Blog Post

Karanavars > Articles by: admin

ബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ 13കാരിയെ പൊലീസ് ഉദ്യോഗസ്ഥന്‍ പീഡിപ്പിച്ചു

ലക്‌നൗ: ബലാത്സംഗത്തിനിരയായി പരാതി നല്‍കാനെത്തിയ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിച്ച്‌ പൊലീസ് ഉദ്യോഗസ്ഥന്‍.ഉത്തര്‍പ്രദേശ് ലളിത്പുരിലെ പൊലീസ് സ്റ്റേഷനിലാണു 13 വയസ്സുകാരി പീഡനത്തിനിരയായത്. സ്റ്റേഷന്‍ ഇന്‍ചാര്‍ജ് ഓഫിസറാണു പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്നാണ് ആരോപണമെന്നു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. പൊലീസുകാരനുള്‍പ്പെടെ നാലുപേര്‍ ചേര്‍ന്നു ക്രൂരമായി ബലാത്സംഗം ചെയ്‌തെന്ന പരാതി നല്‍കാന്‍ ബന്ധുവിനൊപ്പം സ്റ്റേഷനില്‍ എത്തിയതായിരുന്നു പെണ്‍കുട്ടി. ഈ സമയം അവിടെയുണ്ടായിരുന്ന സ്റ്റേഷന്‍ ഹൗസ് ഓഫിസറും പീഡകസംഘത്തിലെ അംഗവുമായ തിലക്ധാരി സരോജ് കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയായിരുന്നു. ക്രിമിനല്‍ കേസ് എടുത്തതിനു പിന്നാലെ […]

Read More

അംഗത്വഫീസായ ഒരു ലക്ഷം രൂപ തിരിച്ച്‌ തരേണ്ട, ഒന്ന് ഒഴിവാക്കി തരണം; അമ്മയുടെ അംഗത്വമൊഴിയാന്‍ ഹരീഷ് പേരടിയും

താരസംഘടന ‘അമ്മ‘(അസോസിയേഷന്‍ ഒഫ് മലയാളം മൂവി ആര്‍ട്ടിസ്റ്റ്)യിലെ പ്രാഥമിക അംഗത്വം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നടന്‍ ഹരീഷ് പേരടി.ക്രിമിനലുകളെ സംരക്ഷിക്കുന്ന, ഇത്രയും സ്ത്രീവിരുദ്ധമായ നിലപാടുകള്‍ തുടരുന്ന സംഘടനയില്‍ തുടരാന്‍ താത്പര്യമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമ്മയുടെ പ്രസിഡന്റ് മോഹന്‍ലാലിനും ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനും സംഘടനയിലെ മറ്റ് അംഗങ്ങള്‍ക്കുമാണ് ഹരീഷ് പേരടി ഫേസ്ബുക്കിലൂടെ തുറന്ന കത്ത് എഴുതിയിരിക്കുന്നത്. പ്രാഥമിക അംഗത്വത്തിനായി താന്‍ അടച്ച ഒരു ലക്ഷം രൂപ തിരിച്ചുതരേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം അമ്മയുടെ പ്രിയപ്പെട്ട പ്രസിഡഡന്റ്‌,സെക്രട്ടറി, മറ്റ് […]

Read More

ഷിഗെല്ല രോഗബാധ; കാസര്‍ഗോഡ് ജില്ലയില്‍ ജാഗ്രത

ഷിഗെല്ല രോഗബാധ വ്യാപന ആശങ്കയില്‍ കാസര്‍ഗോഡ് ജില്ല.ഷിഗെല്ല രോഗബാധ ആശങ്കയില്‍ ജാഗ്രതാ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ് രംഗത്ത്. നിലവില്‍ ചികിത്സയിലുള്ള മറ്റ് കുട്ടികള്‍ക്കും സമാന ലക്ഷണങ്ങളായതിനാല്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധയുണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതേസമയം ഭക്ഷ്യവിഷബാധയേറ്റ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളവരുടെ എണ്ണം 57 ആയി ഉയര്‍ന്നു. വയറിളക്കം, പനി, വയറുവേദന തുടങ്ങിയ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ഉടന്‍ ചികിത്സ തേടണമെന്നാണ് ആരോഗ്യ വകുപ്പ് നിര്‍ദേശിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ച നാല് കുട്ടികള്‍ക്ക് അനുഭവപ്പെട്ട സമാന ലക്ഷണങ്ങള്‍ തന്നെയാണ് നിലവില്‍ […]

Read More

40 പെണ്‍കുട്ടികളെ താന്‍ ലൗ ജിഹാദ് കെണിയില്‍ നിന്ന് രക്ഷിച്ചെന്ന് പി സി ജോര്‍ജ്

കോട്ടയം. ക്രിസ്ത്യന്‍ അസോസിയേഷന്‍ ആന്റ് അലൈന്‍സ് ഫോര്‍ സോഷ്യല്‍ ആക്ഷന്‍ (കാസ) നല്‍കിയ സ്വീകരണച്ചടങ്ങിനെത്തിയ പി.സി.ജോര്‍ജിനെ എ.ഐ.വൈ.എഫ്. കരിങ്കൊടി കാട്ടി. പ്രതിരോധിക്കാന്‍ ക്രിസ്ത്യന്‍ അസോസിയേഷനും ഹിന്ദു ഐക്യവേദി ബി.ജെ.പി പ്രവര്‍ത്തകരും നിലയുറപ്പിതോടെ സംഘര്‍ഷാവസ്ഥയായി. ഇന്നലെ വൈകിട്ട് 5നായിരുന്നു സംഭവം. ജോര്‍ജിന്റെ വാഹനം ശാസ്ത്രിറോഡിലേക്ക് കടക്കുമ്ബോള്‍ ഒരു വിഭാഗം എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. പൊലീസ് ഇവരെ തടഞ്ഞതോടെ ഹാളിന് മുന്നിലുള്ള ഗേറ്റില്‍ മറ്റൊരു സംഘമെത്തി കരിങ്കൊടി കാണിക്കുകയും വാഹനം തടയുകയും ചെയ്തു. ഇവരെയും പൊലീസ് നീക്കി. ഇതോടെ […]

Read More

ഷവോമി ഇന്ത്യയുടെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി

ഷവോമി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5551.27 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടു കെട്ടി. ചൈനീസ് മൊബൈല്‍ നിര്‍മാണ കമ്ബനിയായ ഷവോമിയുടെ ഉപവിഭാഗമാണിത് . 1999ലെ ഫെമ (ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്‍റ് ആക്‌ട്) നിയമ പ്രകാരമാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നടപടി സ്വീകരിച്ചിരിക്കുന്നത്. കമ്ബനി അനധികൃത പണമിടപാടുകള്‍ നടത്തിയെന്നാണ് ആരോപിക്കപ്പെട്ടിരിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ കമ്ബനിയുടെ അനധികൃത ഇടപാടുകള്‍ക്കെതിരെ ഇ.ഡി അന്വേഷണം തുടങ്ങിയിരുന്നു. 2014 ലാണ് കമ്ബനി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 2015 മുതല്‍ പണം അടയ്ക്കാന്‍ തുടങ്ങി. റോയല്‍റ്റിയുടെ […]

Read More

കോടതികളില്‍ പ്രാദേശിക ഭാഷകള്‍ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യം- പ്രധാനമന്ത്രി

ന്യൂഡെല്‍ഹി: കോടതികളില്‍ പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കേണ്ടത് പ്രാധാന്യമുള്ള വിഷയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.ഇതിലൂടെ രാജ്യത്തെ സാധാരണക്കാര്‍ക്കും കോടതി നടപടികള്‍ മനസിലാക്കാന്‍ കഴിയും. അതിലുള്ള അവരുടെ വിശ്വാസം വര്‍ധിക്കും. നീതിന്യായ പ്രക്രിയയിലുള്ള ജനങ്ങളുടെ അവകാശവും പങ്കാളിത്തവും ഇതിലൂടെ ശക്തിപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യാഭ്യാസത്തിലും പ്രാദേശിക ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നുണ്ടെന്നും മോദി പറഞ്ഞു. നിയമങ്ങളിലെ സങ്കീര്‍ണതകളെയും കാലഹരണപ്പെടലിനെയുംകുറിച്ചുൃ സംസാരിച്ച പ്രധാനമന്ത്രി അപ്രസക്തമായ 1800 നിയമങ്ങള്‍ 2015-ല്‍ തിരിച്ചറിഞ്ഞ ഗവണ്‍മെന്റ് 1450 നിയമങ്ങള്‍ ഇതിനകം റദ്ദാക്കിയതായും അറിയിച്ചു. ഇത്തരം 75 നിയമങ്ങള്‍ […]

Read More

വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കും, ഉപയോഗം കുറച്ച്‌ സഹകരിക്കണമെന്ന് മന്ത്രി

തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി നാളെയോടെ പരിഹരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണന്‍ കുട്ടി. വൈദ്യുതി ഉപയോഗം കുറച്ച്‌ ജനം സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആന്ധ്രയില്‍ നിന്ന് കൂടുതല്‍ വൈദ്യുതി സംസ്ഥാനത്ത് എത്തിക്കും. ഇതോടെ പ്രശ്നം പരിഹരിക്കാം. ജലവൈദ്യുത പദ്ധതികളാണ് സഹായകമാകുന്നത്. ജലവൈദ്യുത പദ്ധതികളെ അനാവശ്യമായി എതിര്‍ക്കരുത്. കല്‍ക്കരി കൊണ്ട് വൈദ്യുതി ഉണ്ടാക്കുമ്ബോള്‍ പരിസ്ഥിതി ദോഷത്തെക്കുറിച്ച്‌ ആരും ഒന്നും പറയുന്നില്ല. –മന്ത്രി പറഞ്ഞു. കെ.എസ്.ഇ.ബിയിലെ പ്രശ്നങ്ങള്‍ ഒരു കുടുംബത്തിലെ പ്രശ്നം പോലെയാണ്. അത് തീരും. എന്തിനാണ് അത് ഇങ്ങനെ […]

Read More

ഉത്തരസൂചിക പുനഃപരിശോധിക്കില്ല; ചില അധ്യാപകര്‍ പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുന്നു- ശിവന്‍കുട്ടി

തിരുവനന്തപുരം: പ്ലസ്ടു കെമിസ്ട്രി പരീക്ഷയുടെ ഉത്തരസൂചിക പുനഃപരിശോധിക്കില്ലെന്ന നിലപാടിലുറച്ച്‌ വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. ചില അധ്യാപകര്‍ ബോധപൂര്‍വം പ്രശ്‌നം വഷളാക്കാന്‍ ശ്രമിക്കുകയാണെന്ന് മന്ത്രി ആരോപിച്ചു. അതേസമയം, ചോദ്യക്കടലാസ് പോലെ കഠിനമായ ഈ ഉത്തരസൂചിക അനുസരിച്ചു മൂല്യനിര്‍ണയം നടത്തിയാല്‍ നല്ലൊരു വിഭാഗം വിദ്യാര്‍ഥികളും തോല്‍ക്കുമെന്നാണ് മൂല്യനിര്‍ണയത്തിനു നിയോഗിക്കപ്പെട്ട അധ്യാപകരുടെ വിമര്‍ശനം. എസ്സിഇആര്‍ടിയുടെ മേല്‍നോട്ടത്തില്‍ ചോദ്യക്കടലാസ് തയാറാക്കുന്നയാള്‍ തന്നെ ഉത്തരസൂചികയും നല്‍കാറുണ്ട്. ഇതു പരീക്ഷയ്ക്കു ശേഷം തിരഞ്ഞെടുത്ത അധ്യാപകരുടെ നേതൃത്വത്തില്‍ പരിശോധിക്കും. അങ്ങനെ അധ്യാപക സമിതി തയാറാക്കി നല്‍കുന്ന ഉത്തര സൂചികയാണ് […]

Read More

വിജയ് ബാബുവിന്റെ അറസ്റ്റിന് മുന്‍കൂര്‍ ജാമ്യാപേക്ഷ തടസ്സമല്ല: പൊലീസ് കമ്മീഷണര്‍

കൊച്ചി: ബലാത്സം​ഗ പരാതിയില്‍ നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരി​ഗണിക്കുന്നത് തടസമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച്‌ നാ​ഗരാജു പറഞ്ഞു.വിജയ് ബാബു കീഴടങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഹാജരാവാന്‍ ആവശ്യപ്പെട്ട് വിജയ് ബാബുവിന്റെ വീട്ടില്‍ നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. നടിയുടെ പരാതിയില്‍ അന്വേഷണത്തിന് കാലതാമസമുണ്ടായിട്ടില്ല. ഏപ്രില്‍ 22ന് പരാതി ലഭിച്ചു. അന്ന് തന്നെ കേസ് എടുക്കുകയും ചെയ്തു. അറസ്റ്റിനായി വിദേശത്തു പോവേണ്ടിവന്നാല്‍ പോവുമെന്നും കമ്മിഷണര്‍ പറഞ്ഞു.പുതിയ മീ ടൂ ആരോപണത്തില്‍ […]

Read More

‘മുസ്ലീങ്ങള്‍ ജനസംഖ്യ വര്‍ദ്ധിപ്പിച്ച്‌ ഇതൊരു മുസ്ലീം രാജ്യമാക്കി മാറ്റാന്‍ ശ്രമിക്കുന്നു’; പി സി ജോര്‍ജിന്റെ പ്രഭാഷണത്തിനെതിരെ പരാതിയുമായി യൂത്ത് ലീഗ്‌

കോഴിക്കോട്: മുസ്ലീം സമുദായത്തെ അധിക്ഷേപിച്ചെന്നാരോപിച്ച്‌ മുന്‍ എം എല്‍ എ പി സി ജോര്‍ജിനെതിരെ മുഖ്യമന്ത്രിക്കും ഡി ജി പിക്കും പരാതി നല്‍കി യൂത്ത് ലീഗ്.അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന്റെ ഉദ്ഘാടന പ്രസംഗത്തിലായിരുന്നു പി സി ജോര്‍ജിന്റെ വിവാദ പ്രസംഗം. പി സി ജോര്‍ജിനെതിരെ പരാതി നല്‍കിയ വിവരം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് ആണ് ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. പ്രസംഗത്തിലുടനീളം മുസ്ലീം സമുദായത്തെ വര്‍ഗീയമായി അധിക്ഷേപിക്കുകയും ബോധപൂര്‍വ്വം വര്‍ഗീയ ചേരിതിരിവ് സൃഷ്ടിക്കാന്‍ […]

Read More