ആനക്കൊമ്പ് കേസ്: മോഹൻലാലിൻ്റെ കൈവശാവകാശ ലൈസൻസ് ഹൈക്കോടതി റദ്ദാക്കി
കൊച്ചി: പ്രമുഖ നടൻ മോഹൻലാലിന് തിരിച്ചടിയായി ആനക്കൊമ്പ് കേസിൽ ഹൈക്കോടതി വിധി. നടൻ്റെ ആനക്കൊമ്പ് കൈവശാവകാശ ലൈസൻസ് റദ്ദാക്കിയാണ് ഹൈക്കോടതി ഇന്ന് ഉത്തരവിട്ടത്. 2012-ൽ മോഹൻലാലിൻ്റെ തേവരയിലുള്ള വസതിയിൽ നിന്ന് നാല് ആനക്കൊമ്പുകൾ വനംവകുപ്പ് പിടിച്ചെടുത്തിരുന്നു. എന്നാൽ, പിന്നീട് അന്നത്തെ സർക്കാർ നിയമഭേദഗതിയിലൂടെ ആനക്കൊമ്പ് കൈവശം വെക്കാൻ അനുമതി നൽകി ഉത്തരവിറക്കുകയും കേസ് ഒത്തുതീർപ്പാക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സർക്കാർ നടപടിക്കെതിരെ പെരുമ്പാവൂർ സ്വദേശിയായ എ.എ. പൗലോസ് നൽകിയ ഹർജിയിലാണ് ഇപ്പോൾ ഹൈക്കോടതിയുടെ സുപ്രധാന വിധി വന്നിരിക്കുന്നത്. […]