ഓസ്കർ തിളക്കത്തിൽ ഇന്ത്യ; മികച്ച ചിത്രങ്ങളുടെ പട്ടികയിൽ ‘കാന്താര’യും ‘തൻവി ദ ഗ്രേറ്റും’
മുംബൈ: 98-ാമത് ഓസ്കർ പുരസ്‌കാരത്തിനായുള്ള മികച്ച ചിത്രങ്ങളുടെ പ്രാഥമിക യോഗ്യതാ പട്ടികയിൽ (Reminder List) ഇടംപിടിച്ച് രണ്ട് ഇന്ത്യൻ സിനിമകൾ. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത ‘കാന്താര: എ ലെജന്റ് ചാപ്റ്റർ-1’, അനുപം ഖേർ ഒരുക്കിയ ‘തൻവി ദ ഗ്രേറ്റ്’ എന്നീ ചിത്രങ്ങളാണ് അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ട 201 സിനിമകളുടെ പട്ടികയിൽ ഇടം നേടിയത്. ഇന്ത്യൻ സിനിമയ്ക്ക് ആഗോളതലത്തിൽ വീണ്ടും ശ്രദ്ധ നേടിക്കൊടുക്കുന്നതാണ് ഈ നേട്ടം. മികച്ച ചിത്രം (Best […]