Blog Post

Karanavars > Articles by: admin

നിയമലംഘനങ്ങളുടെ കൂത്തരങ്ങായി ടൂറിസ്റ്റ് ബസ്സുകള്‍;വിനോദയാത്രക്കിടെ ബസിന് മുകളില്‍ പൂത്തിരിയും പടക്കവും കത്തിച്ച്‌ വിദ്യാര്‍ഥികള്‍

കോഴിക്കോട്:ടൂറിസ്റ്റ് ബസുകള്‍ക്കെതിരേ നടപടി ശക്തമാകുന്നതിനിടയിലും ബസുകളിലെ സാഹസിക ആഘോഷങ്ങള്‍ തുടര്‍ക്കഥയാവുകയാണ്.പിറന്നാള്‍ ആഘോഷത്തിന്റെ ഭാഗമായി ബസിന്റെ മുകളില്‍ കയറിനിന്ന് പടക്കവും പൂത്തിരിയും മറ്റും കത്തിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. കോഴിക്കോട് ജില്ലയിലെ കോരങ്ങാട് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍നിന്ന് വിനോദയാത്രയ്ക്ക് പോയ കുട്ടികളാണ് ബസിന് മുകളില്‍വെച്ച്‌ പടക്കം പൊട്ടിച്ചും പൂത്തിരി കത്തിച്ചുംഅപകടകരമായ രീതിയില്‍ പിറന്നാള്‍ ആഘോഷം നടത്തിയത്. സ്‌കൂളില്‍ നിന്ന് ബെംഗളൂരുവിലേക്കുള്ള യാത്രമധ്യേ ഡിസംബര്‍ ഒന്നാം തീയതിയാണ് ഈ വഴിവിട്ട ആഘോഷം അരങ്ങേറിയത്. അതേസമയം, സംസ്ഥാനത്തെ ടൂറിസ്റ്റ് ബസുകള്‍ നിയമലംഘനങ്ങളുടെ […]

Read More

ഉന്നാവ് പെണ്‍കുട്ടിയുടെ മരണം; ആറ് പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ന്യൂഡല്‍ഹി : കൂട്ട ബലാത്സംഗത്തിന് ഇരയായി മരണത്തിന് കീഴടങ്ങേണ്ടി വന്ന ഉന്നാവിലെ പെണ്‍കുട്ടിക്ക് നീതി വൈകി ലഭിക്കുന്നു. സംഭവത്തില്‍ ഭാടിന്‍ ഖേഡയ്ക്ക് സമീപമുള്ള ബീഹാര്‍ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. മൂന്ന് ഇന്‍സ്പെക്ടര്‍മാരും മൂന്ന് കോണ്‍സ്റ്റബിള്‍മാരുമാണ് സസ്‌പെന്‍ഷന്‍ നടപടികള്‍ നേരിട്ടത്. പെണ്‍കുട്ടിയെ പ്രതികള്‍ തീയിട്ട് കൊലപ്പെടുത്തിയ സമയം പൊലീസ് സ്റ്റേഷനില്‍ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നവരാണ് ആറ് പേരും. എസ്പി വിക്രാന്ത് വീരാണ് സസ്‌പെന്‍ഷന്‍ ഉത്തരവിട്ടത്. പ്രതികളില്‍ നിന്ന് പെണ്‍കുട്ടിക്ക് ഭീഷണിയുണ്ടായിരുന്ന കാര്യം പൊലീസിനെ അറിയിച്ചിട്ടും സംരക്ഷണത്തിനായി ഒന്നുംതന്നെ […]

Read More

ഡല്‍ഹിയില്‍ 43 പേര്‍ വെന്തുമരിച്ച കെട്ടിടത്തില്‍ വീണ്ടും തീപിടുത്തം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വീണ്ടും തീപിടുത്തം. അനാജ് മണ്ഡിയില്‍ ഇന്നലെ തീപിടുത്തമുണ്ടായ അതേ കെട്ടിടത്തിലാണ് തീ പടര്‍ന്നിരിക്കുന്നത്. നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സ് എത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുകയാണ്. അനാജ് മണ്ഡിയിലെ റാണി ഝാന്‍സി റോഡിലാണ് കെട്ടിടം. ഇന്നലെ ഉണ്ടായ തീപിടുത്തത്തില്‍ 43 പേര്‍ മരിച്ചു. സ്‌കൂള്‍ ബാഗുകള്‍ നിര്‍മ്മിച്ചിരുന്ന കെട്ടിടത്തിലുണ്ടായ തീ സമീപത്തുള്ള വീടുകളിലേക്ക് പടര്‍ന്നുപിടിക്കുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു സംഭവം. പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷാപ്രവര്‍ത്തനത്തിന് എത്തിയവരടക്കം കുഴഞ്ഞുവീണുമരിച്ചു.

Read More

വീക്കെൻഡ് സ്പെഷൽ കപ്പ–മീൻ കട്​ലെറ്റ്

ചേരുവകൾ (1) കപ്പ മഞ്ഞൾപൊടിയും ഉപ്പുമിട്ടു നന്നായി വേവിച്ച് ഊറ്റിയെടുത്ത് ഉടച്ചെടുത്തത് : അര കി.ഗ്രാം (2) മുള്ളുകുറഞ്ഞ അയക്കൂറ, ആവോലി സ്രാവ് അല്ലെങ്കിൽ വലിയ അയില കുറച്ചു മുളകുപൊടി, മഞ്ഞൾപൊടി, ചെറുനാരങ്ങയുടെ നീര്, ഉപ്പ് ചേർ‌ത്ത് വേവിച്ച് സ്പൂൺകൊണ്ട് മുള്ളു നീക്കിക്കളഞ്ഞെടുക്കണം. ചെറിയ മുള്ളുപ്ലക്കറെടുത്ത് പെറുക്കിയും കളയാം: 350–400 ഗ്രാം (3) ഇഞ്ചി, വെളുത്തുള്ളി പൊടിയായരിഞ്ഞത് : ഒന്നര ടേബിൾസ്പൂൺ (4) സവാള ചെറുതായരിഞ്ഞത് : മുക്കാൽ കപ്പ് (5) കാരറ്റ്, തക്കാളി പൊടിയായി അരിഞ്ഞത് […]

Read More

മലബാറിലെ കക്കറൊട്ടിയും കുഞ്ഞിപ്പത്തലും

ചേരുവകൾ മട്ടൺ – 750 ഗ്രാം മഞ്ഞൾപൊടി – അര ടീസ്പൂൺ മുളകുപൊടി – ഒരു ടീസ്പൂൺ ഉപ്പ് – പാകത്തിന് വെളിച്ചെണ്ണ – രണ്ടു ടേബിൾ സ്പൂൺ നെയ്യ് – ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി, ഇഞ്ചി (പൊടിയായി അരിഞ്ഞത്) – ഒരു ടേബിൾ സ്പൂൺ കറിവേപ്പില – രണ്ടു തണ്ട് സവാള– നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ് ചുവന്നുള്ളി നീളത്തിൽ അരിഞ്ഞത് – ഒരു കപ്പ് പച്ചമുളക് നീളത്തിൽ അരിഞ്ഞത് – മൂന്നെണ്ണം […]

Read More

വീട്ടില്‍ അതിക്രമിച്ചു കയറി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസിലെ പ്രതി ‘സ്ഥിരം പുള്ളി’

20കോട്ടയം: കാഞ്ഞിരപ്പള്ളിയില്‍ വീട്ടില്‍ കുടിക്കാന്‍ വെള്ളം ചോദിച്ചെത്തി എട്ടാംക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് പിടികൂടിയ യുവാവ് പ്രദേശത്തെ ‘സ്ഥിരംപുള്ളി‘. ഇയാള്‍ മോഷണക്കേസുകളിലും പ്രതിയാണ്. കാഞ്ഞിരപ്പള്ളി കരിമ്ബുകയം സ്വദേശി അരുണ്‍ സുരേഷിനെ ഇന്ന് പുലര്‍ച്ചെയാണ് ആനക്കല്ലില്‍നിന്നു സ്‌പെഷല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ കസ്റ്റഡിയില്‍ എടുത്തത്. സംഭവത്തിനുശഷം ഒളിവിലായിരുന്ന അരുണിനു വേണ്ടി പൊലീസ് ഇന്നലെ മുതല്‍ തെരച്ചിലിലായിരുന്നു. വ്യാഴാഴ്ച വൈകിട്ട് നാലുമണിയോടെയായിരുന്നു സംഭവം. എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടി സ്‌കൂള്‍ വിട്ടെത്തിയ സമയത്തു വീട്ടില്‍ മറ്റാരുമുണ്ടായിരുന്നില്ല. അമ്മ ജോലിക്കു പോയിരുന്നു, രണ്ടു […]

Read More

ഒരു കപ്പ് തൈരില്‍ താരന് പരിഹാരം

പലരുടെയും ഉറക്കം കെടുത്തുന്ന ഒന്നാണ് തലയിലെ താരന്‍. താരനെ പമ്ബ കടത്താന്‍ പല വഴികളും പരീക്ഷിച്ച്‌ മടുത്തെങ്കില്‍ ഇതാ നിങ്ങള്‍ക്കൊരു പരിഹാരം. c. മുടി കഴുകി ശിരോചര്‍മത്തില്‍ തൈരു തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം. മുടി മൃദുവാകുകയും ചെയ്യും. ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ […]

Read More

ആറ് വയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു; പത്തൊമ്ബതുകാരന്‍ അറസ്റ്റില്‍

കൊല്‍ക്കത്ത: ആറുവയസുകാരിയെ ബാത്ത്റൂമില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ അയല്‍വാസിയായ പത്തൊമ്ബതുകാരന്‍ അറസ്റ്റില്‍. കൊല്‍ക്കത്ത ഗാര്‍ഡന്‍ റീച്ച്‌ തര്‍ത്താല റോഡിലെ കെട്ടിടത്തില്‍ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. കെട്ടിടത്തിന്റെ ഒന്നാംനിലയിലെ ബാത്ത്റൂമിനകത്ത് പെണ്‍കുട്ടിയെ പൂട്ടിയിട്ടശേഷമാണ് യുവാവ് കുട്ടിയെ പീഡിപ്പിച്ചത്.സംഭവത്തില്‍ പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോക്സോ നിയമപ്രകാരം യുവാവിനെതിരെ കേസെടുത്തതായും പെണ്‍കുട്ടിയുടെ വൈദ്യപരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും പോലീസ് അറിയിച്ചു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും പോലീസ് വ്യക്തമാക്കി.

Read More

ഉള്ളി കുറഞ്ഞ വിലയ്ക്ക് വിറ്റു; കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച്‌ തിന്ന് യുവാവ്

ഉള്ളിവില വര്‍ദ്ധനവിന് എതിരെ പ്രതിഷേധിക്കാന്‍ കുറഞ്ഞ വിലയ്ക്ക് ഉള്ളി വിറ്റ കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ ഒരു യുവാവ് കടിച്ചുമുറിച്ചെടുത്തതായി പരാതി. നൈനിറ്റാളില്‍ ഉള്ളി വിറ്റ് പ്രതിഷേധിക്കവെയാണ് സംഭവം. ബിജെപി അണിയാണ് തന്റെ വിരല്‍ കടിച്ചെടുത്തതെന്നാണ് കോണ്‍ഗ്രസ് നേതാവിന്റെ ആരോപണം. എന്നാല്‍ പ്രതിക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധവുമില്ലെന്ന് ബിജെപി വ്യക്തമാക്കി. പ്രതിഷേധിക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അസഭ്യം വിളിച്ച മനീഷ് ബിഷ്ത് എന്നയാളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ച കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി നന്ദന്‍ മെഹ്‌റയ്ക്കാണ് വിരല്‍ പോയിക്കിട്ടിയത്. പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടെ വിരലില്‍ […]

Read More

കൊമ്ബനെ കുടുക്കി മോട്ടോര്‍ വാഹനവകുപ്പ്

കാതടപ്പിക്കുന്ന ശബ്ദസംവിധാനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകശസംവിധാനവും ഘടിപ്പിച്ച ടൂറിസ്റ്റ് ബസ് മോട്ടോര്‍ വാഹനവകുപ്പ് പിടിച്ചെടുത്തു.പന്തളത്തു നിന്ന് വക്കത്ത് എത്തി അവിടെ നിന്ന് ശബരിമലയിലേക്ക് തീര്‍ഥാടകരുമായി പോകേണ്ട ബസാണ് വാഹനവകുപ്പിന്റെ ഓപ്പറേഷന്‍ തണ്ടറിന്റെ ഭാഗമായിയാണ് ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തത്.ബസ് പരിശോധന നടത്തിയതിന് ശേഷം നിയമവിരുദ്ധമായാണ് പ്രകാശ സംവിധാനങ്ങള്‍ ഘടിപ്പിച്ചിരിക്കുന്നതെന്നും ഇത് കൂടാതെ ബസിന്റെ ബോഡി ചട്ടത്തിനു വിരുദ്ധമായാണ് നിര്‍മാണം നടത്തിയത് എന്ന് വാഹന വകുപ്പ് കണ്ടെത്തി.ബസിനെ വരവേല്‍ക്കാന്‍ ഒപ്പം ചെണ്ടമേളവും ബൈക്ക് റാലി തുടങ്ങിയ വലിയ ഘോഷയാത്ര സ്ഥലത്ത് ഒരുക്കിയിരുന്നു. ഇത് […]

Read More