരി പ്രസവിച്ച കുഞ്ഞ് മരിച്ചു

ആലപ്പുഴ : എഴുപത്തൊന്നുകാരി കൃത്രിമ ഗര്‍ഭധാരണത്തിലൂടെ പ്രസവിച്ച പെണ്‍കുഞ്ഞ് 45 ദിവസത്തെ സ്‌നേഹവാത്സല്യങ്ങള്‍ ഏറ്റുവാങ്ങി വിധിക്കു കീഴടങ്ങി. രാമപുരം എഴുകുളങ്ങര വീട്ടില്‍ റിട്ട.അധ്യാപിക സുധര്‍മ മാര്‍ച്ച്‌ 18ന് ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജന്മം നല്‍കിയ പെണ്‍കുഞ്ഞാണു മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് പാല്‍ തൊണ്ടയില്‍ കുടുങ്ങി അസ്വസ്ഥതയുണ്ടായ കുഞ്ഞിനെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി മരിച്ചു. ശസ്ത്രക്രിയയിലൂടെ ജനിച്ച കുഞ്ഞിനു തൂക്കവും പ്രതിരോധ ശക്തിയും കുറവായതിനാല്‍ 40 ദിവസം ആശുപത്രിയില്‍ നിരീക്ഷണത്തിലായിരുന്നു. ആരോഗ്യ സ്ഥിതി […]

Read More

തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: തമിഴ്നാട്ടില്‍ ഓക്സിജന്‍ കിട്ടാതെ 11 പേര്‍ക്ക് ദാരുണാന്ത്യം. സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളവരാണ് മരിച്ചത്. ചെങ്കല്‍പ്പേട്ട് സര്‍ക്കാര്‍ ആശുപത്രിയിലാണ് സംഭവം. എന്നാല്‍ പുലര്‍ച്ചെ രണ്ട് മണിക്കൂറോളം ഓക്സിജന്‍ ക്ഷാമം നേരിട്ടെന്ന് ബന്ധുക്കള്‍ പറയുന്നു. മരിച്ചവരില്‍ കൊവിഡ് ബാധിച്ച്‌ ചികിത്സയിലുള്ളവരും ഉള്‍പ്പെടുന്നു. അതേസമയം കര്‍ണാടകയിലും ഓക്സിജന്‍ ക്ഷാമം അതിരൂക്ഷമാണ്. ഇന്നലെ മാത്രം ബെംഗളുരുവിലെയും കലബുര്ഗിയിലെയും ആശുപത്രിയില്‍ ചികിത്സയിലുണ്ടായിരുന്ന ആറ് രോഗികള്‍ ശ്വാസം കിട്ടാതെ മരിച്ചു. നഗരത്തിലെ നിരവധി ആശുപത്രികള്‍ ഓക്സിജന്‍ അഭ്യര്‍ത്ഥന പുറത്തിറക്കിയതിനെ തുടര്‍ന്നാണ് പലയിടത്തും ഓക്സിജന്‍ സ്റ്റോക്കെത്തിയത്. മുഖ്യമന്ത്രിക്കും […]

Read More

പാലക്കാട് പരാജയപ്പെട്ടെങ്കിലും ശ്രീധരന്റെ ഓഫീസ് പൂട്ടില്ല

പാലക്കാട് : രാജ്യത്തിന് അഭിമാനാര്‍ഹമായ നിരവധി പദ്ധതികളില്‍ കൈയ്യൊപ്പ് പതിപ്പിച്ച ഇ ശ്രീധരന് പക്ഷേ തിരഞ്ഞെടുപ്പ് ഗോദായില്‍ ആദ്യ മത്സരത്തില്‍ പരാജയപ്പെടാനായിരുന്നു വിധി. തിരഞ്ഞെടുപ്പ് പ്രചരണത്തില്‍ മുഴുവന്‍ സമയവും പങ്കാളിയായിരുന്ന അദ്ദേഹം തിരഞ്ഞെടുപ്പ് കഴിഞ്ഞയുടന്‍ പാലക്കാട് പട്ടണത്തില്‍ എം എല്‍ എ ഓഫീസ് തുറന്നു എന്നതും വാര്‍ത്തയായിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍ അവസാന റൗണ്ട് വരെ വിജയ പ്രതീക്ഷ നിലനിര്‍ത്തിയ ശേഷമാണ് ശ്രീധരന്‍ കോണ്‍ഗ്രസിലെ ഷാഫി പറമ്ബിലിനോട് പരാജയം സമ്മതിച്ചത്. ഇതോടെ സമൂഹമാദ്ധ്യമങ്ങളില്‍ ശ്രീധരന്‍ തുറന്ന ഓഫീസിനെ കുറിച്ചായി […]

Read More

സെഞ്ച്വറി അടിക്കാനിറങ്ങി, ക്ലീന്‍ബൗള്‍ഡായി; ‘വന്‍തോല്‍വി’യായ നിരാശയില്‍ മുല്ലപ്പള്ളി

തിരുവനന്തപുരം: ‘സെഞ്ച്വറി’ അടിക്കാനിറങ്ങിയിട്ട് പൊരുതാന്‍ പോലുമാകാതെ കോണ്‍ഗ്രസും താനും ‘വന്‍തോല്‍വി’യായ നിരാശയില്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ശോകമൂകമായ ഇന്ദിരാഭവന്‍. വോട്ടെണ്ണുംമുമ്ബേ പരാജയം ഉറപ്പിച്ച കാഴ്ചകളും പ്രതികരണങ്ങളുമായിരുന്നു ഞായറാഴ്ച രാവിലെ മുതല്‍ കെപിസിസി ആസ്ഥാനത്ത്. വോട്ടെണ്ണല്‍ ആരംഭിക്കുമ്ബോള്‍ ഇന്ദിരാഭവനിലുണ്ടായിരുന്നത് ഏതാനും ജീവനക്കാരും ശൂരനാട് രാജശേഖരനും മാത്രം. പതിവ് ആളനക്കങ്ങളില്ല. ഫലം അറിയാന്‍ പ്രധാനഹാളിലെ ടിവി പോലും ഓണാക്കാന്‍ മെനക്കെട്ടില്ല. ഒമ്ബതരയോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഓഫീസിലെത്തി. പ്രചാരണ സമയത്ത് ‘‘യുഡിഎഫ് സെഞ്ച്വറി അടിക്കുമെന്നും അതിശക്തമായ യുഡിഎഫ് അനുകൂല തരംഗമെന്നും’’ […]

Read More

ഐ.പി.എല്ലില്‍ താരങ്ങള്‍ക്ക്​​ കോവിഡ്​; ഇന്നത്തെ കൊല്‍ക്കത്ത- ബാംഗ്ലൂര്‍ കളി മാറ്റി

മുംബൈ: കൊല്‍ക്കത്ത നൈറ്റ്​ ​റൈ​േഡഴ്​സ്​ താരങ്ങളായ സന്ദീപ്​ വാര്യറും വരുണ്‍ ചക്രവര്‍ത്തിയും കോവിഡ്​ പോസിറ്റീവായതോടെ ഇന്ത്യന്‍ പ്രിമിയര്‍ ലീഗില്‍ തിങ്കളാഴ്​ചത്തെ കളി നീട്ടി. കൊല്‍ക്കത്തയും ബാംഗ്ലൂരും തമ്മിലെ മത്സരമാണ്​ നീട്ടിവെച്ചത്​. കൊല്‍ക്കത്ത ക്യാമ്ബില്‍ പലര്‍ക്കും രോഗബാധ സംശയിക്കുന്നതായും ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. മലയാളി താരമാണ്​ സന്ദീപ്​ വാര്യര്‍. ചക്രവര്‍ത്തിയുടെ കോവിഡ്​ പരിശോധനാ ഫലം പൊസിറ്റീവ്​ ആണെന്ന്​ ഞായറാഴ്ച വൈകീട്ടാണ്​ വിവരം ലഭിച്ചത്​. പിന്നാലെ, സന്ദീപിന്‍റെ ഫലവും പോസിറ്റീവ്​ ആയി. തുടര്‍ന്ന്​ ടീമംഗങ്ങള്‍ ഐസൊലേഷനിലേക്ക്​ മാറുകയായിരുന്നു. ഇതിനകം പാതി […]

Read More

കഴക്കൂട്ടത്തെ തോല്‍വി; ബിജെപി നേതാക്കള്‍ കാലുവാരി, പൊട്ടിത്തെറിച്ച്‌ ശോഭ സുരേന്ദ്രന്‍

നിയമസഭ തെരഞ്ഞെടുപ്പിന് ശേഷം ബിജെപി നേതൃത്വത്തിനെതിരെ ശോഭ സുരേന്ദ്രന്‍ . തിരുവനന്തപുരം കഴക്കൂട്ടത്ത് ബിജെപി നേതാക്കള്‍ കാലുവാരിയെന്നാണ് ശോഭ സുരേന്ദ്രന്‍ പക്ഷത്തിന്‍റെ ആരോപണം. പ്രമുഖ നേതാവിനായി വോട്ട് മറിച്ചു. വി മുരളീധരനെ ഉന്നംവച്ചാണ് ആക്ഷേപം. ബിജെപിക്ക് ലഭിക്കേണ്ടിയിരുന്ന 5500 വോട്ട് മറിച്ചു. കഴിഞ്ഞ തവണ വി മുരളീധരന് ലഭിച്ചതിനേക്കാള്‍ 2500 വോട്ട് ശോഭ സുരേന്ദ്രന് കുറഞ്ഞു. പുതുതായി ചേര്‍ത്ത 3000 വോട്ടുകളും ബിഡിജെഎസ് വോട്ടും ചോര്‍ത്തിയെന്നാണ് ആരോപണം. 15 ഓളം നേതാക്കളെ മറ്റ് മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി […]

Read More

അടുത്ത ഞായറാഴ്‌ച വരെ സംസ്ഥാനത്ത് ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍; അനുമതി അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൊവ്വാഴ്‌ച മുതല്‍ ലോക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചു. കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ഞായറാഴ്‌ച വരെയാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുക. അവശ്യ വിഭാഗങ്ങള്‍ക്ക് മാത്രമാകും യാത്രാനുമതിയുണ്ടാകുക. നിയന്ത്രണങ്ങള്‍ ലംഘിക്കുന്നവര്‍ക്ക് എതിരെ ദുരന്തനിവാരണ നിയമപ്രകാരം കേസെടുക്കും പിഴയും ചുമത്തും. ശനി, ഞായര്‍ ദിവസങ്ങളിലുണ്ടായതിന് സമാനമായ നിയന്ത്രണങ്ങളാകും ഇനി ഞായറാഴ്‌ച വരെ ഉണ്ടാകുക. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാതെ പുറത്തിറങ്ങാനാകില്ല. മരുന്ന്, പഴം, പച്ചക്കറികള്‍, പാല്, മത്സ്യമാംസാദികള്‍ എന്നിവയുടെ കടകളും വര്‍ക്‌ഷോപ്പ്, വാഹനവുമായി ബന്ധപ്പെട്ട കടകള്‍, എന്നിവ ഒന്‍പത് മണിവരെ പ്രവര്‍ത്തിക്കാം. ബെവ്‌കോയും […]

Read More

നിങ്ങള്‍ ഇല്ലായിരുന്നില്ലെങ്കില്‍ ആ സീറ്റ്‌ തിരിച്ചുപിടിക്കാന്‍ പറ്റില്ലായിരുന്നു; രാജഗോപാലിന് നന്ദി അര്‍പ്പിച്ച്‌ ഇടത് പ്രവര്‍ത്തകര്‍

നേമത്തെ ബി ജെ പി തോല്‍വിക്കുള്ള കാരണങ്ങള്‍ അക്കമിട്ട് എഴുതിയിലാല്‍ രാജഗോപാലിന്റെ പേര് മാറ്റി നിര്‍ത്താനാവില്ല. തനിക്ക് ലഭിച്ചയത്ര വോട്ട് കുമ്മനം രാജശേഖരന്‍ നേമത്ത് പിടിക്കുമോ എന്ന് സംശയമുണ്ടെന്ന് തുറന്നടിച്ച രാജഗോപാലിന്റെ നാവില്‍ നിന്നും എതിരാളികള്‍ക്ക് ആഘോഷിക്കാന്‍ വേണ്ടത് പിന്നെയും ലഭിച്ചിരുന്നു. എന്നാല്‍ മുതിര്‍ന്ന നേതാവായതിനാല്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും അദ്ദേഹത്തെ തള്ളിപ്പറയാന്‍ ആരും രംഗത്ത് വന്നില്ലെന്ന് മാത്രം. ഒടുവില്‍ ഫലം വന്നപ്പോള്‍ രാജഗോപാലിന്റെ പ്രവചനം സത്യമാവുകയായിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്നശേഷം ബിജെപി ക്ക് വോട്ട് ചെയ്ത സമ്മതിദായകര്‍ക്ക് […]

Read More

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു; പരാതിയുമായി ബന്ധുക്കള്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന കൊവിഡ് രോഗിയുടെ മൃതദേഹം മാറി സംസ്കരിച്ചു. അതേസമയം മൃതദേഹം കാണാനില്ലെന്ന പരാതിയുമായി ബന്ധുക്കളെത്തി. നെയ്യാറ്റിന്‍കര സ്വദേശി പ്രസാദിന്റെ മൃതദേഹമാണ് കാണാതായത്. മെഡിക്കല്‍ കോളേജ് പൊലീസില്‍ പ്രസാദിന്റ ബന്ധുക്കള്‍ പരാതി നല്‍കി. മോര്‍ച്ചറിയില്‍ പ്രസാദ് എന്ന പേരില്‍ മറ്റൊരു മൃതദേഹം കൂടി ഉണ്ടായിരുന്നു. രണ്ട് പേരും കൊവിഡ്‌ പോസിറ്റീവ്‌ ആയിരുന്നു. ഇത് മാറി കൊണ്ട് പോയതാണെന്ന് മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചതായി കുടുംബം പറയുന്നു. മൃതദേഹം മാറി സംസ്കരിച്ചതായാണ് വിവരമെന്ന് […]

Read More

മുഖ്യമന്ത്രി തലസ്ഥാനത്തെത്തി; ഇന്ന് ഗവര്‍ണര്‍ക്ക് രാജിക്കത്ത് നല്‍കും

തി​രു​വ​ന​ന്ത​പു​രം: തെ​ര​ഞ്ഞെ​ടു​പ്പി​ലെ ച​രി​ത്ര വി​ജ​യ​ത്തി​നു പി​ന്നാ​ലെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ത​ല​സ്ഥാ​ന​ത്ത് തി​രി​ച്ചെ​ത്തി. ക​ണ്ണൂ​രി​ല്‍ നി​ന്ന് ഇ​ന്‍​ഡി​ഗോ വി​മാ​ന​ത്തി​ല്‍ ത​ല​സ്ഥാ​ന​ത്ത് എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ചീ​ഫ് സെ​ക്ര​ട്ട​റി വി.​എ​സ്. ജോ​യ് സ്വീ​ക​രി​ച്ചു. ഭാ​ര്യ​ക്കും കു​ടും​ബ​ത്തി​നു​മൊ​പ്പം മ​ന്ത്രി​മാ​രാ​യ കെ ​കെ ശൈ​ല​ജ, ഇ ​പി ജ​യ​രാ​ജ​ന്‍ എ​ന്നി​വ​രാ​ണ് മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള​ത്. കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി​യെ സ്വീ​ക​രി​ക്കാ​ന്‍ പാ​ര്‍​ട്ടി പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ത്തി​യി​രു​ന്നി​ല്ല. മു​ഖ്യ​മ​ന്ത്രി ഇ​ന്ന് ഗ​വ​ര്‍​ണ​റെ ക​ണ്ട് രാ​ജി സ​മ​ര്‍​പ്പി​ക്കു​മെ​ന്നാ​ണ് വി​വ​രം. ഉ​ച്ച​യ്ക്ക് 12ന് ​ആ​ണ് രാ​ജ്ഭ​വ​നി​ലെ​ത്തി അ​ദ്ദേ​ഹം ഗ​വ​ര്‍​ണ​റെ കാ​ണു​ക. […]

Read More