Blog Post

Karanavars > Articles by: admin

വിജയ് ബാബുവിനെതിരെ സി സി ടി വി തെളിവുകള്‍ ലഭിച്ചു

കൊച്ചി | പീഡനക്കേസില്‍ നിര്‍മാതാവും നടനുമായ വിജയ് ബാബുവിനെതിരെ സി സി ടി വി ദൃശ്യങ്ങളടക്കമുള്ള കൂടുതല്‍ തെളിവുകള്‍ ലഭിച്ചതായി അന്വേഷണ സംഘം. അഞ്ചിടത്തുവെച്ച്‌ നടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് കണ്ടെത്തല്‍. പീഡനം നടന്ന ഹോട്ടലിലേക്ക് വിജയ് ബാബു വരുന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചു. ഹോട്ടലിലെ ജീവനക്കാരില്‍ നിന്നും പോലീസ് മൊഴിയെടുത്തു. അതേസമയം മുന്‍കൂര്‍ ജാമ്യം തേടി വിജയ് ബാബു ഇന്നു കോടതിയെ സമീപിക്കും. ഹൈക്കോടതിയുടെ അവധിക്കാല ബഞ്ചില്‍ അപേക്ഷ നല്‍കാനായി വിജയ് ബാബു […]

Read More

സംസ്ഥാനത്ത് ഇന്ന് വൈകിട്ട് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വൈകിട്ട് വൈദ്യുതി നിയന്ത്രണമേര്‍പ്പെടുത്തുമെന്ന് കെഎസ്‌ഇബി അറിയിച്ചു .കേന്ദ്രപൂളില്‍ നിന്നും കേരളത്തിന് ലഭിക്കേണ്ട വൈദ്യുതിയില്‍ കുറവുണ്ടാവുന്ന സാഹചര്യത്തിലാണ് ഇന്ന് വൈകിട്ട് 6.30 മുതല്‍ 11.30 വരെയുള്ള സമയത്ത് 15 മിനിറ്റ് വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്താന്‍ കെഎസ്‌ഇബി തീരുമാനിച്ചത്. അതേസമയം നഗരമേഖലകളേയും ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള അവശ്യസേവനമേഖലകളിലും വൈദ്യുതി നിയന്ത്രണം ഉണ്ടായിരിക്കില്ല. ഇന്ന് 4580 മെഗാവാട്ട് വൈദ്യുതിയാണ് ഇന്ന് രാത്രി വരെ സംസ്ഥാനത്തിന് വേണ്ടി വരിക എന്നാണ് കണക്ക്. എന്നാല്‍ കേരളത്തിന് വൈദ്യുതി നല്‍കുന്ന ജാര്‍ഖണ്ഡിലെ മൈഥോണ്‍ […]

Read More

ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് കെ.സി വേണുഗോപാല്‍

തിരുവനന്തപുരം: കേരള ചീഫ് സെക്രട്ടറിയുടെ ഗുജറാത്ത് സന്ദര്‍ശനം ദുരൂഹമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട ശേഷമാണ് ചീഫ് സെക്രട്ടറിയെ മുഖ്യമന്ത്രി അയച്ചതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. മോദിയുടെ പി.ആര്‍ പണി മുഖ്യമന്ത്രി ഏറ്റെടുക്കരുത്. ഈ വിഷയത്തില്‍ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി മറുപടി പറയണമെന്നും വേണുഗോപാല്‍ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ് അ​ട്ടി​മ​റി​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നു; ഉ​പ​വാ​സ സ​മ​ര​ത്തി​നൊ​രു​ങ്ങി ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍

കൊ​ച്ചി: ന​ട​ന്‍ ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സം സ​മ​രം ന​ട​ത്താ​നൊ​രു​ങ്ങു​ന്നു. ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​ട്ടി​മ​റി​ക്കാ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധി​ച്ചാ​ണ് ര​വീ​ന്ദ്ര​ന്‍ ഉ​പ​വാ​സ സ​മ​രം ന​ട​ത്തു​ന്ന​ത്. ഫ്ര​ണ്ട്‌​സ് ഓ​ഫ് പി.​ടി ആ​ന്‍​ഡ് നേ​ച്ച​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ളെ എ​റ​ണാ​കു​ളം ഗാ​ന്ധി സ്‌​ക്വ​യ​റി​ല്‍ ന​ട​ക്കു​ന്ന ഏ​ക​ദി​ന ഉ​പ​വാ​സ​ത്തി​ല്‍ സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക രം​ഗ​ത്തു​ള്ള​വ​രും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. അ​തി​ജീ​വി​ത​യ്ക്ക് നീ​തി വേ​ണം എ​ന്ന മു​ദ്രാ​വാ​ക്യ​മു​യ​ര്‍​ത്തി​യാ​ണ് പ്ര​തി​ഷേ​ധം. ച​ല​ച്ചി​ത്ര മേ​ഖ​ല​യി​ലു​ള്ള മ​റ്റാ​രെ​ങ്കി​ലും ഉ​പ​വാ​സ​ത്തി​ല്‍ പ​ങ്കെ​ടു​ക്കു​മോ എ​ന്ന് വ്യ​ക്ത​മ​ല്ല. രാ​വി​ലെ ഒ​ന്‍​പ​തി​ന് ആ​രം​ഭി​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി അ​ഡ്വ. എ. […]

Read More

ഇന്ധന നികുതി വര്‍ദ്ധനവ്;കേരളത്തെ പഴിച്ച പ്രധാനമന്ത്രിയുടെ നിലപാട് ഖേദകരം: മുഖ്യമന്ത്രി പിണറായി വിജയന്‍

ഇന്ധന നികുതി വര്‍ദ്ധനവില്‍ കേരളത്തെ പഴിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാട് ഖേദകരമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ആറ് വര്‍ഷത്തിനിടയില്‍ കേരളം ഇതുവരെയും നികുതി വര്‍ദ്ധിപ്പിച്ചിട്ടില്ല. വിലക്കയറ്റത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കേന്ദ്രത്തിനാണുള്ളത്. എന്നാല്‍ ഇത് സംസ്ഥാനങ്ങളുടെ മുകളില്‍ കെട്ടിവെയ്ക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഫെഡറല്‍ സംവിധാനത്തില്‍ ഇത് ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണ്. ഇന്ധനവില പിടിച്ചുനിര്‍ത്താന്‍ കേന്ദ്രം ഉടനടി നടപടികള്‍ സ്വീകരിക്കണം. ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ ഇല്ലാതാക്കണമെന്നും ഇതിന് കേന്ദ്രം അടിയന്തരമായി ഇടപെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി […]

Read More

എയര്‍ ഏഷ്യ ഏറ്റെടുക്കാനൊരുങ്ങി എയര്‍ ഇന്ത്യ

മുംബൈ: എയര്‍ ഏഷ്യ ഇന്ത്യയുടെ 16.33% ഓഹരി എയര്‍ ഇന്ത്യ വാങ്ങുന്നു. ഇത് സംബന്ധിച്ച്‌ കോമ്ബറ്റീഷന്‍ കമ്മീഷന് എയര്‍ ഇന്ത്യ അപേക്ഷ നല്‍കി.ഇതോടെ എയര്‍ലൈന്‍ സര്‍വീസ് മേഖല വിപുലീകരിക്കാനുള്ള ടാറ്റ സണ്‍സിന്റെ തീരുമാനം യഥാര്‍ത്ഥ്യമാവുകയാണ്. എയര്‍ ഏഷ്യ കൂടി ഏറ്റെടുക്കുന്നതോടെ ടാറ്റയുടെ കീഴില്‍ സര്‍വീസ് നടത്തുന്ന എയര്‍ ലൈന്‍ കമ്ബനികളുടെ എണ്ണം നാലാകും. നിലവില്‍ എയര്‍ ഇന്ത്യ, വിസ്താര, ഇന്‍ഡിഗോ എന്നിവയാണ് മറ്റു കമ്ബനികള്‍. മലേഷ്യന്‍ കമ്ബനിയായ എയര്‍ ഏഷ്യ ഇന്ത്യയില്‍ സര്‍വീസ് തുടങ്ങി ഒമ്ബത് വര്‍ഷത്തിനു […]

Read More

തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം; കണ്ണൂരില്‍ കല്ലിടല്‍, സംഘര്‍ഷം, അറസ്റ്റ്

കണ്ണൂര്‍: തിരുവനന്തപുരത്ത് സില്‍വര്‍ ലൈന്‍ സംവാദം പുരോഗമിക്കുന്നതിനിടെ കണ്ണൂരില്‍ കല്ലിടല്‍ സംഘര്‍ഷം. ജനവാസ മേഖലയിലാണ് കല്ലിടല്‍.പ്രതിഷേധക്കാരെ പൊലിസ് അറസ്റ്റ് ചെയ്ത് നീക്കി. കല്ലിടല്‍ നടന്ന വീടിന്റെ ഉടമയേയും മകനേയും അറസ്റ്റ് ചെയ്യാനും ശ്രമം നടന്നു. തുടര്‍ന്ന് വീട്ടിലെ സ്ത്രീകളും മറ്റുനാട്ടുകാരും പ്രതിഷേധിച്ചതോടെ ഇവരെ വിട്ടയച്ചു. അതേസമയം കെ റെയില്‍ സംഘടിപ്പിക്കുന്ന സില്‍വര്‍ലൈന്‍ സംവാദം ഹോട്ടല്‍ താജ് വിവാന്തയില്‍ ആരംഭിച്ചു. റെയില്‍വേ ബോര്‍ഡ് മുന്‍ അംഗം സുബോധ് ജെയിന്‍, സാങ്കേതിക സര്‍വ്വകലാശാല മുന്‍ വിസി ഡോ. കുഞ്ചെറിയ ,തിരുവനന്തപുരം […]

Read More

രേണു രാജും ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി

ചോറ്റാനിക്കര: ആലപ്പുഴ ജില്ലാ കളക്ടര്‍ ഡോ. രേണു രാജും ആരോഗ്യവകുപ്പ് ജോയിന്റ് സെക്രട്ടറി ഡോ. ശ്രീറാം വെങ്കിട്ടരാമനും വിവാഹിതരായി.ചോറ്റാനിക്കര ദേവീക്ഷേത്രത്തിന് സമീപമുള്ള ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ശ്രീറാമിന്റെ ആദ്യ വിവാഹവും രേണുവിന്റെ രണ്ടാം വിവാഹവുമാണ്. ഇരുവരും എം ബി ബി എസ് ബിരുദധാരികളാണ്. കൂടാതെ രണ്ടാം റാങ്കോടെയാണ് സിവില്‍ സര്‍വീസ് നേടിയതെന്ന പ്രത്യേകതയുമുണ്ട്. തങ്ങള്‍ വിവാഹിതരാവുകയാണെന്ന വിവരം ദിവസങ്ങള്‍ക്ക് മുമ്ബാണ് ഇവര്‍ പുറത്തുവിട്ടത്. 2015ലാണ് രേണുരാജ് സിവില്‍ സര്‍വീസ് പരീക്ഷ […]

Read More

വിജയ്ബാബുവിനെതിരെ തെളിവുണ്ടെന്ന് പൊലീസ്; ഹോട്ടലിലും ഫ്ലാറ്റിലും പരിശോധന നടത്തും

കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരെയുള്ള ബലാത്സംഗക്കേസിന് പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു.കേസില്‍ പ്രാഥമിക അന്വേഷണ നടപടികളെല്ലാം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനി കുറച്ച്‌ സ്ഥലങ്ങളില്‍ കൂടി തെളിവെടുപ്പ് നടക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുവതിയെ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയ ഫ്ളാറ്റിലും ഹോട്ടലിലുമാണ് പരിശോധന നടത്തുക. അതേസമയം, പീഡനക്കേസില്‍ പ്രതിയായ നടന്‍ വിജയ് ബാബുവിനെതിരെ വിമാനത്താവളങ്ങളില്‍ അടക്കം ഉടന്‍ ലുക്ക്‌ഔട്ട്‌ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. വിമാനത്താവളങ്ങള്‍ വഴി പുറത്തേക്ക് കടക്കാന്‍ ശ്രമിച്ചാല്‍ അറസ്റ്റ് രേഖപ്പെടുത്തുന്നതിന് വേണ്ടിയാണ് സര്‍ക്കുലര്‍ […]

Read More

മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരന്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: മലബാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ യാത്രക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.ട്രെയിനിലെ ഭിന്നശേഷിക്കാരുടെ കോചില്‍ ശുചിമുറിയില്‍ കൈലിയില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. മരിച്ചയാള്‍ക്ക് 50 വയസ് തോന്നിക്കും. മംഗലാപുരം–തിരുവനന്തപുരം മലബാര്‍ എക്‌സ്പ്രസില്‍ കരുനാഗപ്പള്ളിക്കും കായംകുളത്തിനുമിടയില്‍ വച്ച്‌ മറ്റൊരു യാത്രക്കാരനാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തെ തുടര്‍ന്ന് ട്രെയിന്‍ ഒരുമണിക്കൂര്‍ കൊല്ലത്ത് നിര്‍ത്തിയിടേണ്ടി വന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ചറിയിലേക്ക് മാറ്റി.

Read More