ഡേറ്റിംഗ് ആപ്പ് പ്രണയം ചതിയായി; മാതാപിതാക്കളെയും ജോലിയും ഉപേക്ഷിച്ച് കൊച്ചിയിലെത്തിയ യുവതിക്ക് ലക്ഷങ്ങൾ നഷ്ടമായി
കൊച്ചി: ഡേറ്റിംഗ് ആപ്പ് വഴി പരിചയപ്പെട്ട യുവാവിനെ വിശ്വസിച്ച് നാടും ജോലിയും ഉപേക്ഷിച്ചെത്തിയ കൊൽക്കത്ത സ്വദേശിനിയായ 23-കാരിക്ക് ലക്ഷങ്ങൾ നഷ്ടമായി. പ്രണയം നടിച്ച് യുവതിയെ കൊച്ചിയിലെത്തിച്ച യുവാവ്, പണവും സ്വർണ്ണാഭരണങ്ങളുമായി കടന്നുകളയുകയായിരുന്നു. കൊൽക്കത്തയിലെ പ്രമുഖ ഐടി കമ്പനിയിലെ ജോലിയും മാതാപിതാക്കളെയും ഉപേക്ഷിച്ചാണ് യുവതി യുവാവിനൊപ്പം ജീവിക്കാൻ കേരളത്തിലേക്ക് എത്തിയത്. മാസങ്ങൾക്ക് മുൻപ് ഡേറ്റിംഗ് ആപ്പ് വഴിയാണ് ഇരുവരും പരിചയപ്പെട്ടത്. താൻ കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണെന്നും ഒരുമിച്ച് താമസിക്കാമെന്നും യുവാവ് യുവതിയെ വിശ്വസിപ്പിച്ചു. ഇത് വിശ്വസിച്ച് മാസങ്ങൾക്കു മുൻപ് […]