നതാലി അല്ല, ഒടുവില്‍ ആ ‘സെമിത്തേരി പെൺകുട്ടി’ ആരെന്ന് വെളിപ്പെടുത്തി ഗീതു മോഹൻദാസ്
കൊച്ചി: കന്നഡ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ‘ടോക്സിക്: എ ഫെയറി ടെയിൽ ഫോർ ഗ്രൗൺ അപ്‌സ്’ (Toxic: A Fairy Tale for Grown-Ups) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഉയർന്ന പ്രധാന ചർച്ചയായിരുന്നു അതിലെ ദുരൂഹത നിറഞ്ഞ പെൺകുട്ടി. സെമിത്തേരിയുടെ പശ്ചാത്തലത്തിൽ ചിത്രീകരിച്ച ടീസറിൽ യഷിനൊപ്പം കാറിലിരിക്കുന്ന വിദേശ വനിത ആരാണെന്നറിയാൻ ആരാധകർക്കിടയിൽ വലിയ ആകാംക്ഷയുണ്ടായിരുന്നു. ഈ പെൺകുട്ടി ഹോളിവുഡ് താരം നതാലി ബേൺ […]