പി.എസ്.സി ബുള്ളറ്റിനിലെ അച്ചടിപ്പിശക്; രാജേഷ് തില്ലങ്കേരിക്ക് പകരം അച്ചടിച്ചത് ആകാശ് തില്ലങ്കേരിയുടെ ചിത്രം
കേരളത്തിലെ ലക്ഷക്കണക്കിന് ഉദ്യോഗാർഥികൾ പരീക്ഷാ തയ്യാറെടുപ്പുകൾക്കായി ആശ്രയിക്കുന്ന ഔദ്യോഗിക പ്രസിദ്ധീകരണമായ ‘പി.എസ്.സി ബുള്ളറ്റിനി’ൽ സംഭവിച്ച ഗുരുതരമായ അച്ചടി പിശക് വലിയ വിവാദങ്ങൾക്ക് വഴിയൊരുക്കിയിരിക്കുകയാണ്. 2026 മെയ് 15-ന് പുറത്തിറങ്ങിയ ബുള്ളറ്റിനിലെ ‘സമകാലികം’ വിഭാഗത്തിലാണ് തികച്ചും അവിചാരിതമായ ഈ വീഴ്ച സംഭവിച്ചിരിക്കുന്നത്. കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് ജേതാവായ രാജേഷ് തില്ലങ്കേരിയുടെ ചിത്രത്തിന് പകരം, ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ ചിത്രമാണ് ബുള്ളറ്റിനിൽ അച്ചടിച്ചു വന്നത്. ഉണ്ണി കെ.ആർ സംവിധാനം ചെയ്ത ‘എ പ്രഗ്‌നന്റ് വിഡോ’ എന്ന […]