ദേശീയ രാഷ്ട്രീയം വിട്ട് എകെ ആന്റണി: നാളെ കേരളത്തിലേക്ക് മടങ്ങും, ഇനി തട്ടകം തിരുവനന്തപുരം
ദില്ലി: ദീര്‍ഘകാലത്തെ ദില്ലി കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് വിരാമം കുറിച്ചുകൊണ്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും എ ഐ സി സി അംഗവുമായ എകെ ആന്റണി കേരളത്തിലേക്ക് മടങ്ങുന്നു. ദേശീയ രാഷ്ട്രീയം അവസാനിപ്പിച്ച്‌ന നാളെ കേരളത്തിലേക്ക് തിരിക്കുമെന്ന് എകെ ആന്റണി തന്നെയാണ് അറിയിച്ചത്. തിരുവനന്തപുരം കേന്ദ്രീകരിച്ചായിരിക്കും തുടര്‍ന്നുള്ള നാളുകളില്‍ തന്റെ രാഷ്ട്രീയ പ്രവര്‍ത്തനമെന്നും, എന്നാല്‍ ഇതിന് പ്രത്യേക പദ്ധതികളില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ്, കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍, മുഖ്യമന്ത്രി, കേന്ദ്ര മന്ത്രി എന്നീ പദവികള്‍ വഹിച്ച […]