തന്നെ പുറത്താക്കാന്‍ കെ സുധാകരന്‍ നീക്കം നടത്തി; കെ വി തോമസ്
കെ സുധാകരനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ വി തോമസ്. ഇങ്ങനെയൊരു നേതൃത്വം കേരളത്തിന് വേണോയെന്നും ആലോചിക്കണമെന്നും കെ സുധാകരനെതിരെ കെ വി തോമസ് തുറന്നടിച്ചു. തന്നെ പുറത്താക്കാന്‍ കെ സുധാകരന്‍ നീക്കം നടത്തി എന്നും 2018 മുതല്‍ തനിക്കെതിരെ കോണ്‍ഗ്രസിനകത്ത് കൂട്ടായ്മ രൂപപ്പെട്ടിട്ടുണ്ടെന്നും കെ വി തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ‘രാഷ്ട്രീയ കാര്യ സമിതി യോഗത്തിന് തന്നെ വിളിക്കാതിരുന്നത് മര്യാദകേടാണ്. തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ ഗൂഢ നീക്കം നടക്കുന്നുണ്ട്. 2018 മുതല്‍ തനിക്കെതിരെ കോണ്‍ഗ്രസിനകത്ത് […]