വായു മലിനീകരണം രൂക്ഷം: ഡൽഹിയിൽ തന്തൂരി അടുപ്പുകൾക്ക് നിരോധ
രാജ്യതലസ്ഥാനമായ ഡൽഹിയിലെ രൂക്ഷമായ വായു മലിനീകരണം കണക്കിലെടുത്ത് സംസ്ഥാന സർക്കാർ നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചു. നഗരത്തിലെ റസ്റ്റോറൻ്റുകളിലും ഹോട്ടലുകളിലും കൽക്കരി, വിറക് എന്നിവ ഉപയോഗിച്ച് പ്രവർത്തിക്കുന്ന തന്തൂരി അടുപ്പുകൾ നിരോധിച്ചുകൊണ്ടാണ് ഉത്തരവ്. വായുവിൻ്റെ ഗുണനിലവാരം അപകടകരമായ നിലയിൽ തുടരുന്ന സാഹചര്യത്തിലാണ് ഈ നടപടി. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിൻ്റെ ഭാഗമായിട്ടാണ് സർക്കാർ ഈ കർശന തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. തന്തൂരി അടുപ്പുകളിൽ നിന്നും പുറന്തള്ളുന്ന പുകയും കരിയും അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളുടെ (PM 2.5, PM 10) അളവ് ക്രമാതീതമായി വർദ്ധിപ്പിക്കുന്നു […]