കേരളത്തിൽ 4348 നീരുറവകൾ കണ്ടെത്തി: ആദ്യ കണക്കെടുപ്പ് പൂർത്തിയായി
തീയതി: മാർച്ച് 23, 2026 സംസ്ഥാനത്ത് ആദ്യമായി നടത്തിയ നീരുറവകളുടെ കണക്കെടുപ്പിൽ 4348 നീരുറവകൾ കണ്ടെത്തി. കേരളത്തിൻ്റെ ജലസ്രോതസ്സുകളെക്കുറിച്ചുള്ള നിർണായക വിവരങ്ങളാണ് ഈ കണക്കെടുപ്പ് വഴി ലഭ്യമായത്. സംസ്ഥാന ഭൂവിനിയോഗ ബോർഡിന്റെ നേതൃത്വത്തിൽ, തദ്ദേശ സ്വയംഭരണ വകുപ്പിന്റെയും സെന്റർ ഫോർ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിന്റെയും (CWRDM) സഹകരണത്തോടെയാണ് നാല് മാസം നീണ്ട ഈ കണക്കെടുപ്പ് പൂർത്തിയാക്കിയത്. കേരളത്തിലെ എല്ലാ ജില്ലകളിലും നീരുറവകൾ കണ്ടെത്തിയിട്ടുണ്ട്. ഏറ്റവും കൂടുതൽ നീരുറവകൾ പാലക്കാട് ജില്ലയിലാണ്, 788 എണ്ണം. മലപ്പുറം […]