Blog Post

Karanavars > Articles by: admin

തൃക്കാക്കര പണക്കിഴി വിവാദം: ചെയര്‍പേഴ്സന്റെ ഓഫീസ് സീല്‍ ചെയ്തു

കൊച്ചി: തൃക്കാക്കര പണക്കിഴി വിവാദത്തില്‍ നഗരസഭാ ചെയ‌ര്‍പേഴ്സന്റെ ഓഫീസ് വിജിലന്‍സിന്റെ ആവശ്യപ്രകാരം സീല്‍ ചെയ്തു. നഗരസഭാ അദ്ധ്യക്ഷ അജിതാ തങ്കപ്പന്റെ ഓഫീസ് ആണ് സീല്‍ ചെയ്തത്. കഴിഞ്ഞ ദിവസം അജിതാ തങ്കപ്പന്റെ ഓഫീസില്‍ വിജിലന്‍സ് പരിശോധന നടത്തിയിരുന്നു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പണക്കിഴി അടങ്ങുന്ന ദൃശ്യങ്ങള്‍ നഗരസഭാ അദ്ധ്യക്ഷയുടെ മുറിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. നഗരസഭാ കൗണ്‍സിലര്‍മാര്‍ കവറുമായി പോകുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണെന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. പിറ്റേന്ന് വീണ്ടും പരിശോധനയ്ക്കായി വിജിലന്‍സ് സംഘം എത്തിയെങ്കിലും പരിശോധനയുമായി സഹകരിക്കാന്‍ നഗരസഭാ അദ്ധ്യക്ഷ […]

Read More

“അഭിമാന നിമിഷം”; പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് സ്വര്‍ണം ലഭിച്ചു

ടോക്കിയോ പാരാലിമ്ബിക്‌സില്‍ അവാനി ലേഖരയിലൂടെ ഇന്ത്യക്ക് ആദ്യ സ്വര്‍ണം ലഭിച്ചു. 10 മീറ്റര്‍ എയര്‍ റൈഫിള്‍ വിഭാഗത്തില്‍ ലോക റെക്കോഡോഡെയാണ് അവാനി സ്വര്‍ണ മെഡല്‍ സ്വന്തമാക്കിയിരിക്കുന്നത്. 249.6 പോയിന്റ് സ്‌കോര്‍ ചെയ്താണ് താരത്തിന്റെ മെഡല്‍ നേടിയത്. ടോക്യോയില്‍ ഇന്ത്യയുടെ നാലാമത്തെ മെഡലാണ് അവാനി വഴി നേടിയത്. ഏഴാം സ്ഥാനക്കാരിയായിട്ടാണ് അവാനി ഫൈനലിന് യോഗ്യത നേടിയത്. ആകെ 621.7 പോയിന്റ് കരസ്ഥമാക്കിയാണ് താരം ഫൈനലിന് യോഗ്യത നേടിയത്. ഗംഭീര തിരിച്ചുവരവാണ് യോഗ്യതാ റൗണ്ടില്‍ അവാനി കാഴ്ചവച്ചത്.

Read More

കോണ്‍ഗ്രസ് വിട്ട് എ വി ഗോപിനാഥ്, പ്രാഥമികാംഗത്വം രാജിവച്ചു, പിണറായി മഹത്തായ പാരമ്ബര്യമുള്ള നേതാവെന്ന് പുകഴ്ത്തല്‍

പാലക്കാട്: കോണ്‍ഗ്രസ് നേതാവ് എ വി ഗോപിനാഥ് പാര്‍ട്ടി വിട്ടു. പാര്‍ട്ടിയുടെ പ്രാഥമികാംഗത്വം രാജിവയ്ക്കുന്നതായും പാര്‍ട്ടിയുമായുള്ള 50 വര്‍ഷത്തെ ബന്ധം അവസാനിപ്പിക്കുകയാണെന്നും രാജിതീരുമാനം അറിയിച്ചു കൊണ്ടുള്ള പത്രസമ്മേളനത്തില്‍ ഗോപിനാഥ് പറഞ്ഞു. മറ്റൊരു പാര്‍ട്ടിയിലേക്കും പോകാന്‍ തത്കാലം ഉദ്ദേശിക്കുന്നില്ലെന്നും ഈ നിമിഷം മുതല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അല്ലാതായിരിക്കുകയാണെന്നും ഗോപിനാഥ് മാദ്ധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കോണ്‍ഗ്രസിനെ തന്റെ ഹൃദയത്തില്‍ നിന്നിറക്കാന്‍ സമയമെടുക്കുമെന്നും അതിനാല്‍ തന്നെ ഭാവി നിലപാട് ആലോചിച്ച്‌ മാത്രമേ തീരുമാനിക്കുകയുള്ളുവെന്ന് അദ്ദേഹം അറിയിച്ചു. ജില്ലയിലെ ഒരു പ്രവ‌ത്തകനെയും പാ‌ര്‍ട്ടി വിടാന്‍ പ്രേരിപ്പിക്കില്ലെന്നും […]

Read More

യു.പിയില്‍ ഡെങ്കി-പകര്‍ച്ചപ്പനി പടരുന്നു; 12 കുട്ടികള്‍ മരിച്ചു, കൂടുതല്‍ മരണങ്ങളുണ്ടെന്ന്​ റിപ്പോര്‍ട്ടുകള്‍

ആഗ്ര: ഉത്തര്‍പ്ര​േദശിലെ ഫിറോസാബാദില്‍ പകര്‍ച്ചപ്പനിയും ഡെങ്കിപ്പനിയും പടര്‍ന്നുപിടിക്കുന്നു. കഴിഞ്ഞദിവസങ്ങളിലായി 12 കുട്ടികള്‍ മരണത്തിന്​ കീഴടങ്ങിയതായാണ്​ റിപ്പോര്‍ട്ടുകള്‍. പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കുകയും കുട്ടികള്‍ മരിക്കുകയും ചെയ്​തോടെ പ്രാദേശിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമായി. അടുത്തിടെ ഡസനിലധികം മരണം നടക്കുന്നതായി​ പ്രദേശവാസികള്‍ പറയു​േമ്ബാള്‍ എട്ടുമരണം മാത്രമാണ്​ വൈറല്‍ പനിയും ഡെങ്കിപ്പനിയും ബാധിച്ച്‌​ റിപ്പോര്‍ട്ട്​ ചെയ്​തതെന്നാണ്​ ആരോഗ്യപ്ര​വര്‍ത്തകരുടെ വാദം. എന്നാല്‍, ഇന്ത്യ ​ടുഡെ നടത്തിയ സര്‍വേയില്‍ കഴിഞ്ഞ മൂന്നുദിവസമായി കുട്ടികളടക്കം 24 പേര്‍ നഗ്​ല അമന്‍, കപവാലി ഗ്രാമങ്ങളിലായി മരിച്ചതായി പറയുന്നു. ആരോഗ്യവകുപ്പി​െന്‍റ അനാസ്​ഥയാണ്​ മരണത്തിന്​ […]

Read More

ഞായറാഴ്ച സമ്ബൂര്‍ണ ലോക് ഡൗണ്‍; ട്രിപ്പിള്‍ ലോക് ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം വീണ്ടും മൂര്‍ഛിക്കുന്ന സാഹചര്യത്തില്‍ വാരാന്ത്യ ലോക്ക് ഡൗണ്‍ വീണ്ടും പുനഃസ്ഥാപിച്ച്‌ സംസ്ഥാന സര്‍ക്കാര്‍. ഇനി മുതല്‍ ഞായറാഴ്ചകളില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണിന് സമാനമായ നിയന്ത്രണങ്ങളാകും ഉണ്ടാകുക. മുഹറം, ഓണം ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ആഴ്ചകളില്‍ സംസ്ഥാനത്ത് വാരാന്ത്യ ലോക്ക് ഡൗണ്‍ ഉണ്ടായിരുന്നില്ല. നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. രോഗവ്യാപനത്തില്‍ സമാന സ്ഥിതിയിലുള്ള മഹാരാഷ്‌ട്രയോടും ഇതേ നിര്‍ദേശം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം […]

Read More

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; നാളെ ന്യൂനമര്‍ദ്ദമായേക്കും; സംസ്ഥാനത്ത് കനത്ത മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്ന് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ്–ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും ഇത് കാരണമായേക്കും.

Read More

വാര്‍ഷിക വരുമാനമായി ഒന്നരകോടി; അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം, അന്വേഷണം

മുംബൈ: വാര്‍ഷിക വരുമാനമായി ഒന്നരകോടി കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന്​ അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകനായ ജിതേന്ദ്ര ഷിന്‍ഡെയെയാണ്​ സ്​ഥലം മാറ്റിയത്​. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബ്​ളായ ഷിന്‍ഡെ വര്‍ഷങ്ങളായി ബച്ചന്‍റെ അംഗരക്ഷകനായി സേവനം അനുഷ്​ഠിക്കുകയായിരുന്നു. ഷിന്‍ഡെ​ വാര്‍ഷിക ശമ്ബളമായി ഒന്ന​ര കോടി കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്​ സ്​ഥലംമാറ്റം. ബച്ചനാണോ ​അതോ മ​റ്റാരെങ്കിലും ഷി​ന്‍ഡെക്ക്​ പണം കൈമാറിയതെന്ന കാര്യം വ്യക്തമല്ല. തന്‍റെ ഭാ​ര്യയ​ുടെ നേതൃത്വത്തില്‍ ഒരു സുരക്ഷ ഏജന്‍സി നടത്തുന്നുണ്ടെന്ന്​ ഷി​ന്‍ഡെ […]

Read More

വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബദ്ധമല്ല. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ […]

Read More

ക്വാറി ഉടമകള്‍ക്ക് വന്‍ തിരിച്ചടി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രം പാറമടകള്‍ അനുവദിക്കുന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണ്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പാലക്കാട് ‌ജനവാസ മേഖലയ്‌ക്കരികില്‍ കരിങ്കല്‍ ക്വാറി തുടങ്ങുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിനും അയച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഫോടനം […]

Read More

സംവിധാനം ഞാന്‍ ആലോചിച്ചിട്ടില്ല – ശ്രീനാഥ് ഭാസി

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. അഭിനയിച്ച ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേ നേടുവാനും താരത്തിന് കഴിഞ്ഞിരുന്നു. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. നടന്റെ വാക്കുകളില്‍ നിന്നും “സോഷ്യല്‍ മീഡിയ അത്ര സോഷ്യല്‍ അല്ലാത്തത് കാരണം ഞാന്‍ കുറച്ച്‌ ഡിസ്റ്റന്‍സ് വെച്ചതാണ്. സിനിമയുടെ പ്രൊമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റിയൊന്നും ഇല്ല. അല്ലാതെ ഉപയോഗിക്കുബോള്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്‌ട് ആവും. സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്‌ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും, ചീത്തയും […]

Read More