സഞ്ചരിക്കുന്ന ബാര്‍: 35.5 ലിറ്റര്‍ മദ്യവുമായി 50കാരന് പിടിയില്‍
തൃശൂര്‍: കോഡ് ഉപയോഗിച്ച് സഞ്ചരിക്കുന്ന കാറില്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യം വില്പന നടത്തിയ ആള് പടിയില്‍. പാലാട്ടി കുന്നേല്‍ വീട്ടില്‍ ജോര്‍ജിനെയാണ് (50) എക്സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റ് ചെയ്തത്. ഇയാളില്‍നിന്ന് 35.5 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മിത വിദേശമദ്യമാണ് പിടികൂടിയത്. ജോര്‍ജിനെ അറസ്റ്റ് ചെയ്യുമ്ബോള്‍ 500 എം.എല്ലിെന്റ വിവിധ ബ്രാന്‍ഡുകളിലുള്ള 59 കുപ്പികളും ഒരു ലിറ്ററിെന്റ ആറു കുപ്പികളും കണ്ടെടുത്തു. മദ്യം വിറ്റ വകയില്‍ കിട്ടിയ 6570 രൂപയും മദ്യം കൊണ്ടുവന്ന കെ.എല്‍-46-4089 നമ്ബര്‍ ആള്‍ട്ടോ കാറും കസ്റ്റഡിയില്‍ […]