Blog Post

Karanavars > Articles by: admin

ഭീതി പരത്തി കൊറോണ, കണ്ണൂരില്‍ 12 പേര്‍ നിരീക്ഷണത്തില്‍, ചൈനയില്‍ മരണം 80 ആയി: യു.എസിലും തായ്‌വാനിലും പടരുന്നു

ബെയ്ജിംഗ്: അതിവേഗം പടരുന്ന കൊറോണ വെെറസ് ബാധയെത്തുടര്‍ന്ന് ചൈനയില്‍ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെ പ്രവിശ്യയില്‍ 24 മരണങ്ങളാണ് പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. അതിനിടെ ചൈനയില്‍ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയര്‍ന്നു. പുതിയതായി 769 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതില്‍ പകുതിയും ഹൂബെയില്‍ നിന്നാണ്. അതേസമയം,​ ചൈനയില്‍ നിന്നും കണ്ണൂരില്‍ മടങ്ങിയെത്തിയ 12 പേരെ ആരോഗ്യവകുപ്പ് നിരീക്ഷിക്കും. പേരാവൂര്‍ സ്വദേശികളായ കുടുംബത്തിലെ […]

Read More

രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. 

രാജ്യം ഇന്ന് 71ാമത് റിപ്പബ്ലിക്ക് ദിനം ആഘോഷിക്കുന്നു. ഇന്ന് രാവിലെ നടക്കുന്ന റിപ്പബ്ലിക്ക് ദിന പരേഡില്‍ ബ്രസീല്‍ പ്രസിഡന്റ് ജെയിര്‍ ബോല്‍സൊണാരോയാണ് മുഖ്യാതിഥിയായെത്തുന്നത്. പൗരത്വ നിയമഭേദഗതിക്കതിരായ പ്രതിഷേധങ്ങള്‍ കണക്കിലെടുത്ത് തലസ്ഥാനത്ത് അതീവ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേശീയ യുദ്ധസ്മാരകത്തിലാണ് ഇത്തവണ പ്രധാനമന്ത്രി പുഷ്പചക്രം അര്‍പ്പിക്കുന്നത്. അമര്‍ ജവാന്‍ ജ്യോതിയില്‍ പ്രധാനമന്ത്രിയും സൈനിക മേധാവികളും ആദരം അര്‍പ്പിക്കുന്ന ചടങ്ങ് ഇത്തവണ റദ്ദാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ആയുധധാരികളായ ഉദ്യോഗസ്ഥരെയും തലസ്ഥാനത്ത് വിന്യസിച്ചിട്ടുണ്ട്. കരനാവിക സേനകളുടെ പ്രൌഡി പ്രകടമാകുന്ന പരേഡാണ് ഇത്തവണ രാജ്പഥില്‍ […]

Read More

എട്ടുവയസുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച കേസില്‍ റിട്ടയര്‍ ബാങ്ക് ഉദ്യോ​ഗസ്ഥന്‍ പിടിയില്‍

തിരുവനന്തപുരം: എട്ടുവയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ റിട്ടയര്‍ ബാങ്ക് ഉദ്യോഗസ്ഥന്‍ പിടിയില്‍. മണ്ണന്തല കേരളാദിത്യപുരം സ്വദേശി സുന്ദരേശന്‍ നായരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം സ്കൂളില്‍ നടന്ന ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ കൗണ്‍സിലിംഗിനിടെയാണ് പെണ്‍കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയത്. തുടര്‍ന്ന് അധികൃതര്‍ ഈ വിവരം മണ്ണന്തല പൊലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2014ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവ ദിവസം മതാപിതാക്കള്‍ ആശുപത്രിയില്‍ ആയതിനാല്‍ ആ ദിവസം വീട്ടില്‍ ഒറ്റക്കായ കുട്ടിയെ അയല്‍വാസിയായ സുന്ദരേശന്റെ ഭാര്യ അവരുടെ വീട്ടില്‍ […]

Read More

16 വയസുകാരനെ 16 പേര്‍ ലൈംഗികമായി പീഡിപ്പിച്ചു, ഏഴ് പേര്‍ അറസ്റ്റില്‍: സംഭവം മലപ്പുറത്ത്

മലപ്പുറം: കാടാമ്ബുഴയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ 16 പേര്‍ പീഡിപ്പിച്ചതായി പരാതി. സംഭവത്തില്‍ ഏഴ് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുറുക്കോള്‍ സ്വദേശിയായ അബ്ദുല്‍ സമദ്, ശിവദാസന്‍, രണ്ടത്താണി സ്വദേശിയായ സമീര്‍, കല്ലാര്‍മംഗലം മുഹമ്മദ്, കറവത്തനക്കത്ത്‌ ലിയാഖത്ത്, പുളിക്കല്‍ ജലീല്‍ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് പിടികൂടിയിരിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നടത്തിയ കൗണ്‍സിലിംഗിലാണ് കാടാമ്ബുഴയിലും മറ്റ് പരിസരങ്ങളിലും വച്ച്‌ പതിനാറോളം പേര്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചതായി ആണ്‍കുട്ടി വെളിപ്പെടുത്തിയത്. ഇതിനെ തുടര്‍ന്നാണ് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ […]

Read More

സംസാരശേഷിയും കേള്‍വിശക്തിയുമില്ലാത്ത സജിയെ ലോട്ടറിയുടെ രൂപത്തില്‍ ഭാഗ്യദേവത തേടിയെത്തി; ലഭിച്ചത് ഒന്നാം സമ്മാനമായ 65 ലക്ഷം രൂപ

വട്ടിയൂര്‍ക്കാവ്: സംസാരശേഷിയോ കേള്‍വിശക്തിയോ ഇല്ലാത്ത സജിക്കും ഭാര്യ അനിലയ്ക്കും മുന്നില്‍ ഭാഗ്യമെത്തിയത് വിന്‍വിന്‍ ലോട്ടറി ഒന്നാം സമ്മാനത്തിന്റെ രൂപത്തില്‍. ഇക്കഴിഞ്ഞ പതിമൂന്നാം തീയതി നറുക്കെടുത്ത വിന്‍വിന്‍ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 65 ലക്ഷം രൂപയാണ് വട്ടിയൂര്‍ക്കാവ്, വൈള്ളെക്കടവ് അരുവിക്കുഴി വീട്ടില്‍ സജിക്ക്(43) ലഭിച്ചത്. ഗാര്‍ഡനിങ് പണിക്കാരനാണ് സജി. ഇടയ്ക്ക് പണി ഇല്ലാത്തപ്പോള്‍ ലോട്ടറി വില്പനയും നടത്തിയിരുന്ന സജിക്ക് തിങ്കളാഴ്ച വില്പനയ്ക്കായി ടിക്കറ്റെടുക്കാന്‍ കൈയില്‍ കാശുണ്ടായിരുന്നില്ല. ആകെയുണ്ടായിരുന്നത് അമ്ബതു രൂപ മാത്രം. ഒടുവില്‍ ആ അമ്ബത് രൂപയില്‍ 30 […]

Read More

നിര്‍ഭയ കേസ്​: രേഖകള്‍ ആവശ്യപ്പെട്ടുള്ള പ്രതികളുടെ ഹരജി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹരജി നല്‍കാനുള്ള രേഖകള്‍ വിട്ടുനല്‍കുന്നതില്‍ തിഹാര്‍ ജയില്‍ അധികൃതര്‍ വീഴ്​ച വരുത്തിയെന്ന്​ ചൂണ്ടിക്കാട്ടി പ്രതികള്‍ നല്‍കിയ ഹരജി തള്ളി. ഡല്‍ഹി പട്യാല ഹൗസ്​ കോടതിയാണ്​ ഹരജി തള്ളിയത്​. ജയില്‍ അധികൃതരോട്​ ഇനി രേഖകള്‍ നല്‍കാന്‍ ആവശ്യപ്പെടേണ്ടതില്ലെന്ന്​ കോടതി നിരീക്ഷിച്ചു. പ്രതികളിലൊരാളായ വിനയ്​ ശര്‍മ്മക്ക്​ ജയിലില്‍വെച്ച്‌​ വിഷബാ​ധയേറ്റുവെന്നും ഇതി​​െന്‍റ രേഖകള്‍ ജയില്‍ അധികൃതര്‍ നല്‍കിയില്ലെന്നും പ്രതിഭാഗം അഭിഭാഷകനായ എ.പി സിങ്​ കോടതിയെ അറിയിച്ചു. എന്നാല്‍, വധശിക്ഷ വെകിപ്പിക്കാന്‍ പ്രതിഭാഗം മനപ്പൂര്‍വം ശ്രമിക്കുകയാണെന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. […]

Read More

ഫെബ്രുവരി നാലിന്​ സ്വകാര്യ ബസ്​ പണിമുടക്ക്​

കോഴിക്കോട്​: ബസ്​ ചാര്‍ജ്​ വര്‍ധനവ്​ ആവശ്യപ്പെട്ട്​ ഫെബ്രുവരി നാലിന് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍​ പണിമുടക്കും. ബസ്​ ഉടമ സംയുക്ത സമരസമിതിയാണ് അനിശ്ചിതകാല​ പണിമുടക്കിന്​ ആഹ്വാനം ചെയ്​തത്​. മിനിമം ചാര്‍ജ്​ 10 രൂപയാക്കുക, കിലോമീറ്റര്‍ ചാര്‍ജ്​ 90 പൈസയാക്കി ഉയര്‍ത്തുക എന്നീ ആവശ്യങ്ങളാണ്​ ബസ്​ ഉടമകള്‍ ഉന്നയിക്കുന്നത്​. വിദ്യാര്‍ഥികളുടെ മിനിമം നിരക്ക്​ അഞ്ചു​രൂപയാക്കി വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. സ്വകാര്യ ബസ്​ വ്യവസായം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്നും ഇന്ധനവില കുത്തനെ ഉയര്‍ന്ന സാഹചര്യത്തില്‍ ചാര്‍ജ്​​ വര്‍ധിപ്പിച്ചില്ലെങ്കില്‍ അനിശ്ചിതകാലത്തേക്ക്​ സര്‍വീസ്​ നിര്‍ത്തുമെന്നും​ സമരസമിതി […]

Read More

ആലപ്പുഴയില്‍ മാര്‍ക്ക് കുറഞ്ഞതിന് വിദ്യാര്‍ത്ഥിയെ പരസ്യമായി മര്‍ദ്ദിച്ച സംഭവം; അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

ആലപ്പുഴ: മാര്‍ക്ക് കുറഞ്ഞതിന്റെ പേരില്‍ അധ്യാപികയുടെയും കുട്ടികളുടെയും മുന്നിലിട്ട് മകനെ തല്ലിച്ചതച്ച അച്ഛനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. അരൂര്‍ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ 30 ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം പി മോഹനദാസ് ആവശ്യപ്പെട്ടു. അരൂര്‍ മെഴ്സി സ്കൂളിലാണ് സംഭവം നടന്നത്. അച്ഛന്‍ ചെയ്തത് ജുവനൈല്‍ ജസ്റ്റിസ് നിയമത്തിന്റെ നഗ്നമായ ലംഘനമാണെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. ഇത്രയും ക്രൂരമായി ഒരു കുഞ്ഞിനോടും ആര്‍ക്കും പെരുമാറാന്‍ കഴിയില്ലെന്ന് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. സ്കൂള്‍ […]

Read More

ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഭക്ഷണം കഴിക്കാന്‍ പോയി

മൂവാറ്റുപുഴ: ഒരു വയസുള്ള കുഞ്ഞിനെ കാറില്‍ കിടത്തി മാതാപിതാക്കള്‍ ഹോട്ടലില്‍ ഭക്ഷണം കഴിക്കാന്‍ കയറി പിന്നീട് സംഭവിച്ചത് ഇതാണ്. തിരികെ എത്തിയപ്പോള്‍ കാറിന്റെ ഡോര്‍ തുറക്കാന്‍ കഴിഞ്ഞില്ല തുടര്‍ന്ന് കുഞ്ഞ് അതിനുള്ളില്‍ കുടുങ്ങുകയായിരുന്നു. ഒടുവില്‍ ഫയര്‍ ഫോഴ്‌സ് സ്ഥലത്തെത്തിയാണ് കുട്ടിയെ പുറത്തെടുത്തത്. കഴിഞ്ഞ ദിവസം രാവിലെ മൂവാറ്റുപുഴ പിഒ ജംക്ഷനു സമീപമുള്ള ഹോട്ടലിനു മുന്നിലായിരുന്നു സംഭവം. കാഞ്ഞിരപ്പിള്ളിയില്‍ നിന്നു പെരുമ്ബാവൂര്‍ ഭാഗത്തേക്കു പോകുകയായിരുന്ന കുടുംബത്തിലെ കുഞ്ഞാണ് കാറില്‍ കുടുങ്ങിയത്. കാറിന്റെ ഡോര്‍ തുറക്കാന്‍ ഏറെ നേരം ശ്രമിച്ചിട്ടും കഴിയാതെ […]

Read More

1000 കിടക്കകളോടു കൂടി 2.70ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള ആതുരാലയം; കൊറോണ രോഗികള്‍ക്കായി ഒരാഴ്ചക്കുള്ളില്‍ പുതിയ ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന

ബെയ്ജിങ്: കൊറോണ രോഗികള്‍ക്ക് മാത്രമായി ആശുപത്രി നിര്‍മിക്കാനൊരുങ്ങി ചൈന. രോഗം അതിവേഗം പടരാന്‍ തുടങ്ങിയതോടെയാണ് ഇവരെ ചികിത്സിക്കാന്‍ മാത്രമായി 1000 കിടക്കകളോടു കൂടി 2.70ലക്ഷം ചതുരശ്ര അടി വിസ്തൃതിയിലുള്ള പുതിയ ആശുപത്രി നിര്‍മിക്കുന്നത്. വൈറസിന്റെ പ്രഭവകേന്ദ്രമായ വൂഹാന്‍ നഗരത്തിന്റെ പ്രാന്ത പ്രദേശത്ത് കൂറ്റന്‍ ആശുപത്രിയുടെ നിര്‍മ്മാണം ഒരാഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കും. ഫെബ്രുവരി 3ന് ആശുപത്രി പ്രവര്‍ത്തനം തുടങ്ങും. 2003ല്‍ സാര്‍സ് വൈറസ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ വെറും ആറ് ദിവസം കൊണ്ട് ചൈന ഒരു കൂറ്റന്‍ ആശുപത്രി നിര്‍മ്മിച്ചിരുന്നു. ബീജിംഗിലെ ഷിയാവോതാങ്ഷാനില്‍ […]

Read More