Blog Post

Karanavars > Articles by: admin

പള്ളികളില്‍ പതാക ഉയര്‍ത്തും, ഭരണഘടനയുടെ ആമുഖം വായിക്കും; ചരിത്രത്തില്‍ ആദ്യം

കോഴിക്കോട്: വഖഫിന് കീഴിലുള്ള കേരളത്തിലെ എല്ലാ പള്ളികളിലും റിപ്പബ്ലിക്ക് ദിനത്തില്‍ ദേശീയ പതാക ഉയര്‍ത്തണമെന്ന് വഖഫ് ബോര്‍ഡ്. ഇതു കൂടാതെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്നും ഭരണഘടനാ സംരക്ഷണ പ്രതിജ്ഞയെടുക്കണമെന്നും നിര്‍ദേശമുണ്ട്. അതേസമയം, റിപ്പബ്ലിക്ക് ദിനത്തില്‍ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന് ലത്തീന്‍ കത്തോലിക്ക മെത്രാന്‍ സമിതിയും ആഹ്വാനം ചെയ്തിട്ടുണ്ട്. നാളത്തെ ദിനം ഭരണഘടനാ സംരക്ഷണാ ദിനമായി ആചരിക്കാനാണ് ലത്തീന്‍ സഭയുടെ തീരുമാനം. പൗരത്വ നിയമ ഭേദഗതിയില്‍ ആശങ്ക രേഖപ്പെടുത്തുന്ന ഇടയ ലേഖനവും പള്ളികളില്‍ നാളെ വായിക്കും. നാളെയാണ് പൗരത്വ […]

Read More

മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയതിന് സെന്‍കുമാറിനെതിരെ കേസെടുത്തു

തിരുവനന്തപുരം: വാര്‍ത്താസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകനെ ഭീഷണിപ്പെടുത്തിയ മുന്‍ ഡി.ജി.പി ടി.പി. സെന്‍കുമാറിനെതിരെ കേസെടുത്തു. സെന്‍കുമാര്‍, സുഭാഷ് വാസു എന്നിവര്‍ ഉള്‍പ്പടെ 10 പേര്‍ക്കെതിരെയാണ് തിരുവനന്തപുരം കന്‍റോണ്‍മെന്‍റ് പൊലീസ് എഫ്.ഐ.ആര്‍ തയാറാക്കിയത്. തിരുവനന്തപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് കടവില്‍ റഷീദ് എന്ന മാധ്യമപ്രവര്‍ത്തകനെ സെന്‍കുമാര്‍ അപമാനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തത്. മാധ്യമപ്രവര്‍ത്തകന്‍ മദ്യപിച്ചിട്ടുണ്ടെന്നും സെന്‍കുമാര്‍ പറഞ്ഞിരുന്നു. സെന്‍കുമാറിനൊപ്പമുണ്ടായിരുന്നവര്‍ മാധ്യമപ്രവര്‍ത്തകനെ കൈയേറ്റം ചെയ്യാനും പുറത്താക്കാനും ശ്രമിച്ചു. മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടാണ് റഷീദിനെ കൈയേറ്റം ചെയ്യുന്നത് തടഞ്ഞത്. സെന്‍കുമാറിനെ ഡി.ജി.പിയാക്കിയത് അബദ്ധമായിരുന്നെന്ന രമേശ് ചെന്നിത്തലയുടെ […]

Read More

വീണ്ടും ബന്ധു നിയമനം: സിഡിറ്റ് ഡയറക്ടര്‍ ആയി ടിഎന്‍ സീമയുടെ ഭര്‍ത്താവ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ബന്ധുനിയമന വിവാദം. സി.പി.ഐ.എം സംസ്ഥാന സമിതിയംഗം ടി.എന്‍.സീമയുടെ ഭര്‍ത്താവ് ജി.ജയരാജിനെ സിഡിറ്റ് ഡയറക്ടറായി നിയമിച്ചു. ജയരാജിന് മതിയായ യോഗ്യതയില്ലെന്ന് കാണിച്ച്‌ ജീവനക്കാരുടെ സംഘടനകള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ പരാതി അവഗണിച്ചാണ് നിയമനമെന്നാണ് വിവരം. പുനര്‍നിയമന വ്യവസ്ഥ പ്രകാരം ജി. ജയരാജിനെ ഒരു വര്‍ഷത്തേക്ക് നിയമിക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഉത്തരവിറങ്ങിയതിന്‍റെ അടിസ്ഥാനത്തില്‍ ജയരാജ് ഇന്നലെ ഡയറക്ടറായി ചുമതലയേറ്റു. പ്രവൃത്തിപരിചയവും സ്ഥാപനത്തിന്‍റെ പ്രവര്‍ത്തനമേഖലയിലുള്ള അറിവും കണക്കിലെടുത്താണ് നിയമനമെന്നാണ് ഉത്തരവില്‍ വിശദീകരിച്ചിരിക്കുന്നത്. ജയരാജ് രജിസ്ട്രാര്‍ ആയിരുന്ന കാലത്താണ് സിഡിറ്റിന്‍റെ സുപ്രധാന […]

Read More

പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സം​ഗത്തിനിരയാക്കിയ യുവാവിന് 20 വര്‍ഷം തടവ്

ഒ‍ഡീഷ: പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ ബലാത്സംഗത്തിന് ഇരയാക്കിയ സംഭവത്തില്‍ യുവാവിന് ഇരുപത് വര്‍ഷം തടവ്. ഇയാള്‍ക്ക് 40,000 രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്. പിഴ അടയ്ക്കാത്ത സാഹചര്യത്തില്‍ 2 വര്‍ഷം കൂടി തടവ് അനുഭവിക്കണമെന്നാണ് കോടതി വിധി. ഒഡീഷയിലെ മല്‍കാന്‍ഗിരി ജില്ലയിലെ നിയുക്ത പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്. അഡീഷണല്‍ സെഷന്‍ ജഡ്ജിയും നിയുക്ത പോക്സോ കോടതി ജഡ്ജിയുമായ മഹാലത്ത് സായും ചേര്‍ന്നാണ് വിധി പ്രഖ്യാപിച്ചത്. കുറ്റകൃത്യം നടന്ന് ഒന്നരവര്‍ഷത്തിന് ശേഷമാണ് ഇയാള്‍ക്ക് ശിക്ഷ ലഭിക്കുന്നെതന്നും കോടതി ചൂണ്ടിക്കാണിച്ചു. […]

Read More

എച്ച്‌ ഐ വി ബാധിതയായ യുവതിയെ ട്രെയിനിനുള്ളില്‍ ബലാത്സംഗത്തിന് ഇരയാക്കി.

പട്ന : എച്ച്‌ഐവി ബാധിതയായ വിധവയായ ഇരുപത്തിരണ്ടുകാരി ട്രെയിനുള്ളില്‍ കൂട്ടബലാത്സംഗത്തിനിരയായി. പട്ന–ഭാബുവ ഇന്‍റര്‍സിറ്റി എക്സ്പ്രസില്‍ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ട്രെയിന്‍ സ്റ്റേഷനിലെത്തിയിട്ടും വാതിലും ജനലും അടഞ്ഞ് കിടക്കുന്നത് കണ്ട് സംശയം തോന്നി റെയില്‍വെ പൊലീസ് പരിശോധിച്ചപ്പോഴാണ് യുവതിയെ ബലാത്സംഗം ചെയ്യുന്നത് കണ്ടത്. ഒരാള്‍ യുവതിയെ ആക്രമിക്കുമ്ബോള്‍ രണ്ടാമന്‍ ഇൗ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തുകയായിരുന്നു. പൊലീസിനെ കണ്ട് സംഘത്തിലെ ഒരാള്‍ ട്രെയിനില്‍നിന്നും ഇറങ്ങിയോടി. പിന്നീട് ബിരേന്ദ്ര പ്രകാശ് സിംഗ്, ദീപക് സിംഗ് എന്നീ രണ്ടു പ്രതികളെയും പൊലീസ് പിടികൂടി. […]

Read More

കളിയിക്കാവിള കൊലപാതകം ; പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് കണ്ടെത്തി

തിരുവനന്തപുരം: കളിയിക്കാവിള എഎസ്‌ഐയുടെ കൊലപാതകത്തില്‍ പ്രതികളുടെ തീവ്രവാദ ബന്ധം സൂചിപ്പിക്കുന്ന കുറിപ്പ് അന്വേഷണ സംഘം നെയ്യാറ്റിന്‍കരയില്‍ നിന്ന് കണ്ടെടുത്തു. പ്രതികള്‍ ഉപേക്ഷിച്ച ബാഗില്‍ നിന്നുമാണ് കുറിപ്പ് കണ്ടെത്തിയത് . നെയ്യാറ്റിന്‍കരയിലെ ആരാധനാലയത്തിലെ വീട്ടില്‍ നിന്നുമാണ് പൊലീസിന് ഈ ബാഗ് ലഭിച്ചത് . കുറിപ്പില്‍ തീവ്രവാദ ബന്ധം ആരോപിച്ച്‌ ബെംഗളൂരുവില്‍ പിടിയിലായവരുടെ പേരുകള്‍ പരാമര്‍ശിക്കുന്നുണ്ട് . കുറിപ്പിന്‍റെ നിജസ്ഥിതി അന്വേഷിക്കുന്നതായി തമിഴ്നാട് പൊലീസ് അറിയിച്ചു. നേരത്തെ എഎസ്‌ഐ വില്‍സണെ കുത്താന്‍ ഉപയോഗിച്ച കത്തി തമ്ബാനൂരില്‍ നിന്നും കണ്ടെടുത്തിരുന്നു. ഒളിവില്‍ […]

Read More

സെമി ഹൈ സ്പീഡ് റെയില്‍പാത; ഭൂമി ഏറ്റെടുക്കല്‍ ഉടന്‍ തുടങ്ങാന്‍ തീരുമാനം

തിരുവനന്തപുരം: സെമി ഹൈ സ്പീഡ് റെയില്‍ പാതയ്ക്കുള്ള ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഉടന്‍ ആരംഭിക്കും. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം തത്വത്തില്‍ അംഗീകാരം നല്‍കിയ പശ്ചാത്തലത്തിലാണിത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് തീരുമാനം കൈക്കൊണ്ടത്. 1226 ഹെക്ടര്‍ ഭൂമിയാണ് പദ്ധതിക്ക് വേണ്ടത്. എന്നാല്‍, നിലവിലുള്ള റെയില്‍വേ ലൈനിന് സമാന്തരമായി പുതിയപാത പോകുന്ന ഭാഗത്ത് റെയില്‍വേയ്ക്കുള്ള അധിക ഭൂമി ഈ പദ്ധതിക്ക് ഉപയോഗിക്കാമെന്ന് റെയില്‍വേ മന്ത്രാലയം സമ്മതിച്ചിട്ടുണ്ട്. ഏകദേശം 200 ഹെക്ടര്‍ ഭൂമി ഇത്തരത്തില്‍ ലഭിക്കും. ബാക്കിയുള്ള […]

Read More

അടിച്ച്‌ നേടി ഇന്ത്യ; ആദ്യ ട്വന്‍റി20യില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റ് ജയം

വെല്ലിങ്ടണ്‍: റണ്‍മല ഉയര്‍ത്തിയ ന്യൂസിലാന്‍ഡിന് അതേനാണയത്തില്‍ തിരിച്ചടി നല്‍കി വിജയം അടിച്ചെടുത്ത് ടീം ഇന്ത്യ. ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 204 റണ്‍സെന്ന വിജയലക്ഷ്യം ഇന്ത്യ ആറ് വിക്കറ്റും ആറ് പന്തും ശേഷിക്കേ മറികടന്നു. സ്കോര്‍: ന്യൂസിലാന്‍ഡ്: 203/5 (20 ഓവര്‍). ഇന്ത്യ: 204/4 (19 ഓവര്‍). അവസാന ഓവറുകളില്‍ ശ്രേയസ് അയ്യര്‍ നടത്തിയ തട്ടുപൊളിപ്പന്‍ ബാറ്റിങ് (പുറത്താകാതെ 58) ഇന്ത്യന്‍ വിജയത്തിന് മുതല്‍ക്കൂട്ടായി. ഇന്നിങ്സ് തുടക്കത്തില്‍ തന്നെ ഏഴ് റണ്‍സെടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റ് നഷ്ടമായെങ്കിലും പിന്നീട് ക്യാപ്റ്റന്‍ […]

Read More

നേപ്പാള്‍ ദുരന്തം: കേരളത്തിലെ എംപിമാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി

ന്യൂഡല്‍ഹി: നേപ്പാളില്‍ രണ്ട് മലയാളി കുടുംബങ്ങള്‍ ദാരുണമായി മരണപ്പെട്ട സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനും കുടുംബങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം ലഭിക്കുന്നതിനും കേരളത്തിലെ എം.പി.മാര്‍ ഇടപെടണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരത്ത് എം.പി.മാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംഭവത്തില്‍ നേപ്പാള്‍ സര്‍ക്കാര്‍ വിശദമായ അന്വേഷണം നടത്തേണ്ടതാണ്. ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഇടപെടണം. ഈ പ്രശ്‌നത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര വിദേശകാര്യ മന്ത്രിക്ക് കത്തയച്ചിരുന്നു. വീണ്ടും വിശദമായി കേന്ദ്രത്തിന് കത്തയക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Read More

ഇ​ന്ത്യ​യ്ക്ക് വി​ജ​യ​ല​ക്ഷ്യം 204 റ​ണ്‍​സ്

ന്യൂ​സി​ല​ന്‍​ഡി​നെ​തി​രാ​യ ആ​ദ്യ ട്വ​ന്‍റി-20​യി​ല്‍ ഇ​ന്ത്യ​യ്ക്ക് 204 റ​ണ്‍​സി​ന്‍റെ വി​ജ​യ ല​ക്ഷ്യം. കോ​ളി​ന്‍ മ​ണ്‍​റോ​യും മാ​ര്‍​ട്ടി​ന്‍ ഗ​പ്റ്റി​ലും കെ​യ്ന്‍ വി​ല്ല്യം​സ​ണും റോ​സ് ടെ​യ്‌​ല​റും ചേ​ര്‍​ന്ന് ഇ​ന്ത്യ​ന്‍ ബോ​ള​ര്‍​മാ​രെ ക​ണ​ക്കി​ന് ത​ല്ലി അ​ടി​ച്ചു കൂ​ട്ടി​യ​ത് നി​ശ്ചി​ത 20 ഓ​വ​റി​ല്‍ അ​ഞ്ചു വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 203 റ​ണ്‍​സ്. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ കി​വീ​സി​നാ​യി ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ല്‍ ഗ​പ്റ്റി​ലും മ​ണ്‍​റോ​യും 80 റ​ണ്‍​സ് അ​ടി​ച്ചെ​ടു​ത്ത് മി​ക​ച്ച അ​ടി​ത്ത​റ​പാ​കി. 19 പ​ന്തി​ല്‍ 30 റ​ണ്‍​സ് നേ​ടി​യ ഗ​പ്റ്റി​ലി​നെ പു​റ​ത്താ​ക്കി ശി​വം ദു​ബെ​യാ​ണ് ഈ ​കൂ​ട്ടു​കെ​ട്ട് […]

Read More