Blog Post

Karanavars > Articles by: admin

മോഡിയുടെ കഠിനപ്രയത്‌നം ആകര്‍ഷിച്ചു; ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു; ഇനി കളി ബിജെപി കോര്‍ട്ടില്‍

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ സൈന ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളും പരന്നിരുന്നു. ഇതെല്ലാം ശരിവെച്ചുകൊണ്ടാണ് സൈന ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ നീക്കം. നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കായികമേഖലയിലുള്ള സംഭാവനയും മോഡിയുടെ കഠിനപ്രയത്‌നവുമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് […]

Read More

കെ.എം. ബഷീറിന്റെ അപകടം മരണം: കുറ്റപത്രം നല്‍കാതെ പോലീസ്; ശ്രീറാം വെങ്കിട്ടരാമനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം. ബഷീറിനെ കാറിടിച്ച്‌ കൊലപ്പെടുത്തിയെന്ന കേസില്‍ അനാസ്ഥയുമായി പോലീസ്. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാതെ പോലീസ് ഒളിച്ചു കളിച്ചതോടെ ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ ശുപാര്‍ശ. ചീഫ് സെക്രട്ടറി ടോം തോമസ് അധ്യക്ഷനായ സമിതിയാണ് ശ്രീറാമിനെ സര്‍വീസില്‍ തിരിച്ചെടുക്കാന്‍ മുഖ്യമന്ത്രിക്ക് ശുപാര്‍ശ നല്‍കിയിരിക്കുന്നത്. സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ട സാഹചര്യത്തിലാണ് സാങ്കേതികത്വം ചൂണ്ടിക്കാട്ടി ശ്രീറാമിനെ തിരിച്ചെടുക്കാന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച്‌ അന്വേഷിക്കാനായി പ്രത്യേക അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നേരത്തെ നിയമിച്ചിരുന്നു. മൂന്നുദിവസത്തിനുള്ളില്‍ ഇതിന്റെ റിപ്പോാര്‍ട്ട് വരാനിരിക്കവെയാണ് ധൃതിപിടിച്ചുള്ള […]

Read More

ഐ.പി.എല്‍ ഓള്‍ സ്റ്റാര്‍ മത്സരം വരുന്നു; കോലിയും രോഹിത്തും ധോനിയും ഒന്നിച്ച്‌ കളിച്ചേക്കും

ന്യൂഡല്‍ഹി: മാര്‍ച്ച്‌ 29-ന് ആരംഭിക്കുന്ന 2020 ഐ.പി.എല്‍ സീസണിന് മുന്നോടിയായി ഓള്‍ സ്റ്റാര്‍ മത്സരം നടത്താന്‍ നീക്കം. എന്‍.ബി.എയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ഐ.പി.എല്‍ ഭരണസമിതി ഇത്തരമൊരു നീക്കത്തിന് തയ്യാറെടുക്കുന്നത്. ഐ.പി.എല്ലിലെ വിവിധ മേഘലകളിലുള്ള ടീമുകളെ രണ്ടു വിഭാഗങ്ങളായി തിരിച്ചായിരിക്കും മത്സരം. ഐ.പി.എല്ലിലെ വടക്കു കിഴക്കന്‍ മേഖലയിലെ ടീമുകളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ഡല്‍ഹി ക്യാപിറ്റല്‍സ്, കിങ്‌സ് ഇലവന്‍ പഞ്ചാബ്, രാജസ്ഥാന്‍ റോയല്‍സ്, ടീമുകളില്‍ നിന്നാകും ഒരു ടീം രൂപീകരിക്കുക. തെക്കു പടിഞ്ഞാറന്‍ മേഖലയിലെ ടീമുകളായ ചെന്നൈ സൂപ്പര്‍ […]

Read More

യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് സ്ഥിരീകരിച്ചു, അതീവജാഗ്രതയില്‍ ആരോഗ്യമന്ത്രാലയം

ന്യൂ‌ഡല്‍ഹി: യു.എ.ഇയില്‍ ആദ്യ കൊറോണ വൈറസ് രോഗബാധ സ്ഥിരീകരിച്ചു. ചൈനീസ് നഗരമായ വുഹാനില്‍ നിന്നെത്തിയ കുടുംബത്തിനാണ് വൈറസ് സ്ഥിരീകരിച്ചിട്ടുള്ളത്. രോഗബാധിതര്‍ നിലവില്‍ മെഡിക്കല്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണെന്ന് യു.എ.ഇ ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ എല്ലാ പ‌ൗരന്മാരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പ് വരുത്തുന്നതിനാവശ്യമായ നടപടികള്‍ ആരോഗ്യമന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. കൊറോണ വൈറസിനെ പ്രതിരോധിക്കുന്നതിനാവശ്യമായ സംവിധാനങ്ങള്‍ വളരെ കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും, ജനങ്ങള്‍ പരിഭ്രാന്തരാവേണ്ട ആവശ്യമില്ലെന്നും ആരോഗ്യമന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ചൈനീസ് നഗരമായ വുഹാനില്‍ കൊറോണ വൈറസ് ബാധിച്ച്‌ 132 പേര്‍ മരിച്ചിരുന്നു. കൊറോണ വൈറസ് ശക്തിപ്പെടുന്നതിന്റെ […]

Read More

നിര്‍ഭയ കേസ്; മുകേഷ് സിംഗ് സമര്‍പ്പിച്ച ഹര്‍ജിയും സുപ്രീം കോടതി തള്ളി

ന്യൂഡല്‍ഹി: നിര്‍ഭയ കേസില്‍ ദയാഹര്‍ജി തള്ളിയ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് പ്രതി മുകേഷ് സിംഗ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ദയാഹര്‍ജി നിരസിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജയിലില്‍ ആക്രമിക്കപ്പെട്ടു എന്നതിന് തെളിവില്ലെന്നും സുപ്രീം കോടതി നിരീക്ഷിച്ചു. ദയാഹര്‍ജിയില്‍ വിശദമായ പരിശോധന ഇല്ലാതെയാണ് രാഷ്ട്രപതി തീരുമാനം എടുത്തതെന്നാണ് പ്രതി ഹര്‍ജിയില്‍ പറഞ്ഞിരുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ തീരുമാനത്തില്‍ ഇടപെടാന്‍ പരിമിതിയുണ്ടെന്നു സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഫെബ്രുവരി ഒന്നിന് […]

Read More

കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ തീപിടുത്തം; ഒരു കോടിയോളം രൂപയുടെ നഷ്ടം

കൊല്ലം: കരുനാഗപ്പള്ളിയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം. വെളുത്ത മണലിലെ സൂപ്പര്‍മാര്‍ക്കറ്റിലാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തത്തില്‍ സൂപ്പര്‍മാര്‍ക്കറ്റ് പൂര്‍ണമായും കത്തി നശിച്ചു. ഒരു കോടിയോളം രൂപയുടെ നഷ്ടമുണ്ടായി എന്നാണ് കണക്ക്. ഇന്ന് പുലര്‍ച്ചെയാണ് വെളുത്ത മണലിലെ എന്‍എസ് സൂപ്പര്‍ മാര്‍ക്കറ്റില്‍ തീപിടുത്തം ഉണ്ടായത്. കരുനാഗപ്പള്ളി, ചവറ, ശാസ്താംകോട്ട എന്നിവിടങ്ങളില്‍ നിന്നെത്തിയ ഫയര്‍ ഫോഴ്‌സ് യൂണിറ്റംഗങ്ങള്‍ ചേര്‍ന്നാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടുത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം.

Read More

ഭരണപക്ഷത്തെ അമ്ബരപ്പിച്ച്‌ പ്രതിപക്ഷം, രാജ്യം ശ്രദ്ധിക്കുന്ന പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ച്‌ കേരളനിയമസഭ

തിരുവനന്തപുരം: ഇന്നാരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ നയപ്രഖ്യാപനത്തിനായി എത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി തടഞ്ഞു. നിയമസഭ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ഗവര്‍ണറെ നിയമസഭയില്‍ അംഗങ്ങള്‍ തടയുന്നത്. രാവിലെ 8.50ന് ഗവര്‍ണര്‍ സഭാമന്ദിരത്തിലെത്തി. അവിടെ ഗാര്‍ഡ് ഒഫ് ഓണര്‍ സ്വീകരിച്ച ശേഷം മുഖ്യമന്ത്രിയും സ്പീക്കറും ചേര്‍ന്ന് ഡയസിലേക്ക് പ്രവേശിക്കുന്നതിനിടെയാണ് പ്രതിപക്ഷത്തിന്റെ പ്രതിഷേധം. ഗവര്‍ണറെ സ്വീകരിക്കാന്‍ പ്രതിപക്ഷ നേതാവും ഒപ്പമുണ്ടാകണമെങ്കിലും രമേശ് ചെന്നിത്തല ചടങ്ങില്‍ പങ്കെടുത്തില്ല. അതേസമയം, ഭരണപക്ഷം പ്രതിഷേധത്തില്‍ നിന്ന് വിട്ടുനിന്നു. സഭയിലേക്ക് സ്പീക്കറും മുഖ്യമന്ത്രിയും […]

Read More

പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ നി​ന്ന് കി​ട്ടി​യ​ത് അ​ര​ക്കി​ലോ മു​ടി, കാ​ലി​യാ​യ ഷാം​പു ക​വ​റു​ക​ള്‍!

കോ​യ​ന്പ​ത്തൂ​ര്‍: 13 വ​യ​സു​ള്ള പെ​ണ്‍​കു​ട്ടി​യു​ടെ വ​യ​റ്റി​ല്‍ ​നി​ന്ന് അ​ര​ക്കി​ലോ​യി​ല​ധി​കം ത​ല​മു​ടി​യും ഒ​ഴി​ഞ്ഞ ഷാം​പൂ ക​വ​റു​ക​ളും ശ​സ്ത്ര​ക്രി​യ ​വ​ഴി പു​റ​ത്തെ​ടു​ത്തു. വ​യ​റു​വേ​ദ​ന​യെ​ത്തു​ട​ര്‍​ന്നാ​ണ് ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നിയാണ് ന​ഗ​ര​ത്തി​ലെ വി​ജി​എം ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യ​ത്. മാ​സ​ങ്ങ​ളാ​യി വ​യ​റു​വേ​ദ​ന​യു​ണ്ടെ​ന്നാ​ണ് കു​ട്ടി ഡോ​ക്ട​ര്‍​മാ​രോ​ടു പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ സ്കാ​നിം​ഗി​ലാ​ണ് വ​യ​റ്റി​ല്‍ പ​ന്ത് പോ​ലെ മു​ടി​ക്കെ​ട്ടും മ​റ്റു വ​സ്തു​ക്ക​ളും അ​ടി​ഞ്ഞ​താ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് എ​ന്‍​ഡോ​സ്കോ​പ്പി​ വ​ഴി ഇ​തു നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ച്ചു. എ​ന്നാ​ല്‍ ഈ ​ശ്ര​മം പ​രാ​ജ​യ​പ്പെ​ട്ട​തോ​ടെ ശ​സ്ത്ര​ക്രി​യ ന​ട​ത്തി പു​റ​ത്തെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ബ​ന്ധു മ​രി​ച്ച​തി​ല്‍ കു​ട്ടി […]

Read More

പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പേര്‍ളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേര്‍ളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഒന്നും പറഞ്ഞില്ലായിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. […]

Read More

കാമുകനൊപ്പം പോവാന്‍ അമ്മ പിഞ്ചു കുഞ്ഞിനെ കൊന്നു, കിടക്കയില്‍ പ്രത്യേക അറ ഉണ്ടാക്കി മൃതദേഹം ഒളിപ്പിച്ചു; അന്വേഷണം

ചണ്ഡീഗഡ്: കാമുകനൊപ്പം ഒളിച്ചോടാന്‍ രണ്ടര വയസ്സുളള മകനെ കൊന്ന് കിടക്കയ്ക്ക് ഉളളില്‍ ഒളിപ്പിച്ച നിലയില്‍. കാമുകനൊപ്പം ഒളിച്ചോടാന്‍ ഭാര്യയാണ് കൊലപാതകം നടത്തിയതെന്ന് ഭര്‍ത്താവ് ആരോപിച്ചു. പൊലീസ് അന്വേഷണം ആരംഭിച്ചു. ചണ്ഡീഗഡിന് സമീപമുളള ബുറേയിലിലാണ് സംഭവം. മാതാപിതാക്കള്‍ കിടന്ന് ഉറങ്ങുന്ന കിടക്കയ്ക്ക് ഉളളില്‍ പ്രത്യേകം തയ്യാറാക്കിയ അറയിലാണ് കുട്ടിയെ കണ്ടെത്തിയത്. രണ്ടര വയസ്സുളള ദശരഥിന്റെ അച്ഛന്‍ ഇലക്‌ട്രീഷ്യനാണ്. ജോലി കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ ഭാര്യയെയും കുഞ്ഞിനെയും കണ്ടില്ലെന്നും ബന്ധുക്കളുടെ വീട്ടില്‍ പോയി കാണുമെന്നാണ് ആദ്യം വിചാരിച്ചതെന്നും അച്ഛന്‍ പറയുന്നു. എന്നാല്‍ […]

Read More